For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അത് എന്റെ അനുഭവമാണ് !! സുഹൃത്തുക്കൾ പോലും മനസിലാക്കിയില്ല!! വീണ്ടും ന്യായീകരിച്ച്‌ മംമ്ത

  |

  മംമ്ത മോഹൻദാസ് പ്രസ്താവന ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. സ്ത്രീകൾ ആക്രമിക്കപ്പടുന്നതിന് സത്രീകളും ചെറിയ രീതിയിൽ ഉത്തരവാദികൾ ആകുന്നു എന്നുള്ള മംമ്തയുടെ പരാമർശം വലിയ വിവദങ്ങൾക്ക് കാരണമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു ഈ വിവാദ പ്രസ്താവനയുണ്ടായത്.‌

  ചാനലുകാരുടെ കളി മനസിലാക്കി രഞ്ജിനി!ബിഗ് ബോസിലെ വഴക്കിന്റെ പിന്നിലെ കാരണം ഇത്, ഇനി പുതിയ കളി കാണാം

  മംമ്തയുടെ പ്രസ്തവനയോട് പ്രതികരിച്ച് നടി റിമ കല്ലിങ്കൽ ഉൾപ്പെടെ നിരവധി പ്രമുഖർ രംഗത്തെത്തിയിരുന്നു. എന്നാൽ ഇപ്പോൾ പ്രതികരണത്തിനെതിരെ വിശദീകരണവുമായി മംമ്ത തന്നെ രംഗത്തെത്തിയിട്ടുണ്ട്. തന്റെ അനുഭവത്തിൽ നിന്നുളള കാര്യങ്ങൾ മാത്രമാണ് ഇവിടെ താൻ പറ‍ഞ്ഞതെന്നും അത് മറ്റൊരു സാഹചര്യവുമായി കൂട്ടികുഴക്കേണ്ട കാര്യമില്ലെന്നും മംമ്ത പറ‍ഞ്ഞു. ഫേസ്ബുക്കിലൂടെയാണ് തരം വിശദീകരണം അറിയിച്ചത്.

  ഞാനും ആക്രമണത്തിന് ഇരയായിട്ടുണ്ട്!! അത് വിശ്വസിച്ച ആളുകളിൽ നിന്ന്, മംമ്ത അത് വെളിപ്പെടുത്തി...

  മാറ്റി പറ‍ഞ്ഞു

  മാറ്റി പറ‍ഞ്ഞു

  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ പല കാര്യങ്ങളും താരം മാറ്റിപ്പറഞ്ഞിട്ടുണ്ട്. വനിത സംഘടന ആവശ്യമില്ലെന്ന് പറഞ്ഞ നടി ഇപ്പോൾ ഡബ്യൂസിസിയ്ക്ക് എല്ലാവിധ ഭാവുകങ്ങളും നേർന്നിരിക്കുകയാണ്. ആക്രമിക്കപ്പെട്ട നടിയും കുറ്റാരോപിതനായ നടനുമായി വളരെ നല്ല ബന്ധമാണ് തനിയ്ക്ക് ഉള്ളതെന്നും അതു കൊണ്ട് തന്നെ ഒരു സംവാദത്തിന് താൻ ഉദ്യേശിച്ചിട്ടില്ലെന്നും മംമ്ത കൂട്ടിച്ചേർത്തു.

   വൈകാരിക ആക്രമണങ്ങൾ

  വൈകാരിക ആക്രമണങ്ങൾ

  മാനസികാവസ്ഥയ്ക്ക് യാതൊരു കുഴപ്പമില്ലാത്ത വ്യക്തിയാണ് താൻ. അതിനാൽ തന്നെ ഒരു തരത്തിലും ബലാത്സംഗത്തെ പ്രോൽസാഹിപ്പിക്കുകയില്ല. കൂടാതെ നിങ്ങൾ എന്നെ കുറിച്ച് നിങ്ങൾ തെറ്റായ ധാരണയാണ് പുലർത്തുന്നതെന്നും മംമ്ത പറ‍ഞ്ഞു. ഒരു സ്ത്രീ എന്ന നിലയിൽ ഒരുപാട് വൈകാരികമായ ആക്രമണത്തിലൂടെ കടന്നു പോയ വ്യക്തിയാണ്. ഒരിക്കലും ഇരയാകാൻ തയ്യാറല്ലെന്നും മംമ്ത പറഞ്ഞു.

  പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും

  പ്രതികരിക്കേണ്ട സമയത്ത് പ്രതികരിക്കും

  ഈ അസന്തുലിതമായ സമൂഹത്തിൽ ഇപ്പോൾ നിലനിൽക്കുന്ന അസഹിഷ്ണുതയിൽ പൊട്ടികത്തെറിയുടെ വക്കിൽ നിൽക്കുകയാണ് ഞാൻ. എനിയ്ക്ക് ഇതിനെതിരെ വളരെ ശക്തമായതും രൂക്ഷമായതുമായ ഭാഷയിലുള്ള അഭിപ്രായമാണുള്ളത്. എന്നാൽ അത് പ്രതികരിക്കേണ്ട സമയത്ത് മാത്രമേ താൻ പ്രതികരിക്കുകയുള്ളുവെന്നും മംമ്ത പറഞ്ഞു.

  വിവാദങ്ങളിലേയ്ക്ക് വലിച്ചിടാം

  വിവാദങ്ങളിലേയ്ക്ക് വലിച്ചിടാം

  എനിയ്ക്ക് മനുഷ്യത്വമോ സഹാനുഭൂതിയോ ഇല്ലാത്ത വ്യക്തിയാണെന്ന് ഒരിക്കലും വിചാരിക്കരുത്. എന്നാൽ അങ്ങനെ ചിന്തിക്കുന്നവർക്ക് താൻ അഭിപ്രായം പറഞ്ഞ സാഹചര്യം മനസിലാക്കാതെ എന്നെ വിവാദങ്ങളിലേയ്ക്ക് വലിച്ചിടാമെന്നും മംമ്ത പറഞ്ഞു. ഇതേടെ ചില വനിത സുഹൃത്തുക്കൾ ഉൾപ്പെടെ ആരും തന്നെ മനസ്സിലാക്കിയിട്ടില്ലെന്ന് ഇതിൽ നിന്ന് മനസ്സിലായി എന്നും മംമ്ത പറഞ്ഞു.

   ഞാനും ഇരയാണ്

  ഞാനും ഇരയാണ്

  സമൂഹത്തിൽ കറ്റ കൃത്യം ചെയ്യുന്നവരോട് തനിയ്ക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. എന്റെ കണ്ണിൽ അവർ മാപ്പ് അർഹിക്കുന്നില്ല. ഇവർക്ക് രണ്ടാമതൊരു അവസരം ഉണ്ടാകില്ലെന്നും താരം വ്യക്തമാക്കി. അത് സാധാരണ ജനങ്ങളോ രാഷ്ച്രീയക്കാരോ നടന്മാരോ ആയിക്കൊള്ളട്ടെ. ഞാനും വ്യക്തി പരമായി ഒരുപാട് ആക്രമണങ്ങൾക്ക് ഇരയായിട്ടുണ്ട്. അതുകൊണ്ട് തന്നെ ധീരയായ എന്റെ സുഹൃത്തിനെ കുറിച്ചേർത്ത് എനിയ്ക്ക് അഭിമാനമുണ്ടെന്നും അവരുടെ നീക്കം അപരാധിയെ ലെറുതെ വിടാതിരിക്കട്ടെ എന്നും മംമ്ത പറഞ്ഞു.

  ഡബ്യൂസിസിയിൽ അംഗമല്ലാത്ത കാരണം

  ഡബ്യൂസിസിയിൽ അംഗമല്ലാത്ത കാരണം

  ഡബ്യൂസിസി സ്ത്രീകളുടെ നന്മയ്ക്കും പുരോഗതിയ്ക്കും വേണ്ടി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഡബ്യൂസിസിയ എല്ലാ അംഗങ്ങൾക്കും ആശംസയും അറിയിച്ചിട്ടുണ്ട്. ഞാൻ ഒരിക്കലും ഡബ്യൂസിസിയുടെ ഭാഗമല്ല. അതിനുള്ള കാരണവും വ്യക്തമാക്കിയിട്ടുണ്ട്. ഞാൻ നാട്ടിൽ ഇല്ലാത്ത സമയത്താണ് ഈ പ്രശ്നങ്ങൾ നടന്നതും സംഘടന രൂപീകരിച്ചതും.അതുകൊണ്ടു തന്നെ ഞാന്‍ വ്യക്തിപരമായി ഉള്‍പ്പെടാത്ത കാര്യങ്ങളില്‍ ഞാന്‍ സംസാരിക്കാന്‍ സാധിക്കുകയില്ല.

  English summary
  actoress attack, mamta mohandas contraversial statement her response
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X