വിഷ്ണു ഉണ്ണികൃഷ്ണനും ബാലു വർഗീസും ഒരു ദിവസം വിവാഹിതരാവുന്നു! രണ്ട് താരവിവാഹങ്ങള്‍ക്കൊരുങ്ങി ആരാധകരും

പുതിയ വര്‍ഷം പിറന്നതോടെ വീണ്ടും താരവിവാഹങ്ങളുടെ മേളമാണ്. ജനുവരിയില്‍ നിരവധി വിവാഹങ്ങളാണ് നടന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ ഏറ്റവുമധികം വാര്‍ത്ത പ്രധാന്യം സ്വന്തമാക്കിയത് നടി ഭാമയുടെ വിവാഹമായിരുന്നു. കോട്ടയത്ത് വെച്ച് വിവാഹിതയായ ഭാമ കൊച്ചിയില്‍ വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. മലയാള സിനിമാലോകം ഒന്നടങ്കം ഭാമയ്ക്ക് ആശംസകള്‍ അറിയിക്കാന്‍ എത്തിയിരുന്നു.

ഇപ്പോഴിതാ ഒരു ദിവസം തന്നെ മറ്റ് രണ്ട് താരവിവാഹങ്ങള്‍ കൂടി നടക്കാന്‍ പോവുകയാണ്. അതില്‍ രസകരമായ കാര്യം രണ്ട് യുവതാരങ്ങളുടെ വിവാഹമാണ് ഫെബ്രുവരി രണ്ടിന് നടക്കുന്നത്. നടന്‍ ബാലു വര്‍ഗീസിന്റെയും തിരക്കഥാകൃത്തും നടനുമായ വിഷ്ണു ഉണ്ണികൃഷ്ണന്റെയും വിവാഹ വിശേഷങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്.

രണ്ട് താരവിവാഹങ്ങള്‍

ചെറുപ്പം മുതല്‍ അഭിനയ രംഗത്ത് ഉണ്ടായിരുന്നെങ്കിലും തിരക്കഥാകൃത്തായി വന്നതോടെയാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ തിരിച്ചറിയപ്പെടുന്നത്. ബിബിന്‍ ജോര്‍ജിനൊപ്പം ചേര്‍ന്ന് അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നിങ്ങനെ മൂന്ന് സിനിമകള്‍ക്കാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍ തിരക്കഥ ഒരുക്കിയിരിക്കുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷനില്‍ നായകനായി അഭിനയിച്ചതോടെ കരിയറും മാറി. പിന്നെ ഒത്തിരി സിനിമകളില്‍ നായകനാവാനുള്ള അവസരവും വിഷ്ണുവിനെ തേടി എത്തിയിരുന്നു. ഇപ്പോള്‍ വിവാഹം കഴിക്കാനുള്ള തയ്യാറെടുപ്പിലാണ് താരം.

 രണ്ട് താരവിവാഹങ്ങള്‍

തന്റേത് പ്രണയ വിവാഹമല്ലെന്നും വളരെ നാളുകളായി വീട്ടുകാര്‍ കല്യാണാലോചനകളൊക്കെ കൊണ്ട് വരുന്നുണ്ടായിരുന്നെന്നും വിഷ്ണു പറഞ്ഞിരുന്നു. തിരക്കൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നായിരുന്നു കരുതിയതെങ്കിലും ബിബിന്റെ കുഞ്ഞിന്റെ മാമ്മോദീസയ്ക്ക് പോയപ്പോഴാണ് തോന്നിയത്, അവന് കൊച്ചായി. ഞാനിങ്ങനെ നടന്നാല്‍ പോരല്ലോ എന്ന്. ്അങ്ങനെയാണ് വിവാഹത്തെ കുറിച്ച് ചിന്തിച്ചതെന്ന് വിവാഹനിശ്ചയം കഴിഞ്ഞ സമയത്ത് താരം തുറന്ന് പറഞ്ഞത്.

 രണ്ട് താരവിവാഹങ്ങള്‍

ഒടുവില്‍ ഫെബ്രുവരി രണ്ടിന് വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുകയാണ്. ഐശ്വര്യയാണ് വധു. കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ്സി കോച്ചിങിന് പോവുകയാണ്. കോതമംഗലത്തുള്ള കലാ ഓഡിറ്റോറിയത്തില്‍ വെച്ചാണ് വിവാഹം. തുടര്‍ന്ന് കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ വൈകിട്ട് ആറ് മണി മുതല്‍ റിസ്പഷന്‍ ഉണ്ടാകും

രണ്ട് താരവിവാഹങ്ങള്‍

ബാലു വര്‍ഗീസും ഇതേ ദിവസം തന്നെയാണ് വിവാഹിതനാവുന്നത്. പുതുവര്‍ഷ ദിനത്തിലാണ് താന്‍ എലീനയുമായി പ്രണയത്തിലാണെന്നും വൈകാതെ വിവാഹം ഉണ്ടാകുമെന്നും ബാലു വ്യക്തമാക്കിയത്. നടിയും മോഡലുമായ എലീന കാതറിനാണ് ബാലുവിന്റെ വധു. ഏറെ കാലമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം റിലീസിനെത്തിയ വിജയ് സൂപ്പറും പൗര്‍ണമിയും എന്ന സിനിമയില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. അടുത്തിടെ വിവാഹനിശ്ചയവും കഴിഞ്ഞതോടെ ഫെബ്രുവരി രണ്ടിന് വിവാഹവും ഉറപ്പിച്ചു. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലാണ് വിവാഹം. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍ വെച്ചാണ് വിവാഹ റിസപ്ഷന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X