ട്രൗസറിട്ട ചെറിയ കുഞ്ഞി ചെക്കന്‍ ഇന്ന് മലയാളികളുടെ ഹക്കിം; ഗോകുല്‍ എന്റെ ശിഷ്യന്‍; വിനോദ് കോവൂര്‍

സിനിമയില്‍ ചെറിയവേഷങ്ങളില്‍ സജീവമായിരുന്നെങ്കിലും വിനോദ് കോവൂര്‍ എന്ന നടനെ പ്രേക്ഷകര്‍ക്ക് സുപരിചിതമാക്കിയത് എം 80 മൂസ എന്ന പരിപാടിയാണ്. തനതായ കോഴിക്കോടന്‍ ശൈലിയില്‍ മൂസയായി അഭിനയിച്ച വിനോദ് പെട്ടെന്ന് തന്നെ ശ്രദ്ധിക്കപ്പെട്ടു. നടി സുരഭി ലക്ഷ്മിക്കൊപ്പമായിരുന്നു വിനോദിന്റെ അഭിനയം.

ഇപ്പോഴും സിനിമയില്‍ സജീവമായി നില്‍ക്കുന്ന വിനോദ് കോവൂര്‍ കോഴിക്കോടന്‍ ഭാഷാ ശൈലിയിലുള്ള കഥാപാത്രങ്ങള്‍ തന്നെയാണ് കൂടുതലും അഭിനയിച്ചിട്ടുണ്ട്. കോഴിക്കോട് സ്വദേശിയായ വിനോദ് ഇന്നും പ്രേക്ഷകര്‍ക്ക് വളരെ ഇഷ്ടമുള്ള അഭിനേതാവ് കൂടിയാണ്.

gokul

തന്റെ യൂട്യൂബ് ചാനലിലൂടെ ആടുജീവിതത്തില്‍ ഹക്കീമായി വേഷമിട്ട കെ ആര്‍ ഗോകുല്‍ തന്റെ ശിഷ്യനാണെന്ന് പരിചയപ്പെടുത്തുകയാണ്. കെ ആര്‍ ഗോകുലും വിനോദ് കോവൂരിനൊപ്പമുണ്ടായിരുന്നു ഇരുവരും വിനോദ് കോവൂര്‍ പഠിപ്പിച്ച ഓര്‍മകളും മറ്റും ഓര്‍ത്തെടുക്കുന്ന വീഡിയോ വൈറല്‍ ആവുകയാണ്.

ഇന്ന് താന്‍ ഒരുപാട് സന്തോഷത്തിലാണ്. ഇന്ന് കൂടെയുള്ള ഗസ്റ്റ് കെ ആര്‍ ഗോകുലാണ്. വളരെ ജൂനിയറായിട്ടുള്ള ആക്ടറാണ്. പക്ഷെ താന്‍ മോണോ ആക്ട് പഠിപ്പിച്ചിട്ടുണ്ട്. കോഴിക്കോട്ടുകാരനാണ് കെ ആര്‍ ഗോകുല്‍ എന്നും ഇന്ന് മലയാളികളുടെ മുഴുവന്‍ സ്വകാര്യ അഹങ്കാരമാണെന്നും വിനോദ് കോവൂര്‍ പറയുന്നു.

വര്‍ഷങ്ങള്‍ക്ക് മുമ്പ് അമ്മയായ ശ്രീജ ടീച്ചര്‍ മകന് മോണോ ആക്ട് പഠിപ്പിക്കണമെന്ന് പറഞ്ഞ് ഗോകുലിന്റെ വീട്ടില്‍ എത്തുന്നത്. അന്ന് ഗോകുലിനല്ല, ചേട്ടനായ രാഹുലിനെ പഠിപ്പിക്കാനാണ് എത്തിയത്. രാഹുലാണ് എന്റെ ആദ്യ സ്റ്റുഡന്റ്. അന്ന് ട്രൗസറിട്ട കുഞ്ഞി ചെക്കന്‍ ചേട്ടനെ മോണോ ആക്ട് പഠിപ്പിക്കുമ്പോള്‍ നോക്കി നില്‍ക്കുമായിരുന്നു. പിന്നെ രണ്ടാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഗോകുലിനെ കുറിഞ്ഞി പൂച്ചയുടെ മോണോ ആക്ട് പഠിപ്പിക്കുന്നത്.

ആ കുടുംബവുമായി വളരെ ആത്മബന്ധമാണ്. കോഴിക്കോട് എന്നെ ഞാനാക്കിയ എം ശാന്തകുമാര്‍ എന്ന ശാന്തേട്ടന്റെ കലാജാഥയില്‍ പങ്കെടുക്കുമ്പോഴാണ് ബ്ലെസ്സി സാറിന്റെ വിളി വരുന്നത്. ആ സിനിമ എറണാകുളത്ത് നിന്ന് തിയേറ്ററില്‍ കാണുമ്പോള്‍ പല സമയത്തും എന്റേയും ഭാര്യയുടെയും കണ്ണ് നിറഞ്ഞു പോയിരുന്നു.

gokul

സിനിമ കണ്ടപ്പോള്‍ ഗോകുലിനെ കെട്ടിപ്പിടിക്കാന്‍ തോന്നിയെന്നും വിനോദ് കോവൂര്‍ പറയുന്നു. കൊവിഡിന് മുമ്പാണ് ഷൂട്ടിന് പോകുന്നതിന്റെ മുമ്പ് ഗോകുലിന്റെ അമ്മ വിളിച്ചിട്ട് മകന് ഇങ്ങനെ ഒരു അവസരം ലഭിച്ചിട്ടുണ്ടെന്നും മാഷിന്റെ അനുഗ്രഹം ഉണ്ടാവണം എന്നും പറയുന്നത്. ഞാന്‍ ആവട്ടെ, അവന്‍ കഴിവുള്ള കുട്ടിയല്ലേ എന്നും പറഞ്ഞു. ഇത് ഇങ്ങനെ ഒരു ബ്രഹ്‌മാണ്ഠ ചിത്രമാണെന്ന് അറിയില്ലായിരുന്നുവെന്നും വിനോദ് പറയുന്നു.

രണ്ടാം ക്ലാസ് മുതല്‍ അഞ്ചാം ക്ലാസ് വരെ മാഷ് എന്നെ പഠിപ്പിച്ചിട്ടുണ്ട് എന്ന് ഗോകുലും പറയുന്നു. അത് കഴിഞ്ഞിട്ടും മാഷിന്റെ മോണോ ആക്ട് തന്നെയാണ് ഏഴാം ക്ലാസിലും എട്ടാം ക്ലാസിലും ഒക്കെ പാര്‍ട്ടിസിപേറ്റ് ചെയ്തത് എന്നും കെ ആര്‍ ഗോകുല്‍ പറയുന്നു. എല്ലാവരും തന്നെ ഹക്കിമായി തന്നെയാണ് കാണുന്നതെന്നും ഗോകുല്‍ പറഞ്ഞു. ഒപ്പം മരുഭൂമിയലെ ഓര്‍മകളും ഗോകുല്‍ പങ്കുവെച്ചു.

More from Filmibeat

Read more about: malayalam cinema
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X