ഡിവോഴ്സിന് ഒരുങ്ങിയത് ഇവരാണോ?; വിവാഹ വാർഷിക ദിനത്തിൽ ആദ്യത്തെ കൺമണിയെ വരവേറ്റ് വിഷ്ണുവും ജ്വാലയും!

നാല് വർഷം മുമ്പായിരുന്നു തെന്നിന്ത്യൻ നടൻ വിഷ്ണു വിശാലും ബാഡ്മിന്റൺ താരം ജ്വാല ​ഗുട്ടയും തമ്മിലുള്ള വിവാഹം. അന്ന് അത് വലിയ രീതിയിൽ‌ ചർച്ചയായ വിവാ​ഹമായിരുന്നു. ഇരുവരുടേയും രണ്ടാം വിവാഹമായിരുന്നു. രണ്ട് വർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലാണ് ഇരുവരും 2021ൽ വിവാ​ഹിതരായത്. ആദ്യ വിവാഹത്തിൽ‌ വിഷ്ണുവിന് ഒരു മകനുണ്ട്. വിഷ്ണുവിന്റെ മകനെ സ്വന്ത‍ം കുഞ്ഞിനെപ്പോലെയാണ് ജ്വാല ​ഗുട്ടയും സ്നേഹിച്ചിരുന്നത്.

ഇപ്പോഴിതാ നാല് വർഷത്തെ കാത്തിരിപ്പിനൊടുവിൽ വിഷ്ണുവിന്റെയും ജ്വാല ​ഗുട്ടയുടേയും ജീവിതത്തിലേക്ക് പുതിയൊരു അതിഥി വന്നെത്തിയിരിക്കുകയാണ്. തനിക്കും ജ്വാലയ്ക്കും ആദ്യത്തെ കൺമണി പിറന്ന വിവരം വിഷ്ണു തന്നെയാണ് സോഷ്യൽമീഡിയ വഴി അറിയിച്ചത്. ഇരുവർക്കും പെൺകു‍ഞ്ഞാണ് പിറന്നത്. ആശുപത്രിയിൽ നിന്നുള്ള കുടുംബത്തിന്റെ ചിത്രങ്ങളും വിഷ്ണു പങ്കിട്ടു.

Vishnu Vishal Jwala Gutta

ഞങ്ങൾക്ക് ഒരു പെൺകുഞ്ഞ് പിറന്നു. ആര്യൻ ഇപ്പോൾ ഒരു മൂത്ത സഹോദരനാണ്. ഇന്ന് ഞങ്ങളുടെ നാലാമത്തെ വിവാഹ വാർഷികമാണ്. അതേ ദിവസം തന്നെ സർവ്വശക്തനിൽ നിന്നുള്ള ഈ സമ്മാനം ഞങ്ങൾ സ്വാഗതം ചെയ്യുന്നു. നിങ്ങളുടെ എല്ലാവരുടെയും സ്നേഹവും അനുഗ്രഹവും ആവശ്യമാണ് എന്നാണ് കുഞ്ഞ് പിറന്ന സന്തോഷം പങ്കിട്ട് വിഷ്ണു വിശാൽ കുറിച്ചത്.

താരങ്ങളായ വരലക്ഷ്മി ശരത്കുമാർ, മുന്ന സലീം, നിക്കി ​ഗൽറാണി, ഐശ്വര്യ രാജേഷ്, സോണിയ അ​ഗർവാൾ തുടങ്ങിയവരെല്ലാം ഇരുവർക്കും ആശംസകൾ നേർന്ന് എത്തിയിരുന്നു. ​ഗർഭിണിയാണെന്ന വിവരം ജ്വാലയോ വിഷ്ണുവോ നേരത്തെ വെളിപ്പെടുത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ തനിക്ക് കുഞ്ഞ് പിറന്നുവെന്ന് വിഷ്ണു അറിയിച്ചപ്പോൾ ആരാധകർക്കും അത് വലിയ സർപ്രൈസായിരുന്നു.

പോസ്റ്റിനൊപ്പം ആശുപത്രിയിൽ നിന്നുള്ള രണ്ട് ചിത്രങ്ങളും വിഷ്ണു പങ്കുവെച്ചു. ഒന്നിൽ ജ്വാലയുടേയും കുഞ്ഞിന്റേയും കൈപിടിച്ച് നിൽക്കുന്ന വിശാലാണുള്ളത്. മറ്റൊന്ന് വിഷ്ണുവിന്റെ മകൻ ആര്യൻ കുഞ്ഞ് പെങ്ങളെ കാണാനെത്തിയ ഫോട്ടോയാണ്. വിവാഹ വാർഷിക ദിനത്തിൽ തന്നെ ആദ്യത്തെ കുഞ്ഞും പിറന്നതിന്റെ ത്രില്ലിലാണ് വിഷ്ണും ജ്വാലയും. നാല് വർഷം മുമ്പ് ഇതുപോലൊരു ഏപ്രിൽ 22നാണ് ജ്വാലയെ വിഷ്ണു താലി ചാർത്തി ജീവിതത്തിലേക്ക് കൂട്ടിയത്.

ഹൈദരാബാദിൽ അത്യാഢംബര പൂർവമായിരുന്നു അന്ന് വിഷ്ണുവിന്റെയും ജ്വാലയുടേയും വിവാഹം നടന്നത്. ഒരിടയ്ക്ക് വിഷ്ണുവിനൊപ്പം ജ്വാലയെ കാണാതായതോടെ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഞങ്ങൾ പരിചയപ്പെട്ടിട്ട് ഒരു വർഷത്തോളമായി. ഞങ്ങൾക്ക് ധാരാളം പൊതു സൗഹൃദങ്ങൾ ലഭിച്ചു.

Vishnu Vishal Jwala Gutta

അതിനാൽ ഞങ്ങൾ പലപ്പോഴും സുഹൃത്തുക്കളോടൊപ്പം സമയം ചെലവഴിക്കാറുണ്ട് എന്നാണ് ജ്വാലയുമായി പ്രണയത്തിലായ കഥ വിവരിച്ച് ഒരിക്കൽ വിഷ്ണു പറഞ്ഞത്. രജനി നടരാജ് ആയിരുന്നു വിഷ്ണുവിന്റെ ആദ്യ ഭാര്യ. രാക്ഷസൻ എന്ന വിഷണുവിന്റെ സിനിമ വലിയ വിജയമായി തിയേറ്ററിൽ നിറഞ്ഞോടുന്ന സമയത്താണ് വിഷ്ണു താനും രജനിയും വേർപിരിഞ്ഞുവെന്ന് വെളിപ്പെടുത്തി എത്തിയത്. ഒപ്പം മകന്റെ സംരക്ഷണം താൻ ഏറ്റെടുക്കുകയാണെന്നും വെളിപ്പെടുത്തി.

അന്ന് ആ വാർത്ത ആരാധകർക്കെല്ലാം വലിയ ഷോക്കായിരുന്നു. ഒരു കാര്യം ഞാൻ തിരിച്ചറിഞ്ഞു... ഉറപ്പ് ഒന്നും ഒന്നിലുമില്ല. എന്തും എപ്പോൾ വേണമെങ്കിലും സംഭവിക്കാം. ഞാൻ പക്കായെന്ന് കരുതിയ ഒരേയൊരു കാര്യം എന്റെ വിവാഹമായിരുന്നു. അത് ഇപ്പോഴില്ല. എന്താണ് സംഭവിച്ചതെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ലെന്നാണ് വിവാഹമോചനത്തെ കുറിച്ച് മനസ് തുറന്ന് ഒരിക്കൽ നടൻ പറഞ്ഞത്.

ഒരു വർഷത്തോളം പിരിഞ്ഞ് താമസിച്ചശേഷമാണ് വിഷ്ണുവും രജനിയും വേർപിരിഞ്ഞത്. ജ്വാല ​ഗുട്ടയുടെ വിവാഹ​മോചനം 2011ൽ ആയിരുന്നു. ബാഡ്മിന്റൺ താരം ചേതൻ ആനന്ദായിരുന്നു ജ്വാലയുടെ പങ്കാളി. വിഷ്ണുവിനേക്കാൾ ഒരു വയസ് കൂടുതലാണ് ജ്വാല ​ഗുട്ടയ്ക്ക്.

More from Filmibeat

Read more about: vishnu vishal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X