For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരാൾ മുറിയിലേയ്ക്ക് വിളിച്ചു!! മറ്റൊരാൾ ശരീരം ചോദിച്ചു!! സംവിധായകനും നിർമ്മാതാവിനുമെതിരെ കസ്തൂരി

  |

  തന്റേതായ നിലപാടുകൾ വ്യക്തമായി സമൂഹത്തിനു മുന്നിൽ തുറന്നടിക്കുന്ന നടിയാണ് തെന്നിന്ത്യൻ താരം കസ്തൂരി. അതിനാൽ തന്നെ എപ്പോഴും വിവാദങ്ങൾ താരത്തിനു പിന്നാലെ കൂടാറുണ്ട്. എന്നാൽ തനിയ്ക്ക് നേരെ പ്രചരിക്കുന്ന വിവാദങ്ങൾക്ക് തക്കതായ മറുപടിയും താരം കൊടുക്കാറുണ്ട് . പുരുഷന്മാരെ പോലെ എല്ലാ ഫീൽഡിലും സ്ത്രീകളും തങ്ങളുടേതായ സാന്നിധ്യം തെളിയിച്ചിട്ടുണ്ട്. എന്നാൽ പലയിടത്തും അവർ സുരക്ഷിതരല്ല. പല പല സമ്മർദ്ദവും അവർ നേരിടേണ്ടി വരാറുണ്ട്.

  അന്ന് രാത്രി ഉറങ്ങാൻ കഴിഞ്ഞിരുന്നില്ല, അമ്മയെ വിളിച്ചു, ഉണ്ടായത്!! ആ ദിവസത്തെക്കുറിച്ച് ജാൻവി

  ഇന്ന് സിനിമ മേഖലയിൽ നിന്ന് ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. കാസ്റ്റിംഗ് ലകോച്ചിനെ കുറിച്ചും സിനിമ മേഖലയിൽ വനിത താരങ്ങൾ നേരിടുന്ന വെല്ലുവിളികളേയും കുറിച്ച് ദിനംപ്രതി ഞെട്ടിപ്പിക്കുന്ന വാർത്തകളാണ് പുറത്തു വരുന്നത്. ചിലർ ഇതിനെ എതിർക്കുമ്പോഴും ശരിയാണെന്ന് തെളിയിക്കുന്ന കൂടുതൽ തെളിവുകളാണ് നമ്മുടെ മുന്നിൽ എത്തുന്നത്. ആദ്യകാലത്ത് സിനിമ മേഖലയിൽ നിന്ന് താൻ അനുഭവിച്ച ഞെട്ടിപ്പിക്കുന്ന കഥയുമായി കസ്തൂരി തുറന്നു പറയുകയാണ്.

  കീർത്തിയെ സമാധാനിപ്പിച്ച് ദുൽഖർ!! മഹാനടിയിലെ ഹൃദയഭേദകമായ രംഗം പുറത്ത്!! ചിത്രങ്ങൾ കാണാം..

   ഗുരുദക്ഷിണയായി ശരീരം

  ഗുരുദക്ഷിണയായി ശരീരം

  സിനിമയിൽ ആദ്യകാലങ്ങളിലാണ് ഇത്തരത്തിലുള്ള ഒരു അനുഭവം ഉണ്ടാകുന്നത്. ചിത്രത്തിന്റെ സംവിധായകനാണ് തന്നോട് മോശമായി പെരുമാറിയത്. തന്നോട് ഗുരു ദക്ഷിണ ചോദിക്കുകയായിരുന്നു. എന്നാൽ തനിയ്ക്ക് എന്താണ് അദ്ദേഹം ഉദ്യോശിച്ചതെന്ന് മനസിലായിരുന്നില്ല. ഗുരുദക്ഷിണ പലവിധത്തിൽ ഉണ്ടല്ലോ എന്നൊക്കെ അദ്ദേഹം പറയുന്നുണ്ടായിരുന്നു. എന്നാൽ പിന്നീടാണ് തനിയ്ക്ക് അയാൾ പറ‍ഞ്ഞതിന്റെ അർഥം മനസിലായത്. ഗുരുദക്ഷിണയായി തന്റെ ശരീരരം കാഴ്ചവയ്ക്കണമെന്നായിരുന്നു അയാൾ പറഞ്ഞത്. ഇന്ന് അയാൾക്ക് തക്കതായ മറുപടി താൻ നൽകിയിരുന്നു. പിന്നീട് അയാൾ തന്നോട് മിണ്ടിയിട്ടില്ലെന്നും കസ്തൂറി കൂട്ടിച്ചേർത്തു

  ഹോട്ടലിലേയ്ക്ക് വിളിച്ചു

  ഹോട്ടലിലേയ്ക്ക് വിളിച്ചു

  ഒരു സിനിമ നിർമ്മാതാവും തന്നോട് മോശമായ രീതിയിൽ പെരുമാറിയിട്ടുണ്ടെന്നും താരം വെളിപ്പെടുത്തി. അതും തന്റെ അപ്പുപ്പന്റെ പ്രായമുളള വ്യക്തിയായിരുന്നു. തനിയ്ക്ക് ഒരുപാട് മോഹന വാഗ്ദാനം നൽകി ഹോട്ടലിലേയ്ക്ക് ക്ഷണിക്കുകയായിരുന്നു. അന്ന് അയാളുടെ പ്രായത്തെ ബഹുമാനിച്ച് കൂടുതൽ ഒന്നും പറ‍ഞ്ഞിരുന്നില്ലെന്നും കസ്തൂരി പറഞ്ഞു. നടിമാരുടെ അനുവാദമില്ലാതെ കിടക്ക പങ്കിടാൻ ക്ഷണിക്കുന്നവർ ഒരിക്കലും ഒരു സിനിമ നിർമ്മാതാക്കളല്ല. ഇത്തരക്കാരാണ് സിനിമ ലോകത്ത് ശാപമായി മാറുന്നത്.

  ഞെട്ടിപ്പിക്കുന്ന പീഡനകഥകൾ

  ഞെട്ടിപ്പിക്കുന്ന പീഡനകഥകൾ

  രാജ്യത്ത് സ്ത്രീകൾ സുരക്ഷിതരല്ല. സ്ത്രീകളെ ദൈവികമായി കാണുന്ന രാജ്യമാണ് ഇന്ത്യ. സിനിമയിൽ മാത്രമല്ല സർവ്വ മേഖലയിലും സ്ത്രീകളുടെ സുരക്ഷ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. സിനിമ മേഖലയിൽ മാത്രമല്ല എല്ലാ മേഖലയിലും സ്ത്രീകളുടെ സുരക്ഷയിൽ നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്. ചിലർ സ്ത്രീകൾക്ക് മനുഷ്യരാണെന്നു പോലുള്ള പരിഗണനപോലും നൽകാതെയാണ് ക്രൂരമായ പീഡനത്തിന് ഇരയാക്കുന്നത്. ഇതുവരെ കേട്ട് കേൾവി പോലുമില്ലാത്ത സ്ത്രീപീഡന കഥകളാണ് ദിനം പ്രതി കേൾക്കേണ്ടി വരുന്നത്

  കാസ്റ്റിംഗ് കൗച്ച്

  കാസ്റ്റിംഗ് കൗച്ച്

  സിനിമയിൽ നടക്കുന്ന ലൈംഗികാതിക്രമത്തിനെ കുറിച്ച് അധികം വാർത്തകൾ പുറത്തു വന്നിരുന്നില്ല. കാരം കരിയറിന്റെ നിലനിൽപ്പിനും മറ്റും ഉള്ളിൽ നടക്കുന്ന കൊള്ളരുതായ്മകൾ പലരും മൂടിവെച്ചിരുന്നു. എന്നാൽ സിനിമ ലോകത്തെ തന്നെ ഞെട്ടിപ്പിച്ച വെളിപ്പെടുത്തലായിരുന്നു തെലുങ്ക് താരം ശ്രീ റെഡ്ഡിയുടേത്. ടോളിവുഡിൽ നടക്കുന്ന എല്ലാ കൊള്ളരുതായ്മകളും ശ്രീ തുറന്നു കാട്ടിയിരുന്നു. ഇതിനു പിന്നാലെ തങ്ങൾക്ക് നേരിടേണ്ടി വന്ന അനുഭവകഥകളുമായി പല താരങ്ങളും രംഗത്തെത്തിയിരുന്നു.

  English summary
  actoress kasthuri share horrifying incedent in her life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X