'സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം ഉടൻ ഉണ്ടാവാൻ പ്രാർത്ഥിക്കുന്നു'; വിനോദ് കോവൂരിനോട് ആരാധകർ പറഞ്ഞത്!

മറിമായത്തിലെ മൊയ്ദുവായും എം80 മൂസയിലെ മൂസാക്കായിയായും മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് വിനോദ് കോവൂർ. ഗ്രാമീണത നിറയുന്ന കഥാപാത്രങ്ങൾ തന്മയത്വത്തോടെ അവതരിപ്പിച്ച് വിജയിപ്പിക്കുന്നതിൽ വിനോദ് കോവൂർ എന്ന നടന് പ്രത്യേകമൊരു മിടുക്കുണ്ട്.

നാട്ടുഭാഷയിൽ പറയുന്ന ഡയലോഗുകൾ കൂടിയാകുമ്പോൾ കഥാപാത്രങ്ങൾക്ക് മികവ് കൂടും. സ്റ്റേജ് പരിപാടികളിലൂടെ കാണികളെ ചിരിപ്പിച്ച് സീരിയലിലേക്കും സിനിമയിലേക്കും നടന്ന് കയറിയ വിനോദ് കോവൂർ തന്റെ വിശേഷങ്ങളെല്ലാം സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ കഴിഞ്ഞ ദിവസം താരം പങ്കിട്ടൊരു കുറിപ്പും അതിന് മറുപടിയായി ആരാധകർ കുറിച്ച കമന്റുകളുമാണ് ശ്രദ്ധനേടുന്നത്. നടി സ്നേഹ ശ്രീകുമാറിന്റെ കുഞ്ഞിനെ കയ്യിലെടുത്തിരിക്കുന്ന ചിത്രം പങ്കുവെച്ചായിരുന്നു വിനോദ് കോവൂറിന്റെ കുറിപ്പ്. ഒപ്പം വിനോദിന്റെ ഭാര്യയുമുണ്ടായിരുന്നു. 'ഇന്നലെ സ്നേഹ ശ്രീകുമാറിന്റെ കൊച്ചിനെ കാണാൻ പോയിട്ടോ... കേദാർ എന്നാണ് മോന് പേരിട്ടിരിക്കുന്നത്.'

Vinod Kovoor

'എന്നാൽ വൈഫ് ഈസ് ബ്യൂട്ടിഫുൾ സീരിയലിൽ സുഷ്കാന്ത് എന്നാണ് ഞാൻ പേരിട്ടിരിക്കണെ. എന്തായാലും അപ്പുണ്ണി കാണാൻ ചെന്ന് കൊച്ചിനെ എടുത്ത് മടിയിൽ വെച്ചപ്പോൾ അവൻ ഹാപ്പിയായ്. കുറേ കാര്യങ്ങൾ സംസാരിച്ച് കഴിഞ്ഞപ്പോൾ ഞങ്ങളും ഹാപ്പി. കേദാർ എന്ന സുഷ്കാന്ത് മിടുക്കനായി വളർന്ന് വലുതാകട്ടെ...', എന്നാണ് വിനോദ് കോവൂർ കുറിച്ചത്.

വൈഫ് ഈസ് ബ്യൂട്ടിഫുൾ സീരിയലിൽ വിനോദ് കോവൂരിന്റെ ഭാര്യ വേഷമാണ് സ്നേഹ ശ്രീകുമാർ അവതരിപ്പിക്കുന്നത്. ​ഗർഭിണിയായിരിക്കെ നിറവയറിലും സ്നേഹ വൈഫ് ഈസ് ബ്യൂട്ടിഫുൾ സീരിയലിൽ അഭിനയിച്ചിരുന്നു.

കാരണം സീരിയലിന്റെ കഥയിലും സ്നേഹ ​ഗർഭിണിയായിരുന്നു. അതുകൊണ്ട് തന്നെ വൈഫ് ഈസ് ബ്യൂട്ടിഫുൾ സീരിയൽ ടീമും ഒമ്പതാം മാസ ചടങ്ങുകൾ സ്നേഹയ്ക്ക് വേണ്ടി നടത്തിയിരുന്നു. വളരെ കാലങ്ങളായി ഒരുമിച്ച് പ്രവർത്തിക്കുന്നവരായതിനാൽ സ്നേഹയും ഭർത്താവ് ശ്രീകുമാറും വിനോദ് കോവൂരുമെല്ലാം അടുത്ത സുഹൃത്തുക്കളാണ്. സ്നേഹയുടെ മകനെ എടുത്ത് നിൽക്കുന്ന വിനോദിന്റെയും ഭാര്യയുടെയും ചിത്രം ശ്രദ്ധിക്കപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുകളുമായി എത്തി.

vinod

സ്വന്തം കുഞ്ഞിനെ താലോലിക്കാനുള്ള ഭാഗ്യം ഉടൻ ഉണ്ടാവാൻ സർവ്വശക്തൻ അനുഗ്രഹിക്കട്ടെ. ഞങ്ങൾ എപ്പോഴും പ്രാർത്ഥനയിൽ ഉൾപ്പെടുത്താറുണ്ട് ദൈവം അനുഗ്രഹിക്കട്ടെ എന്നിങ്ങനെയാണ് കമന്റുകൾ ഏറെയും. തനിക്കും ഭാര്യയ്ക്കും മക്കളില്ലെന്നും ഭാര്യയാണ് തന്റെ മകളെന്നും അടുത്തിടെ ഒരു ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെ വിനോദ് കോവൂർ പറഞ്ഞിരുന്നു.

സ്വന്തം ഭാര്യയെ നാല് തവണ വിവാഹം ചെയ്തിട്ടുള്ള വ്യക്തി കൂടിയാണ് വിനോദ്. വളരെ രസകരമായ ആ കഥയും താരം പലപ്പോഴായി പങ്കുവെച്ചിട്ടുണ്ട്. ഇരുവരുടെയും വിവാഹം കഴിഞ്ഞിട്ട് പതിനെട്ട് വർഷം കഴിഞ്ഞു.

അതേസമയം സ്നേഹയും പ്രസവശേഷം കുഞ്ഞുമായി ഷൂട്ടിങ്ങ് ലൊക്കേഷനിലെത്തിയ വിശേഷം പങ്കുവെച്ച് എത്തിയിരുന്നു. രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്നേഹ ലൊക്കേഷനിലെത്തുന്നത്. മറിമായത്തിന്റെ ലൊക്കേഷനിലേക്കാണ് സ്നേഹ കുഞ്ഞിനൊപ്പം എത്തിയത്. 'രണ്ടുമാസമായി ഷൂട്ടിന് ഒന്നും പോകാതെ ഇരിക്കുകയായിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം അത് വലിയൊരു കാലയളവാണ്. ഒരു എപ്പിസോഡിന് വേണ്ടി മാത്രമാണ് ഇപ്പോൾ ജോയിൻ ചെയ്തത്.'

'ഏറ്റവും വലിയ സന്തോഷം എന്റെ കുഞ്ഞായി എത്തുന്നത് ഞങ്ങളുടെ കുഞ്ഞുവാവയാണ് എന്നതാണ്. ചെറുതായിട്ട് ആണെങ്കിലും വാവ ക്യാമറക്ക് മുന്നിൽ ആദ്യമായി നിൽക്കാൻ പോവുകയാണ്', എന്നാണ് സ്നേഹ പറഞ്ഞത്. പ്രസവം കഴിഞ്ഞിട്ട് 39-ാം ദിവസമാണ് താരം ഷൂട്ടിന് എത്തിയത്. കൃത്യമായി ട്രീറ്റ്മെന്റും റെസ്റ്റും ഒക്കെ എടുക്കുന്നുണ്ട് എന്നും താരം പറയുന്നുണ്ട്. മകന്റെ പേരിടൽ ചടങ്ങിന്റെ വീഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ അടുത്തിടെ സ്നേഹ പുറത്ത് വിട്ടിരുന്നു.

More from Filmibeat

Read more about: vinod kovoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X