'ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തിരുന്നു'; വിനീത്

തങ്കം സിനിമയുടെ ട്രെയിലർ പൊന്നുപോലെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. യുട്യൂബിലെത്തി മണിക്കൂറുകൾക്കുള്ളിൽ വൺ മില്യൺ കടന്നിരിക്കുകയാണ് ബിജു മേനോനും വിനീത് ശ്രീനിവാസനും അപർണ ബാലമുരളിയും പ്രധാന വേഷങ്ങളിലെത്തുന്ന തങ്കം ട്രെയിലര്‍. ഇത് ദുരൂഹമാണല്ലോ തുടങ്ങി നിരവധി കമന്‍റുകളാണ് ട്രെയിലറിന് താഴെ വന്നിട്ടുള്ളത്.

വിലപിടിപ്പുള്ള ലോഹമായ തങ്കത്തിന്‍റെ വഴിയേയുള്ള ചിലരുടെ വഴിവിട്ട സഞ്ചാരങ്ങളും കള്ളങ്ങളും പോലീസ് കേസന്വേഷണവും മറ്റുമൊക്കെയായി ഒരു ക്രൈം ഡ്രാമ തന്നെയാണ് സിനിമയെന്ന സൂചന നൽകുന്നതാണ് പുറത്തിറങ്ങിയിരിക്കുന്ന ട്രെയിലര്‍.

ബിജു മേനോനും വിനീത് ശ്രീനിവാസനും ഏറെ വ്യത്യസ്തമായ റോളിലാണ് സിനിമയിലുള്ളത്. ഏറെ അഭിനയ സാധ്യതയുള്ള വേഷങ്ങളാണ് ഇരുവർക്കുമുള്ളതെന്നാണ് ട്രെയിലറിൽ നിന്ന് അറിയാനാകുന്നത്.

ഡിവോഴ്സിന്റെ വക്കിലെത്തിയ ദമ്പതികൾ

ചിത്രത്തിൽ ഏറെ ശക്തമായ ഒരു വേഷത്തിൽ അപര്‍ണ ബാലമുരളിയുമുണ്ട്. ബോളിവുഡ് സംവിധായകനും നടനുമായ ഗിരീഷ് കുൽക്കർണി പോലീസ് ഓഫീസറുടെ വേഷത്തിൽ ചിത്രത്തിലുണ്ട്. സിനിമ റിലീസിന് തയ്യാറെടുക്കുമ്പോൾ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

തനിക്ക് 2023ൽ ഏറെ പ്രതീക്ഷയുള്ള സിനിമയാണ് തങ്കം എന്നാണ് വിനീത് പറയുന്നത്. 'സിങ്സ് സൗണ്ടിൽ ഞാൻ വർക്ക് ചെയ്യുന്നത് ആദ്യമായാണ്. ഞാൻ സംവിധാനം ചെയ്യുന്ന സിനിമകളിൽ സിങ് സൗണ്ട് ഉപയോ​ഗിക്കാറില്ല.'

ഹൃദയം കണ്ട ശേഷം പാച്ചപ്പ് ചെയ്തതായി മെസേജ് ചെയ്തു

'ഡബ്ബിങ് ഡയലോ​ഗിൽ ഇംപ്രവൈസേഷൻ കൊണ്ടുവരുന്നയാളാണ് ഞാൻ. സിങ് സൗണ്ടിൽ ഷൂട്ട് ചെയ്യുമ്പോൾ ആക്ഷൻ പറഞ്ഞാൽ പിന്നെ ആരും മിണ്ടില്ല. എല്ലാവരും സെറ്റിൽ ഡിസിപ്ലിനോടെ ഇരിക്കും. ബിജു ചേട്ടനൊപ്പം കു‍ഞ്ഞിരാമായണത്തിലൊക്കെ വർക്ക് ചെയ്തിട്ടുണ്ട്. ബിജു ചേട്ടൻ ഫ്രീ ടൈമിൽ പാർട്ടി മൂഡാണ്.'

'കണ്ടില്ലെങ്കിൽ കാരവാനിലേക്ക് എന്നെ വിളിപ്പിക്കും. 2023ൽ എനിക്ക് ഏറെ പ്രതീക്ഷയുള്ള സിനിമയാണ് തങ്കം. അഭിനയം മാത്രമല്ല സംവിധാനവും എനിക്ക് ചെയ്യണം. ഒരു സബജക്ട് മനസിലുണ്ട്. അത് ഈ വർഷം എഴുതണം.'

അച്ഛനൊപ്പം വീട്ടിൽ നിന്നിരുന്നു കുറെനാൾ

'അച്ഛൻ അഭിനയിക്കുന്നത് കാണാനാണ് ഞാൻ കാത്തിരിക്കുന്നത്. കുറുക്കൻ ഞങ്ങൾ ഇപ്പോൾ ഒരുമിച്ച് ചെയ്തു. ജോലി ചെയ്യുമ്പോഴാണ് അച്ഛന് ഏറ്റവും സന്തോഷം എന്നാണ് എനിക്ക് മനസിലായിട്ടുള്ളത്.'

'കുറുക്കൻ ഷൂട്ടിങ് സമയത്ത് ഞാൻ അച്ഛനൊപ്പം വീട്ടിൽ നിന്നിരുന്നു കുറെനാൾ. ഹെഡ് ഫോൺ ഫുൾ ടൈം എന്റെ കൂടെ ഉണ്ടാകും. അതില്ലാതെ പറ്റില്ല. എന്നേക്കാൾ യാത്ര ചെയ്യാൻ ഇഷ്ടം ദിവ്യയ്ക്കാണ്. അവൾ മോനെ സ്കൂളിൽ ചേർത്ത ശേഷം ആദ്യം ചോദിച്ചത് എപ്പോഴാണ് സമ്മർ വെക്കേഷൻ സ്റ്റാർട്ട് ചെയ്യുന്നത് എന്നാണ്.'

സിനിമയാണ് എന്നും മോട്ടിവേഷൻ

'കാരണം അവൾക്ക് യാത്രകൾ പ്ലാൻ ചെയ്യണം അതിന് വേണ്ടിയാണ്. ബേസിൽ എന്നെക്കാൾ കൂടുതൽ എന്നെ വിളിക്കുന്നത് ദിവ്യയെയാണ്. അവന്റെ കഥകൾ പലതും ദിവ്യ പറഞ്ഞാണ് ഞാൻ അറിയുന്നത്. പ്രണവ് ഇപ്പോഴും യാത്രയിലാണ്. അവൻ ഇടയ്ക്ക് മെസേജ് ചെയ്യും.'

'ലാസ്റ്റ് മെസേജ് ചെയ്തപ്പോൾ മൊറോക്കോയിലായിരുന്നു അവൻ. സിനിമയാണ് എന്നും മോട്ടിവേഷൻ. ഡിവോഴ്സിന്റെ വക്കിൽ നിന്ന രണ്ടുപേർ ഹൃദയം കണ്ട ശേഷം ഒരുമിച്ച് തന്നെ തുടർന്നും ജീവിക്കാൻ തീരുമാനിച്ചു.'

പ്രണവിന്റെ ഹ‍ൃദയം

'അവർ അത് മെസേജ് അയച്ച് പറഞ്ഞിരുന്നു' വിനീത് ശ്രീനിവാസൻ പറയുന്നു. 2022ൽ തിയേറ്ററിൽ ഏറ്റവും കൂടുതൽ വിജയം നേടിയ സിനിമയാണ് ഹൃദയം.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ, അജു വർ​ഗീസ്, വിജയ രാ​ഘവൻ, ജോണി ആന്റണി തുടങ്ങിയവരാണ് സിനിമയിൽ പ്രധാന വേഷം ചെയ്തത്. പ്രണവിന്റെ കരിയറിലെ മികച്ച ചിത്രങ്ങളിൽ ഒന്നായാണ് അത് വിലയിരുത്തപ്പെടുന്നത്.

Read more about: vineeth sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X