'ഞാന്‍ നിന്നെ തൊടില്ല, തൊടാതെ അഭിനയിക്കാൻ മമ്മൂക്ക പറഞ്ഞു, പടച്ചോൻ എന്നാണ് സേവ് ചെയ്തിരിക്കുന്നത്'; വിനോദ്!
ചിലരുടെ തലവര മാറുന്നത് ചില കഥാപാത്രങ്ങൾ ചെയ്ത് കഴിയുമ്പോഴാണ്. അത്തരത്തിൽ അഭിനയ ജീവിതത്തിൽ തന്നെ ബ്രേക്ക് കിട്ടുന്ന ഒരു കഥാപാത്രം വരാനാണ് എല്ലാ അഭിനേതാക്കളും കാത്തിരിക്കുന്നത്. അത്തരത്തിൽ മിനിസ്ക്രീനിലെ ഹാസ്യ പരമ്പരയായ എം80 മൂസയിലൂടെ എല്ലാവരുടെയും ഹൃദയം കീഴടക്കിയ നടനാണ് വിനോദ് കോവൂർ.
ഇതുവരെ ഇരുപതിന് അടുത്ത് സിനിമകളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളികൾക്ക് വിനോദ് കോവൂർ എന്നും പാത്തുവിന്റെ മൂസക്കായ് ആണ്. എം80 മൂസയ്ക്ക് ശേഷം വിനോദ് കോവൂറിന് ജനപ്രീതി കൊടുത്ത മറ്റൊരു പരിപാടി മറിമായമാണ്.
മിനിസ്ക്രീനിൽ സജീവമായിരിക്കുമ്പോഴും സിനിമയിൽ ലഭിക്കുന്ന ഓരോ ചെറിയ കഥാപാത്രവും മടി കൂടാതെ ചെയ്യാനും അതിനായി സമയം കണ്ടെത്താനും വിനോദ് കോവൂർ ശ്രമിക്കാറുണ്ട്. ഒരു കലാകാരനായി ജീവിയ്ക്കുന്നതിലാണ് വിനോദ് കോവൂർ സന്തോഷം കണ്ടെത്തുന്നത്. ഈ ഒരു മേഖലയിലേക്ക് എത്താന്‍ ഒരുപാട് ശ്രമിച്ചിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതിനെക്കാള്‍ എല്ലാം വലുതായിരുന്നു എന്റെ സ്വപ്‌നം.

ഒരു സ്വപ്നം കാണുകയും അതിന് വേണ്ടി നിരന്തരമായി പരിശ്രമിയ്ക്കുകയും ചെയ്താല്‍ തീര്‍ച്ചയായും അവിടെ എത്തിച്ചേരും എന്നതിന് തെളിവാണ് ഞാൻ എന്നാണ് അഭിനയ ജീവിതത്തിലെ നേട്ടങ്ങളെ കുറിച്ച് സംസാരിക്കാൻ തുടങ്ങുമ്പോൾ എപ്പോഴും വിനോദ് കോവൂർ പറയാറുള്ളത്. സ്കൂൾ വിദ്യാർത്ഥിയായിരുന്നപ്പോൾ മുതൽ നടനാവണം എന്നതായിരുന്നു വിനോദിന്റെ ആഗ്രഹം.
ഇരുപതോളം സിനിമകളുടെ ഭാഗമായിട്ടുണ്ടെങ്കിലും വിരലിലെണ്ണാവുന്ന കഥാപാത്രങ്ങളിൽ മാത്രമെ തന്റെ പ്രതിഭ തെളിയിക്കാനുള്ള അവസരങ്ങൾ വിനോദിന് ലഭിച്ചിട്ടുള്ളു. അതിൽ ഒന്ന് മമ്മൂട്ടിയുടെ വർഷം സിനിമയിലാണ്.
മമ്മൂട്ടി തന്നെ നേരിട്ട് വിനോദിനെ വർഷത്തിൽ അഭിനയിക്കാൻ ക്ഷണിച്ചതാണ് എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഒരു കടുത്ത മമ്മൂട്ടി ആരാധകനായതുകൊണ്ട് തന്നെ വർഷത്തിലെ പ്രകടനത്തെ കുറിച്ചും സിനിമയുടെ അനുഭവത്തെ കുറിച്ചും ചോദിച്ചാൽ ഒരുപാട് കഥകൾ വിനോദിന് പറയാൻ ഉണ്ടാകും. ഇപ്പോഴിതാ വർഷത്തിന്റെ ഭാഗമായപ്പോഴുള്ള അനുഭവങ്ങൾ വിനോദ് പങ്കുവെച്ചിരിക്കുകയാണ്.
'ചെറുപ്പം മുതൽ ഞാന്‍ മമ്മൂട്ടിയുടെ കടുത്ത ആരാധകനാണ്. അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടാണ് വളര്‍ന്നത്. വീക്കിലികളില്‍ വരുന്ന ഫോട്ടോകള്‍ എല്ലാം എടുത്ത് വെട്ടിയൊട്ടിക്കുമായിരുന്നു. അത്രയും അന്ധമായ ഇഷ്ടം. ഇങ്ങനെ ആരാധിച്ചാല്‍ അവസാനം നിനക്ക് ഭ്രാന്ത് വരുമെന്ന് അമ്മ പറയുമായിരുന്നു. ലൈഫില്‍ രണ്ട് ആഗ്രഹങ്ങളാണ് എനിക്കുണ്ടായിരുന്നത്.'

'ഒരിക്കലെങ്കിലും മമ്മൂക്കയെ നേരില്‍ കാണണം, മറ്റൊന്ന് ഒരു പ്രാവശ്യമെങ്കിലും എനിക്ക് ഫ്ലൈറ്റില്‍ കയറണം. ദൈവം സഹായിച്ച് ഒരിക്കലല്ല പലതവണ എന്റെ ഈ രണ്ട് ആഗ്രഹങ്ങളും നടന്നു. മമ്മൂക്ക തന്നെ എന്നെ ക്ഷണിച്ചിട്ട് കാണാന്‍ പോയതാണ് ഏറ്റവും വലിയ ഭാഗ്യമായി കാണുന്നത്. ഹ്രസ്വ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം കിട്ടിയപ്പോഴാണ് ഇക്ക എന്നെ വിളിപ്പിച്ചത്.'
'അന്ന് തന്നെ കോഴിക്കോട് നിന്ന് കൊച്ചിയിലേക്ക് വണ്ടി കയറി. പുരസ്‌കാരമുണ്ടെന്ന് തലേ ദിവസം തന്നെ ജൂറി അംഗമായിരുന്ന സംവിധായിക അഞ്ജലി മേനോന്‍ എന്നെ വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ എനിക്ക് ശരിക്കുള്ള അംഗീകാരം കിട്ടിയത് പിറ്റേന്ന് മമ്മൂക്കയുടെ കോള്‍ വന്നപ്പോഴാണ്. കൊച്ചിയില്‍ പോയി അദ്ദേഹത്തെ നേരിട്ടു കണ്ടു.'
'നീ എന്താണ് ചെയ്തു വച്ചിരിക്കുന്നത്. ഞാന്‍ കരുതി നിനക്ക് കോമഡി മാത്രമെ പറ്റൂ എന്ന്. ഇനി നീ സീരിയസ് റോളുകള്‍ എല്ലാം ചെയ്യണം എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ റോളുകളൊന്നും കിട്ടുന്നില്ല ഇക്ക എന്ന് പറഞ്ഞപ്പോള്‍ എന്റെ അടുത്ത ചിത്രത്തില്‍ നീ ഉണ്ട് എന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെയാണ് വര്‍ഷം എന്ന സിനിമയില്‍ എത്തുന്നത്.'
'വര്‍ഷത്തില്‍ കുറച്ച് സീരിയസ് ആയിട്ടുള്ള റോള്‍ ആയിരുന്നു. ഒരു രംഗത്ത് അദ്ദേഹത്തെ ഞാന്‍ ഷൗട്ട് ചെയ്ത് അഭിനയിക്കുന്നുണ്ട്. സ്‌ക്രിപ്റ്റ് വായിച്ചപ്പോള്‍ തന്നെ ഇതില്‍ ഞാന്‍ മമ്മൂക്കയെ എടോ എന്നൊക്കെ വിളിക്കുന്നുണ്ടല്ലോ സര്‍ ഇത് വേണോ എന്ന് ഞാന്‍ സംവിധായകനോട് ചോദിച്ചിരുന്നു. അതൊന്നും സാരമില്ല വിനോദ് സ്‌ക്രിപ്റ്റ് അല്ലേ കഥാപാത്രമല്ലേ എന്ന് അദ്ദേഹം പറഞ്ഞു.'
'ഷോട്ട് തുടങ്ങി ആ രംഗത്ത് മമ്മൂക്ക എന്നെ തൊട്ടഭിനയിക്കണം. അദ്ദേഹം അത് ചെയ്തില്ല. അപ്പോള്‍ സംവിധായകന്‍ കട്ട് വിളിച്ചു എന്താ വിനോദ് എന്താ പ്രശ്‌നം എന്ന് ചോദിച്ചു... അല്ല ഇക്ക എന്നെ തൊട്ടില്ല എന്ന് ഞാന്‍ പറഞ്ഞു. ഞാന്‍ തൊടില്ല... ഞാന്‍ എന്തിനാണ് നിന്നെ തൊടുന്നത്. നീ എന്നെ എടോ, പോടോ എന്നൊക്കെ വിളിച്ചില്ലേ എന്ന് അദ്ദേഹം പറഞ്ഞു. സത്യത്തില്‍ അത് ഫണ്ണായി ചെയ്തതായിരുന്നു.'
'ആ അനുഭവം വര്‍ഷം ഷൂട്ടിങിന് ശേഷം ഞാന്‍ പറഞ്ഞപ്പോള്‍ ചില യൂട്യൂബേഴ്‌സ് അത് തെറ്റായി വ്യാഖ്യാനിച്ച് ആഘോഷിച്ചുവെന്നും', വിനോദ് പറയുന്നു. വർഷം സിനിമയുടെ സെറ്റിൽ വെച്ച് മമ്മൂക്കയോടുള്ള സ്‌നേഹം ഇരട്ടിയിലധികമായെന്നും വിനോദ് പറയുന്നു. 'എത്ര സിനിമകള്‍ ചെയ്താലും എന്റെ കരിയര്‍ ബെസ്റ്റ് വര്‍ഷം തന്നെയാണ്. സിനിമയില്‍ ഒരു രംഗത്ത് ഞാന്‍ മമ്മൂക്കയോട് പറയുന്നുണ്ട്... നിങ്ങള്‍ എന്റെ പടച്ചോനാണെന്ന്. റിയല്‍ ലൈഫിലും അതങ്ങനെയാണ്. ഇക്കായുടെ നമ്പര്‍ ഞാന്‍ ഫോണില്‍ സേവ് ചെയ്തിരിക്കുന്നത് പടച്ചോന്‍ എന്നാണെന്നും', വിനോദ് കോവൂർ കൂട്ടിച്ചേർത്തു.


Click it and Unblock the Notifications











