ഭാര്യയെ നാല് തവണ വിവാഹം ചെയ്തു, കാരണം വെളിപ്പെടുത്തി വിനോദ് കോവൂര്‍

മിനിസ്‌ക്രീനിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ താരമാണ് വിനോദ് കോവൂര്‍. നാടകരംഗത്തിലൂടെയാണ് അഭിനയലോകത്ത് എത്തുന്നത്. കോഴിക്കോട് സംസാരശൈലിയിലൂടെ വെള്ളിത്തിരയില്‍ എത്തിയ താരം ചെറിയ സമയം കൊണ്ട് തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായി മാറുകയായിരുന്നു. മുപ്പതുവര്‍ഷത്തോളമായി വിനോദ് കോവൂര്‍ കലാരംഗത്ത് സജീവമാണ്. മഴവില്‍ മനോരമ ചാനലില്‍ പ്രദര്‍ശിപ്പിക്കുന്ന മറിമായം എന്ന ഹാസ്യ സീരിയലിലൂടെയാണ് ശ്രദ്ധേയനായത്. മീഡിയ വണ്‍ ടെലിവിഷന്‍ ചാനലിലെ എം80 മൂസ എന്ന പരമ്പര വിനോദ് കോവൂരിന്റെ ജനപിന്തുണ വര്‍ധിപ്പിക്കുകയായിരുന്നു. ഇന്ന് സിനിമയിലും മിനിസ്‌ക്രീനിലും ഒരുപോലെ സജീവമാണ് വിനോദ് കോവൂര്‍.

ഇപ്പോഴിത തന്റെ കുടുംബവിശേഷം പങ്കുവെയ്ക്കുകയാണ് വിനോദ് കോവൂര്‍. മഴവില്‍ മനോരമയില്‍ ജഗദീഷ് അവതരിപ്പിയ്ക്കുന്ന പടം തരും പണം എന്ന ഗെയിം ഷോയില്‍ എത്തിയപ്പോഴാണ് തന്റെ ഓഫ് സ്‌ക്രീന്‍ വിശേഷം പങ്കുവെച്ചത്. അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നത്.

നടന്റെ വാക്കുകള്‍ ഇങ്ങനെ.

നടന്റെ വാക്കുകള്‍ ഇങ്ങനെ... ''അച്ഛനും അമ്മയും രണ്ട് ചേട്ടന്മാരും അവരുടെ മക്കളും എന്റെ ഭാര്യയും അടങ്ങുന്നതാണ് തന്റെ കുടുംബം എന്ന് വിനോദ് പറയുന്നു. അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ ആറ് മാസങ്ങള്‍ക്ക് മുന്‍പാണ് പോയത്. എനിക്കും ഭാര്യയ്ക്കും മക്കളില്ല. ഭാര്യയാണ് എന്റെ മകള്‍- വിനാദ് കോവൂര്‍ പറയുന്നു. ഭാര്യയെ നാല് തവണ വിവാഹം കഴിച്ചതിനെ കുറിച്ചും ഷോയില്‍ പറയുന്നുണ്ട്.

വിവഹം

നടന്റെ വാക്കുകള്‍ ഇങ്ങനെ... ''അപേക്ഷിച്ചാല്‍ ഗിന്നസ് വേള്‍ഡ് റെക്കോഡില്‍ ഇടം നേടാന്‍ അവസരമുള്ള ആളാണ് താനും ഭാര്യയും എന്ന് വിനോദ് തമാശയില്‍ പറയുന്നു. പല തവണ പലരെയും വിവാഹം ചെയ്തവരുണ്ടാവും. എന്നാല്‍ വിനോദ് കോവൂര്‍ സ്വന്തം ഭാര്യയെ തന്നെ നാല് തവണ വിവാഹം ചെയ്ത ആളാണ്. ഗുരുവായൂരില്‍ വച്ച് വിവാഹം നടത്തണം എന്നായിരുന്നു എന്റെ ആഗ്രഹം. തുളസി മാല കഴുത്തിലിട്ട് വിവാഹം ചെയ്യണം എന്ന് വല്ലാതെ ആഗ്രഹിച്ചിരുന്നു. പക്ഷെ കല്യാണത്തിന്റെ സമയമായപ്പോള്‍, കാരണവന്മാര്‍ തീരുമാനിച്ചു, നാട്ട് നടപ്പ് പോലെ വധൂഗ്രഹത്തില്‍ നിന്ന് മാത്രം മതി എന്ന്. അങ്ങനെ ആദ്യത്തെ വിവാഹം ഭാര്യ വീട്ടില്‍ വച്ച് നടന്നു.

നാല് വവാഹം

കല്യാണം കഴിഞ്ഞ് പതിനേഴ് കൊല്ലം കഴിഞ്ഞ്, പതിനെട്ടാമത്തെ വിവാഹ വാര്‍ഷികത്തിന് ഒരു മാസം മുന്‍പ് ഞങ്ങള്‍ മൂകാംബികയില്‍ പോയാപ്പോള്‍ ഒരു ജോത്സ്യനെ കണ്ടു. എവിടെ വച്ചായിരുന്നു വിവാഹം എന്ന് ചോദിച്ചു. ഭാര്യ വിട്ടില്‍ നിന്നാണ് എന്ന് പറഞ്ഞപ്പോള്‍, മറ്റെവിടെയെങ്കിലും വച്ച് നടത്താന്‍ ആഗ്രഹിച്ചിരുന്നോ എന്ന് ചോദിച്ചു. ഞാന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. അങ്ങനെയെങ്കില്‍ വിനോദ് ഗുരുവായൂരില്‍ നിന്ന് ഒരിക്കല്‍ കൂടെ വിവാഹം ചെയ്യു എന്നായി അദ്ദേഹം.

Recommended Video

എന്ത് ചോദിച്ചാലും തഗ്ഗ്,ഇക്കാ നമിച്ചു, മതിമറന്ന് ചിരിച്ച് മമ്മൂക്ക..Mammooka Interview | Filmibeat
 വിവാഹം കഴിക്കാനുള്ള കാരണം

കൈ നോക്കി പറഞ്ഞ കാര്യം എന്റെ വീട്ടിലും ഭാര്യ വീട്ടിലും അറിയിച്ചു. എനിക്ക് ഭയങ്കര സന്തോഷം തോന്നി. ആദ്യത്തെ കല്യാണം പോലെ എല്ലാ ഒരുക്കങ്ങളും നടത്തി. ആദ്യത്തെ കല്യാണത്തിന് എടുത്ത സാരി ഭാര്യയ്ക്ക് ഇഷ്ടപ്പെട്ടിരുന്നില്ല. രണ്ടാമത്തെ കല്യാണത്തിന് അവള്‍ക്ക് ഇഷ്ടപ്പെട്ട സാരിയെടുത്തു. ചെറിയ രീതിയില്‍ ഗുരുവായൂരില്‍ വച്ച് രണ്ടാമത്തെ കല്യാണം നടത്താം എന്നാണ് കരുതിയത്. പക്ഷെ അവിടെ എല്ലാവരും ഉണ്ടായിരുന്നു. അങ്ങനെ കല്യാണം കഴിഞ്ഞ് 18 വാര്‍ഷിക ദിവസം ഞാന്‍ എന്റെ ഭാര്യയെ രണ്ടാമതും വിവാഹം ചെയ്തു. പിന്നീട് മൂകാംബികയില്‍ വച്ചും ചോറ്റാനിക്കരയില്‍ വച്ചും മൂന്നാമത്തെയും നാലാമത്തെയും വിവാഹം നടന്നുവെന്നും ിനോദ് കോവൂര്‍ പറയുന്നു.

Read more about: vinod kovoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X