twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പൊലീസുകാരന്റെ മോനല്ലേ... ചോദ്യപേപ്പർ നേരത്തെ കിട്ടിക്കാണും, മിന്നൽ മുരളി നിരാശപ്പെടുത്തി'; നടൻ വിഷ്ണു വിശാൽ

    |

    തമിഴിൽ മനോഹരമായ നിരവധി സിനിമകൾ ചെയ്തിട്ടുള്ള നടനാണ് വിഷ്ണു വിശാൽ. രാക്ഷസൻ എന്ന ഒറ്റ ത്രില്ലർ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായ തമിഴ് നടനായി വിഷ്ണു വിശാൽ മാറിയിരുന്നു. നടനെന്നതിലുപരി നിർമാതാവ് കൂടിയാണ് വിഷ്ണു വിശാൽ. രാക്ഷസന് ശേഷം വിഷ്ണുവിന്റേതായി റിലീസിന് എത്താൻ പോകുന്ന സിനിമയാണ് എഫ്ഐആർ. നടി മഞ്ജിമയും പ്രധാനവേഷത്തിൽ എത്തുന്ന എഫ്ഐആർ ആക്ഷൻ ത്രില്ലറാണ്. മനു ആനന്ദ് ആണ് സംവിധായകൻ. മലയാളത്തിൽ ഉൾപ്പെടെ പെരുമ നൽകിയ രാക്ഷസൻ എന്ന ഹിറ്റ് ചിത്രത്തോളം വലിയ പ്രതീക്ഷയിലാണ് വിഷ്ണുവിശാൽ വീണ്ടും എത്തുന്നത്.

    'സരസ്വതിയമ്മയെ ആട്ടിയിറക്കി ശിവദാസമേനോൻ', ഉപദേശം കൊടുത്ത് സുമിത്ര വീണ്ടും നന്മമരമാകുകയാണോയെന്ന് ആരാധകർ!'സരസ്വതിയമ്മയെ ആട്ടിയിറക്കി ശിവദാസമേനോൻ', ഉപദേശം കൊടുത്ത് സുമിത്ര വീണ്ടും നന്മമരമാകുകയാണോയെന്ന് ആരാധകർ!

    ചിത്രത്തിന്റെ പ്രമോഷനായി കേരളത്തിലും വിഷ്ണു എത്തിയിരുന്നു. തീവ്രവാദിയെന്ന മുദ്രകുത്തലിൽ നിന്ന് രക്ഷനേടാൻ ശ്രമിക്കുന്ന ഇർഫാൻ അഹമ്മദ് ആണ് ചിത്രത്തിലെ വിഷ്ണുവിന്റെ കഥാപാത്രം. 2019ൽ പുറത്തിറങ്ങിയ മിഖായേലിന് ശേഷം മലയാളത്തിൽ ഇടവേളയുണ്ടായെങ്കിലും ഇതര ഭാഷകളിൽ സജീവമാണ് മഞ്ജിമ മോഹൻ. പുതിയ ചിത്രത്തിൽ അഭിഭാഷകയായാണ് മഞ്ജിമയെത്തുന്നത്. ഗൗതം വാസുദേവമേനോൻ, റെബ മോണിക്ക ജോൺ, മാല പാർ‌വതി എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അരുൾ വിൻസെന്റാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

    'ശരണ്യയെ അരവിന്ദ് സ്വാമി കല്യാണം കഴിച്ചോ എന്ന സംശയമായി'; അതുകൊണ്ട് പേര് മാറ്റിയെന്ന് അരവിന്ദ്'ശരണ്യയെ അരവിന്ദ് സ്വാമി കല്യാണം കഴിച്ചോ എന്ന സംശയമായി'; അതുകൊണ്ട് പേര് മാറ്റിയെന്ന് അരവിന്ദ്

    വിങ്ങിപ്പൊട്ടി കരയുന്ന വിഷ്ണു

    എഫ്ഐആറിന്റെ റിലീസിന് മുന്നോടിയായി തമിഴ്നാട്ടിൽ പ്രസ് മീറ്റ് നടത്തിയപ്പോൾ പ്രസം​ഗത്തിന് ശേഷം വിങ്ങിപ്പൊട്ടി കരയുന്ന വിഷ്ണുവിന്റെ വീഡിയോ വലിയ തോതിൽ വൈറലായിരുന്നു. ‌ലിയ മാനസീക വിഷമങ്ങളിലൂടെ കടന്നുപോയ ശേഷമാണ് താൻ ഇവിടെ വരെ എത്തി നിൽക്കുന്നത് എന്ന് പറഞ്ഞുകൊണ്ടാണ് വിഷ്ണു വിശാൽ പൊതുവേദിയിൽ വിതുമ്പി കരഞ്ഞത്. പൊലീസ് കുടുംബത്തിൽ ജനിച്ചതിന്റെ പേരിൽ നേരിട്ടിട്ടുള്ള പ്രയാസങ്ങളെ കുറിച്ച് വിഷ്ണു ഇന്ത്യാ​ഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. ഒപ്പം എഫ്ഐആർ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകളും വിഷണുവും മഞ്ജിമയും ചേർന്ന് മലയാള സിനിമാ പ്രേക്ഷകർക്കായി പങ്കുവെച്ചു. 'ഞാൻ‌ ഒരു പൊലീസ് കുടുംബത്തിൽ ജനിച്ച വ്യക്തിയാണ്. ക്രിക്കറ്റിനോട് പണ്ട് മുതൽ താൽപര്യമുണ്ടായിരുന്നു. ശ്രീശാന്തിനൊപ്പമാണ് പരിശീലനമൊക്കെ നേടിയത്. ക്രിക്കറ്റ് നന്നായി കളിക്കുമായിരുന്നു. ഞാൻ‌ നന്നായി അധ്വാനിച്ച് തന്നെയാണ് മത്സരങ്ങളിൽ സെലക്ഷൻ നേടിയിരുന്നത്. പക്ഷെ പുറമെ നിന്നും കാണുന്ന ആളുകളും വിമർശിക്കാൻ മാത്രം ഇരിക്കുന്നവരും അങ്ങനെയായിരുന്നില്ല പറഞ്ഞിരുന്നത്.'

    പോലീസുകാരന്റെ മകനല്ലേ?

    'മത്സരത്തിനിടെയോ സെലക്ഷൻ‌ ടൈമിലോ ചെറിയ പിഴവുകൾ സംഭവിച്ചാലും മുമ്പുള്ള മത്സരങ്ങളിലെ പ്രകടനവും പ്രാക്ടീസും കഴിവും കണക്കിലെടുത്ത് എനിക്ക് സെലക്ഷൻ കിട്ടുമായിരുന്നു. പക്ഷെ അപ്പോഴും മറ്റുള്ളവർ പറഞ്ഞത് പൊലീസുകാരന്റെ മകനായത് കൊണ്ട് വിഷ്ണുവിനെ സെലക്ട് ചെയ്തുവെന്നാണ്. ഞാൻ നന്നായി പഠിക്കുന്ന വിദ്യാർഥിയാണ്. പ്ലസ് വൺ ഒക്കെ ആയപ്പോൾ ക്രിക്കറ്റ് പരിശീലിക്കാൻ പോകുമ്പോൾ ഒഴിവ് സമയത്ത് പഠിക്കാൻ പുസ്തകവും കൈയ്യിൽ കരുതുമായിരുന്നു. അങ്ങനെ പഠിച്ചാണ് മാർക്ക് നേടിയത്. പക്ഷെ അപ്പോഴും എനിക്ക് ചുറ്റുമുള്ളവർ പറഞ്ഞത് അവൻ പൊലീസുകാരന്റെ മകനാണ് അതിനാൽ സ്വാധീനം വഴി ചോദ്യപേപ്പർ നേരത്തെ സംഘടിപ്പിച്ച് കാണും അങ്ങനെയായിരിക്കും ഞാൻ മാർക്ക് വാങ്ങിയത് എന്നാണ്. ഇത്തരത്തിലുള്ള കുത്തുവാക്കുകൾ ചെറുപ്പം മുതൽ കേൾക്കുന്നതിനാൽ പൊലീസ് ഫാമിലിയിൽ നിന്നാണ് എന്ന് പോലും പരസ്യപ്പെടുത്താറില്ലായിരുന്നു. ഒരുപാട് സിനിമകൾ കാണുന്ന കൂട്ടത്തിലാണ്. അതിനാൽ തന്നെ നല്ല സിനിമകൾ ചെയ്യണമെന്ന് ആ​​ഗ്രഹമുണ്ട്.'

    മിന്നൽ മുരളി കണ്ടപ്പോൾ

    'മലയാളത്തിലെ ജോജി, ഇഷ്ക്, മിന്നൽ മുരളി, ഓപ്പറേഷൻ ജാവ തുടങ്ങി നിരവധി സിനിമകൾ കണ്ടിട്ടുണ്ട്. ഒടിടി പ്ലാറ്റ്ഫോമുകൾ വന്നതോടെ എല്ലാ ഭാഷകളിലേയും സിനിമകൾ കാണാൻ കൂടുതൽ അവസരങ്ങൾ ലഭിക്കുന്നുണ്ട്. സൂപ്പർ ഹീറോ സിനിമകളുടെ വലിയ ഫാനാണ് ഞാൻ‌. ഇടയ്ക്കിടെ സംവിധായകരുമായി സംസാരിക്കുമ്പോഴെല്ലാം സൂപ്പർ ഹീറോ തീം ആലോചിക്കുവെന്ന് പറയാറുണ്ട്. അങ്ങനെയിരിക്കെയാണ് മിന്നൽ മുരളിയെ കുറിച്ച് കേൾക്കുന്നതും പിന്നീട് ആ സിനിമ കണ്ടതും. കണ്ട ശേഷം ഞാൻ സിനിമയെ അഭിനന്ദിച്ച് ടൊവിനോയ്ക്ക് മെസേജ് അയക്കുകയും ചെയ്തിരുന്നു. അതേസമയം സൂപ്പർഹീറോ വേഷം ലഭിക്കാത്തതിൽ ഞാൻ നിരാശനാണെന്ന് ടൊവിനോയോടും ബേസിലിനോടും പറയുകയും ചെയ്തിരുന്നു. ഇന്ത്യയിൽ ആദ്യം സൂപ്പർ ഹീറോ ക്യാരക്ടർ ചെയ്യുന്നത് ഞാനായിരിക്കണമെന്ന് എനിക്ക് ആ​ഗ്രഹമുണ്ടായിരുന്നു. മനോഹരമായി ചെയ്തുവെച്ചിട്ടുണ്ട് മിന്നൽ മുരളി. ഒരുപാട് ഇഷ്ടപ്പെട്ടു. ഓപ്പറേഷൻ ജാവ കണ്ടശേഷം തരുൺ മൂർത്തിയെ വിളിച്ച് അഭിനന്ദിച്ചിരുന്നു. നല്ല കഥകൾ ഉണ്ടെങ്കിൽ വിളിക്കണമെന്നും പറഞ്ഞിട്ടുണ്ട്.'

    Recommended Video

    വീട്ടിലെ അവസ്ഥ ഇപ്പോഴും ശോകമാണ്.. | Aishwarya Lekshmi Reveals | Archana 31 Not Out | Filmibeat
    മലയാള സിനിമയുടെ ഭാ​ഗമാകാൻ താൽപര്യം

    'മലയാള സിനിമകൾ‌ ചെയ്യാൻ അന്നും ഇന്നും ഒരുപാട് താൽപര്യമുള്ള വ്യക്തിയാണ് ഞാൻ' വിഷ്ണു വിശാൽ പറയുന്നു. എഫ്ഐആറിന്റെ ഭാ​ഗമായതിനെ കുറിച്ച് മഞ്ജിമയും മനസ് തുറന്നു. 'കാലിന് അപകടം പറ്റിയ ശേഷം മൂന്ന് മാസത്തോളം കട്ടിലിൽ‌ തന്നെയായിരുന്നു. നേരത്തെ കേട്ട് ഓക്കെ പറഞ്ഞ സിനിമയായിരുന്നു എഫ്ഐആർ. അപകടം പറ്റിയപ്പോൾ പുതിയ ഓപ്ഷൻ തിരഞ്ഞോളൂവെന്ന് സംവിധായകൻ മനു ആനന്ദിനോടും എല്ലാവരോടും പറഞ്ഞിരുന്നു. കാരണം എനിക്ക് നടക്കാൻ സാധിക്കുമായിരുന്നില്ല. പക്ഷെ അവർ പുതിയ ഹീറോയിനെ തേടി പോകുകയൊന്നും ചെയ്തില്ല. എനിക്ക് തന്നെ ആ കഥാപാത്രത്തെ തന്നു. ആദ്യത്തെ ഷെഡ്യൂളിൽ ഇരുന്ന് ചെയ്യാൻ പറ്റുന്ന സീനുകളാണ് ഷൂട്ട് ചെയ്തത്. പിന്നീടാണ് ഡാൻസ് പോലുള്ള രം​ഗങ്ങളെല്ലാം ചിത്രീകരിച്ചത്. ഇപ്പോഴും കാലിന്റെ പരിക്ക് ഭേദമായിട്ടില്ല. ഒരു വർഷത്തോളം സമയമാണ് ഡോക്ടർമാർ പറഞ്ഞിരിക്കുന്നത്' മഞ്ജിമ കൂട്ടിച്ചേർത്തു. മനു ആനന്ദ് ആണ് എഫ്ഐആർ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മനു ആനന്ദിന്റേത് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും. ഫെബ്രുവരി 11നാണ് ചിത്രത്തിന്റെ റിലീസ്. ഇക്കഴിഞ്ഞ ഏപ്രിലിൽ ആയിരുന്നു വിഷ്ണുവിന്റെ വിവാഹം. ബാഡ്മിന്റൺ താരം ജ്വാല ​ഗുട്ടയെയാണ് വിഷ്ണു വിവാഹം ചെയ്തത്. ഹൈദാരാബാദിൽ വെച്ചായിരുന്നു ഇവരൊന്നായത്. അടുത്ത ബന്ധുക്കളായിരുന്നു വിവാഹത്തിൽ പങ്കെടുത്ത്. രണ്ട് വർഷത്തിന് മുകളിൽ പ്രണയിച്ച ശേഷമാണ് വിഷ്ണുവും ജ്വാല ​ഗുട്ടയും വിവാ​ഹത്തിലേക്ക് കടന്നത്. ആദ്യ വിവാഹം തകർന്നത് വലിയ ആഘാതം മനസിനെ ഏൽപ്പിച്ചുവെന്ന് പലപ്പോഴും വിഷ്ണു തുറന്ന് പറഞ്ഞിട്ടുണ്ട്.

    Read more about: vishnu vishal
    English summary
    Actor Vishnu Vishal says that Tovino Thomas' Minnal Murali movie was disappointing, video goes viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X