'നീ ചെയ്യണ്ട, പൊക്കോ എന്ന് പറഞ്ഞു', നസ്ലെന്‍ തണ്ണീര്‍ മത്തനിലേക്കെത്തിയതിനെക്കുറിച്ച് വിനീത് വാസുദേവ്

അഭിനയിച്ച ആദ്യ ചിത്രം മുതല്‍ മലയാളികളുടെ മനസില്‍ പതിഞ്ഞ നടനാണ് നസ്ലെന്‍. മധുരരാജയില്‍ ജൂനിയര്‍ ആര്‍ടിസ്റ്റ് ആയി വേഷമിട്ടിട്ടുണ്ടെങ്കിലും തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ ആണ് നസ്ലെന്‍ പ്രധാന വേഷം ചെയ്യുന്ന ആദ്യചിത്രം. നായകനൊപ്പമുള്ള സുഹൃത്തുക്കളിലൊരാളായിട്ടാണ് നസ്ലെന്‍ അഭിനയിച്ചത്. എന്നാല്‍ ചിത്രത്തില്‍ നായകനായി വേഷമിട്ട മാത്യൂവിനോടൊപ്പം തന്നെ തിളങ്ങിയ നടനാണ് നസ്ലെന്‍.

തുടര്‍ന്ന് വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ ദുല്‍ഖറിന്റെ ചെറുപ്പകാലം അഭിനയിച്ച നസ്ലെന്‍ കുരുതിയിലും ഹോമിലും മികച്ച പ്രകടനം കാഴ്ച വെച്ചു. സൂപ്പര്‍ ശരണ്യ, ജോ ആന്‍ഡ് ജോ, പൂവന്‍, അയല്‍വാശി, പാച്ചുവും അത്ഭുത വിളക്കും, നെയ്മര്‍, 18 പ്ലസ്, മകള്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നസ്ലെന്റെ ഏറ്റവും അവസാനം ഇറങ്ങിയ ചിത്രം പ്രേമലുവാണ്. ബാംഗ്ലൂര്‍ ബേസ്ഡ് ആയി ഇറങ്ങിയ ചിത്രം വലിയ നേട്ടമാണ് കൈവരിച്ചത്.

naslen

ഇപ്പോഴിതാ തണ്ണീര്‍ മത്തന്‍ ദിനങ്ങളിലേക്ക് നസ്ലെനെ കാസ്റ്റ് ചെയ്തതിനെക്കുറിച്ച് സംസാരിക്കുകയാണ് നടന്‍ വിനീത് വാസുദേവന്‍. തണ്ണീര്‍ മത്തന്‍ ദിനങ്ങളിലേക്ക് ആളുകളെ കാസ്റ്റ് ചെയ്യുമ്പോള്‍ ഒറ്റ നോട്ടത്തില്‍ തന്നെ നസ്ലെനെ ഇഷ്ടപ്പെട്ടുവെന്ന് പറയുകയാണ് വിനീത് വാസുദേവന്‍. നസ്ലെന്‍ ജനുവിന്‍ ആയ നടനാണെന്നും വിനീത് വാസുദേവന്‍ ക്ലബ് എഫ്.എമ്മിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.

തണ്ണീര്‍ മത്തന്‍ ദിനങ്ങളിലേക്ക് ഓഡീഷന്‍ ചെയ്തത് ഞാനും സുഹൃത്തുക്കളും കൂടിയാണ്. പ്രധാനമായും നസ്ലനെ ഓഡീഷന്‍ ചെയ്തത് ഞാനാണ്. ബാക്കി എല്ലാവരെ കൊണ്ടും എന്തെങ്കിലുമൊക്കെ ചെയ്യിപ്പിച്ചിരുന്നു. എന്നാല്‍ നസ്ലെന്‍ വന്ന് കേറിയപ്പോള്‍ തന്നെ ഓകെ ആണെന്ന് തോന്നിയെന്ന് വിനീത് വാസുദേവന്‍ പറയുന്നുണ്ട്.

'അന്ന് പടത്തിന് നായകന്‍ ആയിട്ടുണ്ടായിരുന്നില്ല. അന്ന് നായകനെയും അന്വേഷിച്ചാണ് നില്‍ക്കുന്നത്. നായകനാക്കാന്‍ പറ്റുന്ന ഒരു സാധനം അവന്റെ ഉള്ളില്‍ ഉണ്ട് എന്ന് ഞാന്‍ ഗിരീഷിനോട് പറഞ്ഞിരുന്നു. അവന്‍ വരുമ്പോള്‍ തന്നെ, ഞാന്‍, കൊടുങ്ങല്ലൂര്ന്ന്... വന്നപ്പോ... ഇങ്ങനെ... എന്നൊക്കെ ഉള്ള സംസാരം കേട്ടപ്പോള്‍ തന്നെ ഓക്കെയായിരുന്നു. ഞങ്ങള്‍ ഇവനോട് പറഞ്ഞു, നീ ഒന്നും ചെയ്യണ്ട നീ പൊക്കോ എന്ന്,' വിനീത് പറയുന്നു.

അല്ല ചേട്ട, ഞാന്‍ ചെയ്യാം കുഴപ്പമില്ല എന്നൊക്കെയാണ് ഇവന്‍ പറയുന്നത്. അല്ലട നീ സെലക്ട് ആയി, നീ പൊക്കോ എന്നാണ് ഞങ്ങള്‍ പറയുന്നത്. അപ്പോഴും അവന്‍ പറയുന്നത് ഞാന്‍ ഓഡീഷന്‍ ചെയ്യാം എന്നാണ്. പിന്നെ അവനെ മുകളില്‍ കൊണ്ട് പോയി ഡയലോഗ് ഓഡീഷന്‍ ചെയ്യിച്ചു. അവന്‍ സെലക്ട് ആയെന്ന് അപ്പോള്‍ അവന് മനസിലായെന്നും വിനീത് പറയുന്നു.

naslen

നസ്ലന്‍ ഭയങ്കര ജനുവിന്‍ ആയിട്ടുള്ള ആളാണ്. ചിലരെ കാണുമ്പോള്‍ തന്നെ മനസിലാവില്ലേ, ഭയങ്കര ജനുവിന്‍ ആണ് അവരുടെ സംസാരം, സിനിമയില്‍ കണ്ട് ശീലിച്ചിട്ടില്ലാത്ത മുഖമാണ്. പുതിയതായിട്ടുള്ള എന്തൊക്കെയോ കാര്യങ്ങള്‍ അവന്റെ മുഖത്ത് ഉണ്ട്. പക്ഷെ അവന്‍ ഇപ്പോള്‍ കുറച്ചൂടെ വേറെ രീതിയിലായി മാറുന്നുണ്ട്. കുറിച്ചുകൂടി പക്വത ഒക്കെ വരുന്നുണ്ട്. അത് കാണുമ്പോള്‍ സന്തോഷമാണെന്നും വിനീത് വാസുദേവന്‍ പറയുന്നു.

സൂപ്പര്‍ ശരണ്യയിലെ അര്‍ജുന്‍ റെഡ്ഡി സ്പന്‍ ഓഫ് കാരക്ടര്‍ ആയി കാണിച്ച അജിത് മേനോന്‍ എന്ന കഥാപാത്രത്തിലൂടെയാണ് വിനീത് വാസുദേവ് ശ്രദ്ധിക്കപ്പെടുന്നത്. പൂവനിലും ശ്രദ്ധേയമായ വേഷം ചെയ്ത നടന്റെ അനുരാഗ് എന്‍ജിനീയറിംഗ് വര്‍ക്‌സ് എന്ന ഷോര്‍ട്ട് ഫിലിമും വലിയ ചര്‍ച്ചയായിരുന്നു.

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X