'2019 മോശം വർഷം, സുഹൃത്തുക്കൾക്ക് സംഭവിച്ച കാര്യങ്ങൾ എന്നെ പിന്നോട്ട് വലിച്ചു'; വിവാഹത്തെ കുറിച്ച് വിശാൽ!

മലയാളികൾക്ക് തമിഴ് സിനിമ വളരെ സുപരിചിതമാണ്. അതുപോലെ തന്നെ തമിഴ് സിനിമയിലെ താരങ്ങളേയും മലയാളികൾക്ക് പരിചയപ്പെടുത്തേണ്ടതില്ല. കേരളത്തിൽ ആരാധകരുള്ള തമിഴ് താരമാണ് നടൻ വിശാൽ.

താമര ഭരണി മുതൽ വിശാലിന്റെ സനിമകൾക്കും അ​ദ്ദേഹത്തിന്റെ ഡാൻസിനും നിരവധി ആരാധകരുണ്ട്. നടൻ എന്നതിലുപരിയായി നിർമാതാവായും തിളങ്ങുന്ന വിശാൽ നാൽപ്പത്തിയഞ്ചാം വയസിലും ബാച്ചിലർ ലൈഫ് ആസ്വദിക്കുകയാണ്.

കുറച്ച് നാൾ മുമ്പ് വളരെ ആഘോഷമായി വിശാലിന്റെ വിവാഹ നിശ്ചയം നടന്നിരുന്നു. എന്നാൽ വിവാഹത്തിലേക്ക് എത്തും മുമ്പ് ഇരുവരും വേർപിരി‍ഞ്ഞു. തെലുങ്കു നടി അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു വിശാലിന്റെ വിവാഹ നിശ്ചയം നടന്നത്. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തെലുങ്ക് നടി അനിഷ അല്ല റെഡ്ഡിയെ വിവാഹം ചെയ്യാൻ തീരുമാനിച്ച വിവരം വിശാൽ ട്വിറ്ററിലൂടെയാണ് ആരാധകരെ അറിയിച്ചത്. അനിഷ യെസ് പറഞ്ഞെന്നും വിവാഹ തീയതി ഉടൻ അറിയിക്കും എന്നുമായിരുന്നു വിശാലിന്റെ ട്വീറ്റ്.

2019 മോശം വർഷം

ചെന്നൈയിലെ നടികർ സംഘം ബിൽഡി​ഗിൽ ആവും തന്റെ വിവാഹചടങ്ങുകൾ നടക്കുകയെന്നും മുമ്പൊരു അഭിമുഖത്തിൽ വിശാൽ വെളിപ്പെടുത്തിയിരുന്നു. എന്നാൽ ഇരുവരും വൈകാതെ വേർപിരിഞ്ഞു. അര്‍ജുന്‍ റെഡ്ഡി, പെല്ലി ചൂപ്പുലു എന്നീ ചിത്രങ്ങളില്‍ അനിഷ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിത വിവാഹനിശ്ചയം വിവാഹം വരെ എത്താതിരുന്നതിനെ കുറിച്ചും വിവാഹം കഴിക്കാതെ അവിവാഹിതനായി തുടരുന്നതിനുമുള്ള കാരണങ്ങൾ ​ഗലാട്ട തമിഴിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയിരിക്കുകയാണ് വിശാൽ ഇപ്പോൾ.

സുഹൃത്തുക്കൾക്ക് സംഭവിച്ച കാര്യങ്ങൾ എന്നെ പിന്നോട്ട് വലിച്ചു

'2019 എനിക്ക് വളരെ മോശം വർഷമായിരുന്നു. ഞാൻ ഒറ്റയ്ക്കിരുന്ന് നിരവധി സംസാരിക്കുന്നയാളാണ്. എനിക്ക് വട്ടാണോയെന്ന് പുറത്തുള്ളവർക്ക് അതുകേട്ടാൽ തോന്നും. ഒന്ന് മനസിൽ വിചാരിച്ചാൽ അത് സാധിച്ചെടുക്കാതെ ഞാൻ വിടില്ല.'

'എൻ​ഗേജ്മെന്റിന് ശേഷം വിവാഹം നിന്നുപോയപ്പോൾ നിന്റെ സമയം ഇനിയും ആയിട്ടില്ല എന്നൊരു തോന്നലാണ് വന്നത്. അങ്ങനൊരു സമയം നിനക്ക് വന്ന് ചേരാനായിട്ടില്ല എന്നൊക്കെയാണ് എനിക്ക് തോന്നിയത്.'

വിവാഹം മുടങ്ങിയതിനെ കുറിച്ച് വിശാൽ

'മാത്രമല്ല കഴിഞ്ഞ് പോയതിനെ കുറിച്ച് ആലോചിച്ച് വിഷമിച്ചിട്ടോ സങ്കടപ്പെട്ടിട്ടോ യാതൊരു കാര്യവുമില്ല. എന്റെ പരാജയപ്പെട്ട സിനിമകളെ കുറിച്ച് ചിന്തിച്ച് ഞാൻ ഇരുന്നിരുന്നെങ്കിൽ‌ പതിനെട്ട് വർഷമായി സിനിമയിൽ തുടരാൻ എനിക്ക് സാധിക്കില്ലായിരുന്നു. ഓഡയോ റിലീസ് ഫങ്ഷനൊന്നും എനിക്കിഷ്ടമല്ല.'

'എനിക്കൊരു ഭയമാണ്. സിമ്പുവിന് റെഡ് ആരാണ് റെഡ് കാർഡ് കൊടുത്തതെന്ന് എനിക്ക് അറിയില്ല. അങ്ങനൊരു റെ‍ഡ് കാർഡ് തമിഴ് സിനിമയിൽ ഉള്ളതായി എനിക്കറിയില്ല. എനിക്കറിയാവുന്ന റെഡ് കാർഡ് ഫുട്ബോളിൽ പ്ലയേഴ്സിന് നൽകുന്നതാണ്.'

സിമ്പുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും വളരെ നാളുകളായി

'സിമ്പുവിനെ കണ്ടിട്ടും സംസാരിച്ചിട്ടും വളരെ നാളുകളായി. വരലക്ഷ്മി എന്റെ കുട്ടിക്കാലം മുതലുള്ള സുഹൃത്താണ്. എന്റെ സോൾമേറ്റ് എന്നും വേണമെങ്കിൽ പറയാം. അവളേയും എന്നേയും ചേർത്ത് ​ഗോസിപ്പുകൾ വന്നിട്ടുണ്ട്.'

'അതിലൊന്നും സത്യമില്ല. സിനിമാ താരങ്ങളായാൽ ഇത്തരം ​ഗോസിപ്പുകൾ വരിക സർവ സാധാരണമാണ്. വിവാഹത്തിന് ഞാൻ ഇപ്പോൾ തയ്യാറല്ല. മറ്റൊന്ന് എനിക്ക് പരിചയമുള്ള ആളുകൾ പോലും ഇപ്പോൾ വിവാഹമോചിതരാകുന്നുണ്ട്. വിവാ​ഹ മോചനങ്ങൾ പെരുകി വരികയാണ്.'

സുഹൃത്തുക്കളിൽ ചിലർ വരെ വിവാഹമോചിതരായി

'എന്റെ സുഹൃത്തുക്കളിൽ ചിലർ വരെ വിവാഹമോചിതരായി. പതിനഞ്ചും പതിനെട്ടും വർഷമായി കുടുംബജീവിതം നയിച്ചവരെല്ലാമാണ് പിരിഞ്ഞത്. അത് എന്നെ ഭയപ്പെടുത്തിയില്ലെങ്കിലും വിവാഹം എന്ന തീരുമാനം എടുക്കുന്നതിൽ നിന്നും എന്നെ പിന്നോട്ട് വലിക്കുന്നുണ്ട്. വിവാഹത്തിന് പ്രിപ്പേഡായ ശേഷം തീർച്ചയായും വിവാഹിതനാകും.'

'ആര്യ വിവാഹം ചെയ്ത ശേഷം ഞാൻ വിവാഹിതനാകുമെന്നാണ് ഞാൻ മുമ്പ് പറഞ്ഞിരുന്നത്. പക്ഷെ അവനും കല്യാണം കഴിച്ചു. ഇനിയിപ്പോൾ‌ പ്രഭാസ് വിവാഹിതനായശേഷം വിവാഹിതനാകാമെന്ന തീരുമാനത്തിലാണ്' വിശാൽ പറഞ്ഞു.

Read more about: vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X