ആത്മഹത്യ ചെയ്യാനായി റെയില്‍വേ ട്രാക്കിലേക്ക് ഓടി; ഒരു കുഞ്ഞില്ലാത്ത വേദനയെ കുറിച്ചും നടന്‍ വിനോദ് കോവൂര്‍

എം 80 മൂസ എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂര്‍. ടെലിവിഷനില്‍ നിന്നും സിനിമയിലേക്കും കോമഡി വേദികളിലേക്കുമൊക്കെ താരം ചുവടുറപ്പിച്ചു. കരിയറിലേക്കുള്ള തന്റെ തുടക്കം അത്ര സുഖകരമായിരുന്നില്ലെന്നാണ് വിനോദിപ്പോള്‍ പറയുന്നത്.

അഭിനയിക്കാനായി ലൊക്കേഷനിലേക്ക് പോയതിന് ശേഷം ആ വേഷം ചെയ്യുന്നത് മറ്റൊരാളെണെന്ന് അറിഞ്ഞു. ആ വേദന തന്നെ കൊണ്ട് ആത്മഹത്യ ചെയ്യാമെന്ന ചിന്തയില്‍ വരെ കൊണ്ടെത്തിച്ചുവെന്നാണ് സീരിയല്‍ ടുഡേ മാഗസിന് നല്‍കിയ അഭിമുഖത്തിലൂടെ വിനോദ് കോവൂര്‍ പറയുന്നത്.

കുഞ്ഞിൻ്റെ കാര്യത്തിൽ ദൈവം പരീക്ഷിക്കുകയാണെന്ന് വിനോദ് കോവൂർ

'ഞാന്‍ വളരെയധികം സ്‌നേഹിക്കുന്നൊരു ഭര്‍ത്താവാണ്. വീട്ടില്‍ ഞാനും ഭാര്യയും മാത്രമേയുള്ളു. ഞങ്ങള്‍ക്ക് കുട്ടികളായിട്ടില്ല. അങ്ങനൊരു സങ്കടം മാത്രമേയുള്ളുവെന്ന് വിനോദ് കോവൂര്‍ പറയുന്നു. കുട്ടിയ്ക്ക് കൊടുക്കേണ്ട സ്‌നേഹം കൂടി ഭാര്യയ്ക്ക് കൊടുത്തിട്ട് അത് ബാലന്‍സ് ചെയ്ത് പോവുകയാണ്. ഞാന്‍ അറിഞ്ഞോണ്ട് ഒരു തെറ്റും ചെയ്തിട്ടില്ല.

പക്ഷേ കുഞ്ഞിന്റെ കാര്യത്തില്‍ ദൈവം എന്നോട് പരീക്ഷണം കാണിക്കുകയാണ്. എന്തോ ഞങ്ങള്‍ക്കൊരു കുഞ്ഞിനെ തന്നില്ല. ഇപ്പോള്‍ വീട്ടില്‍ വന്നാല്‍ ഭാര്യയെയും കൂട്ടി കറങ്ങാന്‍ പോകും. എല്ലാ സിനിമകളും കാണും. എറണാകുളത്തെ ജീവിതം കൂടുതല്‍ സന്തോഷം നല്‍കിയെന്നും', താരം പറയുന്നു.

എന്റെ ഭാര്യയെ തന്നെ നാല് തവണ കല്യാണം കഴിച്ചു

'എന്റെ ഭാര്യയെ തന്നെ നാല് തവണ കല്യാണം കഴിച്ചു. ആദ്യം ഭാര്യയുടെ വീട്ടില്‍ നിന്നുമാണ്. പിന്നെ ഗുരൂവായൂര്‍ നിന്ന് കെട്ടണമെന്ന് വലിയ ആഗ്രഹമായി. പിന്നെ അത് മറന്നു. ഒരിക്കല്‍ ഒരു സ്വാമിജിയെ കണ്ടപ്പോള്‍ ഇതേപ്പറ്റി ചോദിച്ചു. ഇനിയും പോയി കഴിച്ചൂടേ എന്നായി. അങ്ങനെ അവിടെ പോയി വീണ്ടും കെട്ടി. വിനോദ് രണ്ടാമതും കെട്ടിയെന്ന് വാര്‍ത്ത വന്നു. രാമേശ്വരത്ത് പോയപ്പോള്‍ മൂന്നാമതും പിന്നീട് മൂകാംബികയില്‍ നിന്നും നാലാമതും വിവാഹിതനായെന്ന്' നടന്‍ വ്യക്തമാക്കുന്നു.

കൂടുതല്‍ വിഷമിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്

'കലാകാരനായതിന് ശേഷം ഒരുപാട് നല്ല മുഹൂര്‍ത്തങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. പക്ഷെ അതിനെക്കാളും കൂടുതല്‍ വിഷമിപ്പിച്ച സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. ഒരു സിനിമയിലേക്ക് നമ്മളെ വിളിക്കുന്നു, ഇന്റര്‍വ്യു ചെയ്ത് സെലക്ട് ചെയ്ത് എല്ലാ പ്രതീക്ഷകളും തന്ന് ഈ ദിവസം വരണമെന്ന് പറഞ്ഞു. വീട്ടുകാരോടും നാട്ടുകാരോടും സമ്മതവും അനുഗ്രഹവും വാങ്ങി അഭിനയിക്കാന്‍ എത്തുമ്പോഴാണ് ആ വേഷം വേറെ ആള്‍ കൊണ്ടു പോയെന്ന് അറിയുന്നത്'.

ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്ന് വിനോദ് കോവൂര്‍

'അങ്ങനൊരു സന്ദര്‍ഭത്തില്‍ ഞാന്‍ ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിട്ടുണ്ടെന്ന് വിനോദ് കോവൂര്‍ പറയുന്നു. നല്ല വസ്ത്രമില്ലാത്തത് കൊണ്ട് നാട്ടുകാരും കൂട്ടുകാരുമൊക്കെ എനിക്ക് വസ്ത്രം വാങ്ങി തന്നിട്ടാണ് ഷൂട്ടിങിന് പോയത്. അവിടെ എത്തിയപ്പോള്‍ ആ സിനിമയില്‍ നമ്മളില്ലെന്ന് അറിയുന്നു.

ഇനി തിരിച്ചെങ്ങനെ പോകും, എല്ലാവരുടെയും മുഖത്ത് നോക്കാന്‍ പറ്റില്ലല്ലോ എന്നൊക്കെയായിരുന്നു വിഷമം. അന്ന് 21 വയസ്സുകാരനായ എനിക്ക് ആ വിഷമം താങ്ങാന്‍ പറ്റിയില്ല. ആത്മഹത്യ കുറിപ്പ് എഴുതി വച്ച് ഞാന്‍ റെയില്‍വെ ട്രാക്കിലേക്കാണ് പോയത്'.

ആ പൊട്ടത്തരം ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഈ വിനോദ് കോവൂര്‍ ഉണ്ടാവില്ലായിരുന്നു

'അന്ന് ആ പൊട്ടത്തരം ചെയ്തിരുന്നുവെങ്കില്‍ ഇന്ന് ഈ വിനോദ് കോവൂര്‍ ഉണ്ടാവില്ലായിരുന്നു. പക്ഷെ അവിടെ എത്തിയപ്പോള്‍ അച്ഛനെയും അമ്മയെയും കുറിച്ച് ആലോചന വന്നു. ആദ്യമായിട്ടൊരു നഷ്ടം വന്നതല്ലേ.. ഇനിയും അവസരങ്ങള്‍ വരുമായിരിക്കും. ഞാന്‍ പോയി കഴിഞ്ഞാല്‍ അച്ഛനും അമ്മയ്ക്കും എല്ലാം ഭയങ്കര സങ്കടമായിരിക്കില്ലേ. അങ്ങനെയൊക്കെ ആലോചിച്ചപ്പോള്‍ കത്ത് കീറി കളഞ്ഞ് ട്രെയിന്‍ കയറി വീട്ടിലേക്ക് വന്നു. ആദ്യത്തെ അനുഭവം ആയിരുന്നു അതെന്ന്', വിനോദ് കോവൂര്‍ പറഞ്ഞു

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X