ഒരു കാല്‍ ഓടിക്കൊണ്ടിരിക്കുന്ന ട്രെയ്‌നിൽ, മറ്റേത് പുറത്ത്, ജീവന്‍ തിരിച്ചുകിട്ടിയ കഥ പറഞ്ഞ് നടൻ
ബിഗ് സ്ക്രീൻ മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിനോദ് കോവൂർ. മറിമായം എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ വിനോദ് കോവൂർ തനിയ്ക്ക് നേരിടേണ്ടി വന്ന അപകടത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ്. മാതൃഭൂമി ഡോട്ട് കോമിലൂടെയായിരുന്നു ട്രെയിൻ അപകടത്തെ കുറിച്ച് താരം വെളിപ്പെടുത്തിയത്. ട്രെയിനിൽ നിന്ന് തെറിച്ചു വീണിട്ടും തന്റെ ഭാഗ്യം കൊണ്ടാണ് ജീവൻ തിരികെ കിട്ടിയതെന്നും താരം പറയുന്നു.
ഷെർണ്ണൂരിലെ ഒരു സിനിമ ലൊക്കേഷനിൽ നിന്ന് കോഴിക്കോട് ഒരു ഉദ്ഘാടനത്തിന് പോകുന്നതിനിടെയായിരുന്നു അപകടം സംഭവിക്കുന്നത് .ഷെർണ്ണൂരിൽ ഒരു സിനിമ ഷൂട്ടിങ്ങിനായി എത്തിയതായിരുന്നു വിനോദ്.

മൂന്ന് ദിവസമായി തുടർച്ചയായി ഷൂട്ടിങ് ഉണ്ടായിരുന്നു. മൂന്നാംദിവസം ഷൂട്ടിങ് തുടങ്ങുന്നതിന് മുൻപ് ഞാൻ പ്രൊഡക്‌ഷൻ കൺട്രോളറോട് പറഞ്ഞു, "ഇന്ന് എന്നെ ഉച്ചയ്ക്ക് മുൻപ് തന്നെ ഫ്രീയാക്കി തരണമെന്ന് പറഞ്ഞു. ഷൂട്ടിങ്ങിന് മുമ്പെ ഈ കാര്യം പറഞ്ഞിരുന്നു. എന്നാൽ വിനോദ് തന്നെ ഇക്കാര്യം നേരിട്ട് പറയൂ എന്നായിരുന്നു മറുപടി. ഞാൻ വീണ്ടും കൺട്രോളറോട് പറഞ്ഞു. ഞാൻ നേരത്തേ പറഞ്ഞതല്ലേ. പോകണമെന്ന് നിർബന്ധമാണോ വിനോദിനെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. ഞാൻ പറഞ്ഞു, എന്തായാലും പോകണം. ക്ലബ്ബുകാർ ഭയങ്കര പബ്ലിസിറ്റി ഒക്കെ കൊടുത്ത ഉദ്ഘാടനമാണിത്.

നാല് മണിക്കുള്ള ട്രെയിനിൽ പോകാനായിരുന്നു പ്ലാൻ. എന്നാല്‍ ഉച്ചക്ക് മുമ്പ് തീര്‍ക്കേണ്ട രണ്ട് സീന്‍ തീര്‍ന്നില്ല. മൂന്ന് മണി കഴിഞ്ഞ് ഷൂട്ടിംഗ് തീര്‍ന്ന് ഇറങ്ങിയപ്പോള്‍ റോഡ് പണി മൂലം ബ്ലോക്കും. ഒരു ബൈക്ക്കാരനൊപ്പം യാത്ര തുടര്‍ന്ന നടന്‍ റെയില്‍വേ സ്റ്റേഷനെത്തി ട്രെയ്‌നിലേക്ക് ഓടി കയറാന്‍ ശ്രമിക്കുകയായിരുന്നു. കോണി കയറുന്നതിനിടെ താൻ കണ്ടത് പതുക്കെ ചലിക്കുന്ന ട്രെയിനെ ആയിരുന്നു. രണ്ടുംമൂന്നും സ്റ്റെപ്പുകള്‍ ഒരുമിച്ച് ഇറങ്ങിപ്പോയി. അ പടികള്‍ ഇറങ്ങി താഴെ എത്തിയപ്പോഴേക്കും ട്രെയിന്‍ വേഗം കൂടിയിരുന്നു.

സകല ദൈവങ്ങളേയും വിളിച്ച് ട്രെയിനിന്റെ പിന്നാലെ ഓടുകയായിരുന്നു.ഡോറിന്റെ സൈഡിലുള്ള കമ്പി പിടിക്കാന്‍ ശ്രമിച്ചു. ഏതോ ഒരു തമിഴ് സിനിമയിലെ ക്ലൈമാക്‌സ് രംഗം ഓര്‍മവന്നു. അടുത്തനിമിഷം ഞാന്‍ ഒരുകാലെടുത്ത് ട്രെയിനിന്റെ ഡോറിലേക്ക് വെച്ചു. കാൽ പിഴച്ചു.പിന്നെ ഞാന്‍ ഒരുകാല് ട്രെയിനിലും മറ്റേക്കാല്‍ പ്ലാറ്റ്ഫോമിലും കുത്തിയും നീങ്ങുകയാണ്. എനിക്ക് ഇടതു കാല്‍ പൊക്കി കയറാന്‍ സാധിക്കാതെയായി. പ്ലാറ്റ് ഫോമില്‍ നില്‍ക്കുന്ന പലരും ഇത് കണ്ട് ഒച്ചയുണ്ടാക്കാന്‍ തുടങ്ങി.

അടുത്ത നിമിഷം ഞാൻ തെറിച്ചു വീഴുകയായിരുന്നു. ഫ്ലാറ്റ് ഫോമിൽ ഉണ്ടായിരുന്ന പലരും ഓടിയെത്തി. എന്നെ പിടിച്ച് എഴുന്നേൽപ്പിച്ചു. നല്ല വേദനയോടെ ഞാൻ എഴുന്നേൽക്കാൻ ശ്രമിച്ചു. കാൽമുട്ട് അനക്കാൻ പറ്റുന്നില്ല. അതിനിടെ ഒരാള്‍ എന്റെ ബാഗ് കൊണ്ടുവന്ന് അടുത്ത് വെച്ചു.ഈ സംഭവത്തിന് ശേഷം ഷൊര്‍ണൂരിൽ വണ്ടി നിര്‍ത്തുമ്പോള്‍ ആ ദിവസം ഓര്‍ക്കുമെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.


Click it and Unblock the Notifications