twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഭാര്യ ഗർഭിണിയായിരുന്നപ്പോഴെ കുഞ്ഞുമായി സംസാരിക്കും; തൻ്റെ ശബ്ദം അവനിപ്പോൾ മനസിലാകുമെന്ന് വിഷ്ണു ഉണ്ണികൃഷ്ണന്‍

    |

    ലോക്ഡൗണിന് തൊട്ട് മുന്‍പ് കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിനാണ് നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍ വിവാഹിതനാവുന്നത്. കോതമംഗലം സ്വദേശിനി ഐശ്വര്യായിരുന്നു വധു. ആ വര്‍ഷം ഒക്ടോബര്‍ അവസാനത്തോടെ ഇരുവര്‍ക്കും ഒരു ആണ്‍കുഞ്ഞ് ജനിക്കുകയും ചെയ്തിരുന്നു. മകന് മാധവ് എന്നാണ് പേരിട്ടിരിക്കുന്നതെന്ന് നേരത്തെ താരം വ്യക്തമാക്കിയിരുന്നു.

    സിംപിൾ സ്റ്റൈലിൽ അനിഷ വിക്ടർ, മനോഹരിയായിട്ടുള്ള നടിയുടെ ചിത്രങ്ങൾ കാണാം

    ഇപ്പോഴിതാ പ്രിയതമ ഐശ്വര്യയ്‌ക്കൊപ്പം മകനെ കുറിച്ചുള്ള വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് വിഷ്ണു. കേരള കൗമുദിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു മകന്റെ ജനനശേഷമുള്ള മാറ്റത്തെ കുറിച്ചും മറ്റ് കാര്യങ്ങളൊക്കെ വിഷ്ണു സംസാരിക്കുന്നത്. വിശദമായി വായിക്കാം...

     മകന്‍ വന്നതോടെ ജീവിതം മാറിയെന്ന് വിഷ്ണു

    മാധവ് കമിഴ്ന്ന് വീഴാന്‍ തുടങ്ങി. അവിടെ നിന്ന് വീണ്ടും മലര്‍ന്ന് വീഴാന്‍ പഠിക്കുന്നു. നാലരമാസമാണ് പ്രായം. അച്ഛനായ ശേഷമാണ് ജീവിതം മൊത്തത്തില്‍ അടിപൊളിയായത്. വീട്ടില്‍ എല്ലാവരും കൃഷ്ണന്റെ പര്യായനാമക്കാര്‍ ആണ്. എങ്കിലും മോന്‍ ജനിച്ച ശേഷമാണ് പേരിനെ പറ്റി ആലോചിക്കുന്നത്. കൃഷ്ണന്റെ പേര് തന്നെ വേണമെന്ന് അമ്മയ്ക്ക് ആഗ്രഹം. ഐശ്വര്യയാണ് മാധവ് എന്ന പേരിട്ടത്. ഐശ്വര്യയുടെ മനസില്‍ ആദ്യം വന്നത് ഈ പേരായിരുന്നു. മകന്‍ ജനിച്ചത് ഫാന്‍സി നമ്പറിലാണ്. 30-10-2020. ഞങ്ങളുടെ വിവാഹവും ഫാന്‍സി നമ്പറിലായിരുന്നു. 2-2-2020.

    മകന്‍ വന്നതോടെ ജീവിതം മാറിയെന്ന് വിഷ്ണു

    ജനിക്കാന്‍ പോവുന്നത് ഒരു ആണ്‍കുട്ടിയാണെന്ന് ഞങ്ങളുടെ രണ്ടാളുടെയും ഉള്ളിലൊരു തോന്നല്‍ ഉണ്ടായിരുന്നു. ജീവിതത്തിലെ പുതിയൊരു പടിയാണ് അച്ഛനാവുക എന്നത്. അവന്റെ ഒപ്പം സമയം ചെലവഴിക്കാന്‍ ഇപ്പോള്‍ സമയം ലഭിക്കുന്നില്ല. അതിന്റെ സങ്കടമുണ്ട്. സിനിമാ തിരക്കുകളില്‍ ഓടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിങ്ങ് കഴിഞ്ഞാലും വീട്ടില്‍ വരാന്‍ കഴിയില്ല. കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. അവന്റെ സുരക്ഷിതത്വം നോക്കണം. വീട്ടില്‍ നിന്ന് പോയാല്‍ അവനെ പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോള്‍ ചെയ്യും. എന്റെ ശബ്ദം കേട്ടാല്‍ ആള്‍ ചിരിക്കുമെന്ന് വിഷ്ണു പറയുന്നു.

     മകന്‍ വന്നതോടെ ജീവിതം മാറിയെന്ന് വിഷ്ണു

    ഗര്‍ഭിണിയായിരുന്ന സമയത്ത് താനും വിഷ്ണുവേട്ടനും അവനോട് സംസാരിക്കുമായിരുന്നുവെന്ന് ഐശ്വര്യയും പറയുന്നു. അതുകൊണ്ടാവും അവന് എന്റെ ശബ്ദം പെട്ടെന്ന് അറിയാന്‍ സാധിക്കുന്നത്. ഫോണില്‍ ഞാനാണെന്ന് അറിഞ്ഞാല്‍ അവന്‍ ചിരിക്കും. എന്റെ ഫോട്ടോ കണ്ടാലും ചിരിയാണെന്ന് വിഷ്ണു പറയുമ്പോള്‍ അത് അച്ഛനാണെന്ന് അറിഞ്ഞുള്ള ചിരിയാണ്. വിഷ്ടുവേട്ടന്‍ വീട്ടിലുണ്ടെങ്കില്‍ ആള്‍ക്ക് അറിയാം. അപ്പോള്‍ ചിരിയും കളിയും കൂടുമെന്നാണ് ഐശ്വര്യയുടെ അഭിപ്രായം.

     മകന്‍ വന്നതോടെ ജീവിതം മാറിയെന്ന് വിഷ്ണു

    വിവാഹം കഴിഞ്ഞ് ഒരു മാസത്തിന് ശേഷം സബാഷ് ചന്ദ്രബോസിന്റെ ഷൂട്ടിങ്ങ് ആരംഭിച്ചു. ഷൂട്ടിങ്ങ് പകുതിയായപ്പോള്‍ ലോക്ഡൗണ്‍ എത്തി. ഹണിമൂണ്‍ ട്രിപ്പുകള്‍ ഒന്നും ഉണ്ടായില്ല. കോതമംഗലത്ത് ഐശ്വര്യയുടെ വീട്ടില്‍ മാത്രമാണ് പോയത്. ഇപ്പോഴത്തെ സാഹചര്യം മാറി കഴിഞ്ഞാല്‍ ഞങ്ങള് മൂന്ന് പേരും കൂടി യാത്ര പോവണമെന്ന് വിചാരിക്കുന്നു.

    Recommended Video

    ദുല്‍ഖറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം
      മകന്‍ വന്നതോടെ ജീവിതം മാറിയെന്ന് വിഷ്ണു

    പ്ലാനിങ്ങ് ഇല്ലാതെ ആയിരുന്നു യാത്ര. സിനിമയില്‍ അഭിനയിക്കണമെന്ന് കുട്ടിക്കാലം മുതല്‍ ആഗ്രഹിച്ചു. അവിടെ തന്നെ എത്തി എന്ന് മാത്രമേ തോന്നുള്ളു. എപ്പോഴും മുകളിലോട്ടാണല്ലോ നോക്കുന്നത്. അടുത്തത് എന്താണ് ചെയ്യാന്‍ കഴിയുക എന്ന് ആലോചിച്ചിട്ടുണ്ട്. ഒരു ഡയലോഗ് കിട്ടാന്‍ കൊതിച്ചു. കിട്ടിയപ്പോള്‍ മുഴുനീള വേഷം വേണമെന്ന ആഗ്രഹം. അപ്പോള്‍ തോന്നും നായകനാവണമെന്ന്. നായകനായി കഴിയുമ്പോള്‍ അടുത്ത ചുവടുവെപ്പ് വേണമെന്നും. സിബി സാറിന്റെ എന്റെ വീട് അപ്പൂന്റേയും സിനിമയില്‍ ബാലതാരമായി അഭിനയിച്ചാണ് തുടക്കം.

    English summary
    Actor Vishnu Unnikrishnan And Wife Aiswarya Opens Up About Son Madhav
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X