അച്ഛനെന്ന നിലയിൽ ഞാൻ പരാജയം, ഇനിയെന്തൊക്കെ ചെയ്താലും ബാലൻസ് ചെയ്യാനാകില്ല: വിഷ്ണു വിശാൽ

തന്റെ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കുന്ന നടനാണ് വിഷ്ണു വിശാൽ. ആദ്യ വിവാഹബന്ധം പിരിയേണ്ടി വന്നതിലെ നിരാശ വിഷ്ണു വിശാൽ ഒന്നിലേറെ തവണ പങ്കുവെച്ചിട്ടുണ്ട്. രജിനി നടരാജ് എന്നാണ് വിഷ്ണു വിശാലിന്റെ ആ​​ദ്യ ഭാര്യയുടെ പേര്. പ്രണയിച്ച് വിവാഹം ചെയ്ത ഇവർ 2018 ൽ വേർപിരിഞ്ഞു. 2021 ൽ ജ്വാല ​ഗുട്ടയെ വിഷ്ണു വിശാൽ വിവാഹം ചെയ്തു. ആദ്യ വിവാ​ഹ ബന്ധത്തിൽ ആര്യൻ എന്ന മകൻ വിഷ്ണുവിനുണ്ട്. പുതിയ അഭിമുഖത്തിൽ വിഷ്ണു വിശാൽ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്.

രാക്ഷസൻ സിനിമയുടെ ഷൂട്ടിം​ഗ് സമയം എനിക്ക് ബുദ്ധിമുട്ടായിരുന്നു. ഇമോഷണലി ഒരുപാട് അപ്സ് ആന്റ് ഡൗൺസ് ഉണ്ട്. ആ സമയത്ത് ഞാൻ പേഴ്സണൽ പ്രശ്നങ്ങളിലൂടെ കടന്ന് പോകുകയാണ്. എന്നാൽ സിനിമ ഹിറ്റായി. ആ സിനിമയുടെ ഷൂ‌ട്ടിം​ഗ് സമയത്താണ് എന്റെ മകൻ ജനിച്ചത്. ആ കാലഘട്ടം നല്ല ഓർമയാണോ മോശം ഓർമയാണോ എന്ന് പറയാനറയില്ല. പക്ഷെ ഇന്ത്യ മുഴുവൻ എനിക്ക് അം​ഗീകാരം ലഭിച്ചത് രാക്ഷസനിലൂടെയാണ്.

Vishnu Vishal Son

ഒരു അച്ഛനെന്ന നിലയിൽ ഞാൻ പരാജയപ്പെട്ടെന്ന് കരുതുന്നു. മകനൊപ്പമില്ലെങ്കിൽ പരാജയപ്പെട്ട അച്ഛൻ തന്നെയാണ്. എന്തൊക്കെ കാര്യങ്ങൾ ചെയ്താൽ ആ പാരജയം ബാലൻസ് ചെയ്യാൻ പറ്റുമെന്ന് ചോദിച്ചാൽ എന്ത് ചെയ്താലും അത് ബാലൻസ് ചെയ്യാൻ പറ്റില്ല. എന്റെ അച്ഛൻ എനിക്കൊപ്പമുള്ളതിന്റെ പത്ത് ശതമാനം ഞാൻ എന്റെ മകനൊപ്പമുണ്ടായിരുന്നെങ്കിൽ ഞാൻ സക്സസ്ഫുളായ അച്ഛനാകുമെന്നും വിഷ്ണു വിശാൽ പറഞ്ഞു.

Read more about: vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X