For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് നടക്കുകയാണിപ്പോൾ, പ്രണവിന്റെ പേഴ്സണൽ പ്രൊഫൈലിൽ കാണാം'; വിനീത്!

  |

  എല്ലാ നൂലാമാലകളും ഒഴിഞ്ഞ് വലിയ ടെൻഷനൊന്നുമില്ലാതെ പ്രകൃതിയേയും നമുക്ക് ചുറ്റും ജീവിക്കുന്ന മനുഷ്യരേയും അറിഞ്ഞ് മനസിലാക്കി സ്വതന്ത്രമായി പറന്ന് നടക്കണമെന്നത് എല്ലാവരും ആ​ഗ്രഹിക്കുന്ന ഒന്നാണ്. പക്ഷെ പലർക്കും ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തിൽ സാധിക്കാറില്ല.

  അവനവന്റെ വീടിനടുത്തുള്ള വിനോദ സഞ്ചാര കേന്ദ്രത്തിൽ പോലും പോകാൻ സമയം കണ്ടെത്താൻ സാധിക്കാത്ത സ്ഥിതിയിലേക്ക് മനുഷ്യന്റെ ജീവിത രീതി മാറിയിരിക്കുകയാണ്.

  Also Read: സാരിയുടുത്ത് ശരിക്കും നടക്കാൻ പോലുമറിയാത്ത ഞാനാണ് ആ കഥാപാത്രം ചെയ്യുന്നത്; അനിയത്തിപ്രാവിലെ അർച്ചിത പറയുന്നു

  സെലിബ്രിറ്റികൾ പലരും സ്വതന്ത്രമായി ജീവിക്കണം, നിരവധി യാത്രകൾ പോകണമെന്ന ആ​ഗ്രഹം പലപ്പോഴായി പങ്കുവെക്കാറുണ്ട്. അവർക്ക് പക്ഷെ പലപ്പോഴും സാധിക്കാറില്ല. സിനിമാ തിരക്കുകളും സെലിബ്രിറ്റി സ്റ്റാർഡവുമെല്ലാമണ് അവർക്കുള്ള ത‌ടസങ്ങൾ.

  അതേസമയം സെലിബ്രിറ്റിയും ലോകത്തെമ്പാടും ആരാധകരുള്ള സൂപ്പർസ്റ്റാർ മോഹൻലാലിന്റെ മകനായിരുന്നിട്ടും ജീവിതം വളരെ മനോഹരമായി യാത്രകൾ ചെയ്തും മറ്റും ആസ്വദിക്കുന്ന താരപുത്രനാണ് പ്രണവ് മോഹൻലാൽ.

  അച്ഛന്റേതായുള്ള ആഢംബരങ്ങളൊന്നും ഉപയോ​ഗിക്കാതെ സാധാരണക്കാരിൽ സാധാരണക്കാരനായി ജീവിതം കൊണ്ടുപോകുന്ന താരം കൂടിയാണ് പ്രണവ് മോഹൻലാൽ‌. സിനിമയിൽ ചാർളിയായി വിലസി കൈയ്യടി നേടിയത് ദുൽഖറാണെങ്കിൽ യഥാർഥ ജീവിതത്തിൽ ചാർളിയായി ജീവിക്കുന്ന ഏക താരം പ്രണവ് മോഹൻലാൽ മാത്രമാണ്.

  യാത്രകളോടാണ് പ്രണവിന് ഏറെയും കമ്പം. അതിന് ശേഷം മാത്രമാണ് സിനിമയ്ക്കും അഭിനയത്തിനും പ്രണവിന്റെ ജീവിതത്തിൽ സ്ഥാനം. മുപ്പത്തിരണ്ടുകാരനായ പ്രണവ് സിനിമയൽ സജീവമായി കാണാനാണ് ആരാധകർക്കും ആ​ഗ്രഹം.

  പക്ഷെ സെലിബ്രിറ്റി സ്റ്റാറ്റസിനും അപ്പുറം ഒരു ലൈഫുള്ളത് താൻ ആ​ഗ്രഹിച്ചത് പോലും ജീവിക്കും എന്നുള്ളതാണ് പ്രണവിന്റെ നിലപാട്. വല്ലപ്പോഴും സിനിമാക്കാരുടെ ഫാമിലി ഫം​ഗ്ഷനുകളിൽ പ്രണവിനെ കാണാൻ സാധിക്കാറുണ്ട്. സോഷ്യൽമീഡിയയിൽ പേജുകളുണ്ടെങ്കിലും വല്ലപ്പോഴും മാത്രമാണ് പോസ്റ്റുകൾ താരം പങ്കുവെക്കാറുള്ളത്.

  വിനീത് ശ്രീനിവാസൻ സിനിമ ഹൃദയത്തിലാണ് പ്രണവ് ഏറ്റവും അവസാനം അഭിനയിച്ചത്. ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രഹ്മണ്യത്തിന്റെ വിവാഹ നിശ്ചയത്തിൽ പങ്കെടുക്കാൻ പ്രണവ് എത്തിയിരുന്നു. എന്നാൽ വിവാഹത്തിന് വന്നിരുന്നില്ല.

  Also Read: ട്രോളുകൾ വിഷമിപ്പിക്കുന്നെന്ന് രശ്മിക; നിന്നെ പോലെ ആവാൻ പറ്റാത്തവരുടെ വെറുപ്പാണെന്ന് ദുൽഖർ

  ഇപ്പോഴിത പ്രണവുമായി അടുത്ത സൗഹൃദമുള്ള വിനീത് ശ്രീനിവാസൻ പ്രണവിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. 'പ്രണവും ഞാനും ഇടയ്ക്ക് കാണാറുണ്ട്. ഇപ്പോൾ പ്രണവ് ഒരു തീർഥയാത്രയിലാണ്.'

  'യൂറോപ്പിലാണുള്ളത്. 800 മൈൽ കാൽനടയായി യാത്ര ചെയ്യുകയാണ്. ഒരു രാജ്യത്ത് നിന്ന് മറ്റൊരു രാജ്യത്തേക്ക് നടന്നാണ് പ്രണവ് പോകുന്നത്. ഇപ്പോൾ ശരിക്കും എവിടെയാണെന്ന് അറിയില്ല.'

  'നടക്കുകയാണെന്ന് മാത്രം അറിയാം. പ്രണവിനൊരു പേഴ്സൺ സോഷ്യൽമീഡിയ പ്രൊഫൈലുണ്ട്. അതിൽ അവന്റെ യാത്രയുടെ വിശേഷങ്ങളുടെ ചിത്രങ്ങൾ ഉണ്ടാകും. അതിലൂടെയാണ് അവന്റെ കാര്യങ്ങൾ കൂടുതലായും അറിയുന്നത്' വിനീത് ശ്രീനിവാസൻ പറഞ്ഞു.

  2023ൽ പ്രണവ് വീണ്ടും സിനിമയിൽ സജീവമാകുമെന്നാണ് കഴിഞ്ഞ ദിവസം നിർമാതാവ് വിശാഖ് സുബ്രഹ്മണ്യം പറഞ്ഞത്. ഹൃദയത്തിലെ പ്രണവിന്റെ പ്രകടനത്തിന് ഏറെ പ്രശംസ കിട്ടിയിരുന്നു. ദർശന രാജേന്ദ്രൻ, കല്യാണി പ്രിയദർശൻ തുടങ്ങിയവരായിരുന്നു ചിത്രത്തിൽ നായികമാരായത്.

  വിനീതിന്റെ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ സിനിമ മുകുന്ദനുണ്ണി അസോസിയേറ്റ്സ് ആണ്. വിനീത് ശ്രീനിവാസനെ നായകനാക്കി എഡിറ്റര്‍ അഭിനവ് സുന്ദര്‍ നായക് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്.

  ഏറെ രസകരമായ വക്കീല്‍ കഥാപാത്രത്തെയാണ് ചിത്രത്തില്‍ വിനീത് ശ്രീനിവാസന്‍ അവതരിപ്പിക്കുന്നത് എന്നാണ് ട്രെയ്ലര്‍ നല്‍കുന്ന സൂചന. വിനീത് ശ്രീനിവാസന് പുറമെ സുരാജ് വെഞ്ഞാറമ്മൂട്, സുധി കോപ്പ, തന്‍വിറാം, ജഗദീഷ് , മണികണ്ഠന്‍ പട്ടാമ്പി, ബിജു സോപാനം, ജോര്‍ജ്ജ് കോര,ആര്‍ഷ ചാന്ദിനി ബൈജു എന്നിവരും ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

  English summary
  Actor Vineeth Sreenivasan Open Up About Pranav Mohanlal Lifestyle, Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X