For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഇന്റിമേറ്റ് സീനുകൾ ചെയ്യുന്നതിൽ ഒട്ടും താൽപര്യമില്ല, റോഷാക്ക് ഇറങ്ങിയപ്പോൾ കോൺഫിഡൻസ് കൂടി'; വിനീത് ശ്രീനിവാസൻ

  |

  തിയേറ്ററുകളെ കീഴടക്കിയ കറുത്ത കോട്ടിട്ട വിനീതിന്റെ സൈക്കോ മുകുന്ദന്‍ ഉണ്ണിക്ക് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. വിനീത് ശ്രീനിവാസനെ നായകനാക്കി നവാഗതനായ അഭിനവ് സുന്ദര്‍ നായക് സംവിധാനം ചെയ്ത മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്സ് അടുത്തിടെയാണ് തീയറ്ററുകളില്‍ എത്തിയത്.

  നിറഞ്ഞ ചിരിയോടെ പ്രേക്ഷകര്‍ ഏറ്റെടുത്ത സിനിമ വന്‍ വിജയത്തോടെ തീയറ്ററില്‍ പ്രദര്‍ശനം തുടരുകയാണ്. സിനിമയിലെ വിനീത് ശ്രീനിവാസന്റെ അഡ്വക്കേറ്റ് മുകുന്ദന്‍ ഉണ്ണിയെന്ന കഥാപാത്രം പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.

  Also Read: ആടുജീവിതത്തിൽ കണ്ടത് ഇതുവരെ കാണാത്ത പൃഥിരാജിനെ; ഒരുപാട് കഷ്ടപ്പെട്ട സിനിമയെന്ന് അമല പോൾ

  ഇതുവരെ കാണാത്ത തരത്തിലുള്ള വിനീത് ശ്രീനിവാസനെയാണ് ഈ ചിത്രത്തിൽ പ്രേക്ഷകർക്ക് കാണാൻ സാധിച്ചത്. പൊതുവെ നന്മകളാൽ സമൃദ്ധമായ കഥപാത്രങ്ങൾ മാത്രമാണ് വിനീത് ചെയ്തിട്ടുള്ളത് എന്നതിനാൽ തന്നെ മുകുന്ദനുണ്ണിയായുള്ള താരത്തിന്റെ പകർന്നാട്ടം എല്ലാവരേയും അത്ഭുതപ്പെടുത്തി.

  അതേസമയം ഇപ്പോഴിത ദി ക്യുവിന് നൽകിയ അഭിമുഖത്തിൽ തനിക്ക് ഇന്റിമേറ്റ് സീനുകൾ ചെയ്യാൻ താൽപര്യമില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിനീത് ശ്രീനിവാസൻ.

  ഡാർക്ക് മോഡിലുള്ള സിനിമയായിരുന്നു മുകുന്ദനുണ്ണി അസോസിയേറ്റ്സ്. സിനിമയുടെ പ്രമോഷൻ പോലും ആരാധകരെ ഏറെ ചിരിപ്പിക്കുയും ചിന്തിപ്പിക്കുകയും ചെയ്തിരുന്നു. പാട്ടിലൂടെയാണ് വിനീത് സിനിമയിലെത്തിത്. പിന്നീടാണ് അഭിനയത്തിലേക്കും സംവിധാനത്തിലേക്കും കൂടി വിനീത് ശ്രദ്ധ കേന്ദ്രീകരിക്കാൻ തുടങ്ങിയത്.

  പത്തിലേറെ വർഷങ്ങളായി വിനീത് മലയാള സിനിമയുടെ ഭാ​ഗമാണെങ്കിൽ കൂടിയും വാരി വലിച്ച് സിനിമകൾ സംവിധാനം ചെയ്യാറില്ല വിനീത്. ഇതുവരെ നാലോ അഞ്ചോ സിനിമകൾ മാത്രമാണ് വിനീതിന്റെ സംവിധാനത്തിൽ പ്രേക്ഷകരിലേക്ക് എത്തിയത്.

  'മലർവാടി ആർട്സ് ക്ലബ്ബ് ചെയ്യുന്ന സമയത്ത് നിവിൻ പോളി അടക്കമുള്ള അ‍ഞ്ച് യുവതാരങ്ങൾക്കും നെടുമുടി വേണു അങ്കിൾ ​ഗൈഡൻസ് നൽകിയിരുന്നു. എന്തൊക്കെ പുതുമയോടെ ചെയ്യാമെന്നെല്ലാം വേണു അങ്കിൾ അവർക്ക് പറഞ്ഞ് കൊടുക്കുമായിരുന്നു.'

  'അത് അവർക്കും ആ സിനിമയിൽ ഒരുപാട് സഹായമായതായി എനിക്ക് തോന്നിയിട്ടുണ്ട്. അതുപോലെ തന്നെയായിരുന്നു വിജയ രാഘവൻ അങ്കിൾ അപ്പുവിന്. അദ്ദേഹം കഥാപാത്രത്തിന് വേണ്ടി ചെയ്തിട്ടുള്ള ചെറിയ കാര്യങ്ങളെ കുറിച്ചെല്ലാം സെറ്റിൽ വെച്ച് ഞങ്ങളോട് പങ്കുവെക്കുമായിരുന്നു.'

  Also Read: ഇടവകക്കാർ പണിത് തന്ന വീട്ടിലാണ് ജീവിച്ചത്, കഷ്ടപ്പാടിന്റെ അങ്ങേയറ്റം കണ്ടു; അനുഭവിച്ച കഷ്ടതകൾ ഓർത്ത് മെറീന!

  'അതുകേട്ട് മനസിലാക്കി പ്രണവ് ആക്ടിങിൽ ഇംപ്രവൈസേഷൻ ചെയ്യുന്നത് ഞാൻ‌ കണ്ടിട്ടുണ്ട്. കാരക്ടർ റോൾ ചെയ്യാനാണ് വിജയ രാ​ഘവൻ അങ്കിളിന് താൽപര്യം. നായകനുള്ള നിബന്ധനകൾ ക്യാരക്ടർ റോൾ‌ ചെയ്യുന്നവർക്കില്ലെന്നാണ് അങ്കിൾ‌ പറയാറുള്ളത്.'

  'പ്രണവിന് ഹൃദയത്തിന്റെ സ്ക്രിപ്റ്റ് കാണാപാഠമായിരുന്നു. പിന്നെ പ്രണവിന് ഈ​ഗോയില്ല. മറ്റുള്ള താരങ്ങൾക്ക് ഇംപോർട്ടൻസുള്ള സീനുകൾ വരുമ്പോൾ ലീഡ് റോൾ‌ ചെയ്യുന്നവരേയും ചിലപ്പോൾ നമ്മൾ ത‍ൃപ്തിപ്പെടുത്തേണ്ടിവരും.'

  'ഈ​ഗോ വർക്കാവാതിരിക്കാൻ പ്രണവിന്റെ കാര്യത്തിൽ അവന് ഈ​ഗോയില്ലാത്തിനാൽ നമുക്ക് നമ്മുടെ പണിയെടുത്താൻ മതി മറ്റ് ടെൻഷൻ ഉണ്ടാവില്ല. മറ്റ് ഭാഷകളിലേതിനേക്കാൾ സംവിധായകർക്ക് സ്വാതന്ത്ര്യം കൂടുതലുള്ള ഇൻഡസ്ട്രി മലയാളമാണ്.'

  'എനിക്ക് അഭിനയിക്കാൻ ബുദ്ധിമുട്ടുള്ള മൂന്ന്, നാല് കാര്യങ്ങളാണുള്ളത്. ഒന്ന് ഞാൻ ഇതുവരെ സി​ഗരറ്റ് വലിച്ചിട്ടില്ല. അതുകൊണ്ട് ഓൺ സ്ക്രീൻ സി​ഗരറ്റ് വലി എനിക്ക് ബുദ്ധിമുട്ടാണ്. ഇതുവരെ ഞാൻ ചെയ്ത സിനിമകളിൽ ആ സീൻ സംവിധായകരോട് പറഞ്ഞ് മാറ്റിച്ചിട്ടുണ്ട്.'

  'തണ്ണീർമത്തനിലെ സി​ഗരറ്റ് വിലക്കുന്ന സീനും ഞാൻ പറഞ്ഞ് ഒഴിവാക്കി. പിന്നെ ഡാൻസും ഫൈറ്റും ഇന്റിമേറ്റ് സീനും ചെയ്യാൻ എനിക്ക് ബുദ്ധിമുട്ടാണ്. മുകുന്ദനുണ്ണി അസോസിയേറ്റ്സ് സിനിമയുടെ ക്ലൈമാക്സ് ആളുകൾ എങ്ങനെ സ്വീകരിക്കുമെന്നത് എന്നെ ടെൻഷൻ അടിപ്പിച്ചിരുന്നു. മുകുന്ദനുണ്ണി അസോസിയേറ്റ്സ് നേരത്തെ സംഭവിക്കേണ്ട സിനിമയായിരുന്നു.'

  'പിന്നെ റോഷാക്ക് ഇറങ്ങിയ ശേഷമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സിന്റെ കാര്യത്തിൽ കോൺഫിഡൻസ് വന്നത്. റോഷാക്കിന്റെ തിയേറ്റർ റസ്പോൺസ് കണ്ട് ഞാൻ സംവിധായകൻ അഭിനവിനോട് പറഞ്ഞിരുന്നു റോഷാക്ക് ഓടുന്നുണ്ടെങ്കിൽ മുകുന്ദനുണ്ണിയേയും ആളുകൾ സ്വീകരിക്കുമെന്ന്' വിനീത് ശ്രീനിവാസൻ പറഞ്ഞു.

  Read more about: vineeth sreenivasan
  English summary
  Actor Vineeth Sreenivasan Says He Is Not Interested To Perform Intimate Scenes Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X