ലൊക്കേഷനില്‍ വെച്ച് ഞാന്‍ ആ ആഗ്രഹം സഫലീകരിച്ചു! അന്നും മമ്മൂക്കയുടെ കൈകളുണ്ടായിരുന്നു; വിനോദ് കോവൂര്‍

ടെലിവിഷന്‍ ഷോയിലും മിമിക്രി വേദികളിലും സജീവമായ നടനാണ് വിനോദ് കോവൂര്‍. ഹാസ്യ പരമ്പരകളിലൂടെ ശ്രദ്ധേയനായ നടന്‍ ഒരു എഴുത്തുകാരന്‍ കൂടിയാണ്. തന്റെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുള്ള താരം ഏറ്റവും പുതിയതായി തന്നെ സ്വപ്നം സാക്ഷാത്കരിച്ചതിനെ പറ്റിയാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

മെഗാസ്റ്റാര്‍ മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്നൊരു ചിത്രമായിരുന്നു ഫേസ്ബുക്ക് പേജിലൂടെ വിനോദ് കോവൂര്‍ പോസ്റ്റ് ചെയ്തത്. ഇതിനൊപ്പം ഏറെക്കാലമായി താന്‍ ആഗ്രഹിച്ച ഒരു കാര്യം നടന്നതിനെ പറ്റിയും അതില്‍ മമ്മൂക്ക കൂടി ഭാഗമായതിനെ പറ്റിയും സൂചിപ്പിച്ചു. വിനോദ് കോവൂരിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം...

vinod-kovoor

'അങ്ങനെ എന്റെ 'വിനോദയാത്ര' മലയാളത്തിന്റെ മഹാനടന്‍ എന്റെ പ്രിയ മമ്മൂക്കയുടെ കൈകളിലെത്തി. മനസില്‍ സന്തോഷം അലതല്ലിയ നിമിഷം. പുസ്തക പ്രകാശന ചടങ്ങിന് മുമ്പേ പുസ്തകത്തിന്റെ ആദ്യ കോപ്പി മമ്മൂക്കയ്ക്ക് നല്‍കണം എന്ന ആഗ്രഹം ഞാന്‍ മമ്മൂക്കയെ അറിയിച്ചിരുന്നു. പക്ഷെ ഷൂട്ടിംഗുമായി ബന്ധപ്പെട്ട് മമ്മൂക്ക തഞ്ചാവൂരിലായത് കൊണ്ട് അത് സാധിച്ചില്ല.

ലൊക്കേഷന്‍ കൊച്ചിയിലേക്ക് ഷിഫ്റ്റ് ആയപ്പോള്‍ മമ്മൂക്ക ചെല്ലാന്‍ പറഞ്ഞു കാക്കനാട് പുതിയ സിനിമയുടെ ലൊക്കേഷനില്‍ വെച്ച് ഞാന്‍ ആ ആഗ്രഹം സഫലീകരിച്ചു. കോഴിക്കോട് നടന്ന ചടങ്ങ് എങ്ങനെയുണ്ടായിരുന്നു? കാരശ്ശേരി മാഷ് എന്തൊക്കെ പറഞ്ഞു? എന്നൊക്കെ മമ്മുക്ക അന്വേഷിച്ചു. നവംബര്‍ 13 ന് ഷാര്‍ജ അന്താരാഷ്ട്ര പുസ്ത മേളയിലും പുസ്തകം പ്രകാശനം ചെയ്യുന്നുണ്ടെന്ന് മമ്മൂക്കയോട് പറഞ്ഞു. കൂടെ ഭാര്യ ദേവുവും കൂട്ടുകാരായ അമല്‍ ഇര്‍ഫാനും ശ്രീലക്ഷമിയും ഉണ്ടായിരുന്നു.

അങ്ങനെ എന്റെ ജീവിതത്തില്‍ വീണ്ടും മമ്മൂക്ക എന്ന എന്റെ പടച്ചോന്‍ സന്തോഷത്തിന്റെ പൂത്തിരി കത്തിച്ചു. വിനോദയാത്രയില്‍ രണ്ട് മൂന്ന് അദ്ധ്യായങ്ങളില്‍ മമ്മൂക്കയുമായി ഹൃദയബന്ധം സ്ഥാപിച്ചതിനെ കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട്. സെറ്റില്‍ ചെന്നപ്പോള്‍ എന്നെ സ്‌നേഹപൂര്‍വ്വം സ്വീകരിച്ച് എന്നിലെ കൊച്ചു നടന് വലിയ പരിഗണന തന്ന ജോര്‍ജേട്ടനും സലാമിനും മോഹന്‍ സാറിനും ഫോട്ടോ എടുത്ത് അയച്ച് തന്ന ഫോട്ടോഗ്രാഫര്‍ക്കും നന്ദി അറിയിക്കട്ടെ.

vinod-kovoor

വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്റെ വെബ് സൈറ്റിന്റെ ആരംഭവും മമ്മൂക്കയുടെ കൈകള്‍ കൊണ്ടായിരുന്നു. ശേഷം ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത ആകസ്മികം എന്ന ഫോര്‍ട്ട് ഫിലിമും പാലോം പാലോം എന്ന മ്യൂസിക്കല്‍ ആല്‍ബവും ഞാന്‍ നായകനായ കലന്തന്‍ ബഷീര്‍ സംവിധാനം ചെയ്ത അദൃശ്യം എന്ന ഷോര്‍ട്ട് ഫിലിമും എല്ലാം മമ്മുക്കയുടെ പേജിലൂടെയാണ് റിലീസ് ചെയ്തത്.

എങ്ങനെയാണ് മമ്മൂക്കയോട് നന്ദി പറയേണ്ടതെന്നറിയില്ല... ഇത്രയും സ്‌നേഹവും അടുപ്പവും ഈ കൊച്ചു കലാകാരനോട് കാണിക്കുന്ന മമ്മൂക്കയ്ക്ക് എന്റെ പടച്ചോന് ഹൃദയത്തിന്റെ ആഴങ്ങളില്‍ നിന്നും ഒരായിരം നന്ദി... ' എന്നും പറഞ്ഞാണ് വിനോദ് കോവൂര്‍ എഴുത്ത് അവസാനിപ്പിക്കുന്നത്.

More from Filmibeat

Read more about: vinod kovoor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X