ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം; വിഷ്ണു ഉണ്ണികൃഷ്ണന് ഇരട്ടകുട്ടികൾ പിറന്നു, സന്തോഷം പങ്കിട്ട് താരം

നടൻ, തിരക്കഥാക‍ൃത്ത് തുടങ്ങി വിവിധ റോളുകളിൽ മലയാള സിനിമയിൽ തിളങ്ങുന്ന വിഷ്ണു ഉണ്ണികൃഷ്ണൻ വീണ്ടും അച്ഛനായി. ഇത്തവണ ഡബിൾ ധമാക്ക എന്നതുപോലെ ഇരട്ട കുഞ്ഞുങ്ങളാണ് നടന് പിറന്നത്. ഇരട്ടി മധുരം, ഇരട്ടി സന്തോഷം, ഇരട്ടി സ്നേഹം... ഐശ്വര്യക്കും എനിക്കും ഇരട്ടക്കുട്ടികൾ പിറന്നു എന്നാണ് വീണ്ടും അച്ഛനായ സന്തോഷം പങ്കിട്ട് വിഷ്ണു ഉണ്ണികൃഷ്ണൻ കുറിച്ചത്. ഐശ്വര്യയാണ് നടന്റെ ഭാര്യ. ആദ്യ പ്രസവത്തിൽ ഇരുവർക്കും ഒരു ആൺകുഞ്ഞ് പിറന്നിരുന്നു.

മകന്റെ വിശേഷങ്ങളും ഫോട്ടോകളും ഇടയ്ക്കിടെ വിഷ്ണുവും ഭാര്യയും സോഷ്യൽമീഡിയയിൽ പങ്കിടാറുണ്ട്. മാധവെന്നാണ് മകന് ഇരുവരും നൽകിയ പേര്. 2020 ഫെബ്രുവരിയിലായിരുന്നു വിഷ്ണുവും ഐശ്വര്യയും തമ്മിൽ വിവാഹിതരായത്. പിന്നാലെ നവംബറിൽ മാധവും ജനിച്ചു.

Vishnu Unnikrishnan
Photo Credit: Vishnu Unnikrishnan / Instagram

നടന്റെ സുഹൃത്തുക്കളും സഹപ്രവർത്തകരുമെല്ലാം ആശംസകൾ അറിയിച്ച് എത്തി. രണ്ടാമത്തെ പ്ര​ഗ്നൻസിയെ കുറിച്ച് ഒന്നും തന്നെ ഇതിന് മുമ്പ് വിഷ്ണു സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നില്ല. അതുകൊണ്ട് തന്നെ നടന് ഇരകുട്ടികൾ പിറന്ന വാർത്ത ആരാധകർക്കും സർപ്രൈസായിരുന്നു. ആദ്യത്തെ മകൻ മാധവന് ഇപ്പോൾ നാല് വയസാണ് പ്രായം.

ഒട്ടുമിക്ക ഫങ്ഷനുകളിലും സിനിമാക്കാരുടെ പരിപാടികളിലും ഭാര്യ ഐശ്വര്യയേയും മകനേയും വിഷ്ണു ഒപ്പം കൂട്ടാറുണ്ട്. കോതമംഗലം സ്വദേശിയാണ് വിഷ്ണുവിന്റെ ഭാര്യ ഐശ്വര്യ. നെല്ലിക്കുഴി പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് എ.ആർ വിനയന്റെ മകളാണ് ഐശ്വര്യ. താരലോകം ഒന്നാകെ ഒഴുകി എത്തിയ വിവാഹസൽക്കാരമായിരുന്നു വിഷ്ണു‌വിന്റേയും ഐശ്വര്യയുടേയും.

മമ്മൂട്ടി, മോഹൻലാൽ, നാദിർഷ, വിജയരാഘവൻ, നമിത പ്രമോദ് തുടങ്ങി നിരവധി താരങ്ങൾ എത്തിയിരുന്നു. വിവാഹ റിസപ്ഷന് ചുക്കാൻ പിടിച്ചത് വിഷ്ണുവിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളായ ബിപിൻ ജോർജും ധർമജനുമായിരുന്നു. മലയാള യുവതാരനിരയില്‍ തന്റേതായ സ്ഥാനം സൃഷ്ടിച്ചെടുത്ത നടനാണ് വിഷ്ണു ഉണ്ണികൃഷ്ണന്‍. മുപ്പത്തിയെട്ടുകാരനായ വിഷ്ണു കുട്ടിക്കാലം മുതൽ മലയാള സിനിമയുടെ ഭാ​ഗമാണ്.

എറണാകുളം സ്വദേശിയായ വിഷ്ണുവിന് ചെറുപ്പം മുതൽ കലാവാസനയുണ്ട്. മിമിക്രിയും മോണാക്ടും എഴുത്തുമെല്ലാം വഴങ്ങും. ബാലതാരമായി സിനിമയിൽ എത്തിയ വിഷ്ണുവിന്റെ തുടക്കം എന്റെ വീട് അപ്പൂന്റേയും സിനിമയിലൂടെയായിരുന്നു. ജുവനൈൽ ഹോമിലെ അന്തേവാസിയായ കുട്ടിയായാണ് വിഷ്ണു അഭിനയിച്ചത്. എന്റെ വീടും അപ്പുവിന്റേയും എന്ന സിനിമയിലേക്ക്‌ അസിസ്റ്റന്റ് ഡയറക്ടറായ നിഷാദ് ഖാന്‍ വഴിയാണ് എത്തുന്നത്.

Vishnu Unnikrishnan
Photo Credit: Vishnu Unnikrishnan / Instagram

ആദ്യ ടേക്കില്‍ തന്നെ ശരിയാക്കി. സംവിധായകന്‍ സിബി മലയില്‍ ഷെയ്ക്ക് ഹാന്‍ഡ് നല്‍കി. ഷെയ്ക്ക് ഹാന്‍ഡ് നാഷണല്‍ അവാര്‍ഡായി തോന്നി എന്നാണ് ഒരിക്കൽ സിനിമയിലേക്കുള്ള അരങ്ങേറ്റത്തെ കുറിച്ച് നടൻ പറഞ്ഞത്. 2003ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് സിബി മലയിലായിരുന്നു. അതിനുശേഷം ബാലതാരമായി അദ്ദേഹം നിരവധി സിനിമകളിൽ അഭിനയിച്ചു. രാപ്പകൽ, അമൃതം, പളുങ്ക്, കഥ പറയുമ്പോൾ, മായാവി തുടങ്ങിയവയാണ് അവയിൽ ചിലത്.

പളുങ്കിലേയും മായാവിയിലേയും കഥാപാത്രങ്ങൾ ഏറെ പ്രശംസ നേടിയവയായിരുന്നു. മുതിർന്നശേഷം ആദ്യം സഹനടൻ റോളുകളാണ് വിഷ്ണു ഏറെയും ചെയ്തത്. പിന്നീട് വിഷ്ണു അമര്‍ അക്ബര്‍ അന്തോണി എന്ന സിനിമയിലൂടെ തിരക്കഥാകൃത്തായി. സുഹൃത്തായ ബിബിൻ ജോര്‍ജ്ജിനൊപ്പമായിരുന്നു തിരക്കഥയിലേയ്ക്കുള്ള ചുവടുവയ്പ്പ്.

സിനിമയിൽ ലീഡ് റോൾ ചെയ്തതും വിഷ്ണു തന്നെയായിരുന്നു. സിനിമ വൻ വിജയമായി മാറി. ഇരുവരും തന്നെയാണ് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ തുടങ്ങിയ ചിത്രങ്ങള്‍ക്കും തിരക്കഥ ഒരുക്കിയത്. കട്ടപ്പനയിലെ ഋത്വിക് റോഷന്‍, വികടകുമാരന്‍, നിത്യഹരിതനായകന്‍ തുടങ്ങിയ സിനിമകളിൽ വിഷ്ണുവിന്റെ നായകവേഷം ഇന്നും പ്രേക്ഷകർ പ്രശംസിക്കുന്നവയാണ്.

More from Filmibeat

Read more about: vishnu unnikrishnan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X