ദിലീപ് ചിത്രത്തിന് ശേഷം മലയാളത്തിൽ കണ്ടില്ല!! ഇടവേളയ്ക്കുള്ള കാരണം ഇത്, മഡോണ തുറന്നു പറയുന്നു
ദിലീപിന്റെ നായികയായി കിങ് ലയറിനും ശേഷം ഇബ് ലീസിൽ ആസിഫ് അലിയുടെ നായികയായി എത്തുകയാണ്
പ്രേമം എന്ന ഒറ്റ ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിൽ കയറി താരമാണ് മഡോണ സെബാസ്റ്റ്യൻ. പ്രേമത്തിലെ സെലിൻ എന്ന കഥാപാത്രം മലയാളി പ്രേക്ഷകർക്കിടയിൽ വൻ ചലനമായിരുന്നു സൃഷ്ടിച്ചിരുന്നത്. എന്നാൽ പിന്നീട് മലയാളത്തിൽ മഡോണയെ അധികം കാണാൻ സാധിച്ചിരുന്നില്ല.
മലയാളത്തിൽ താരത്തിനെ കാണാൻ സാധിച്ചിരുന്നില്ലെങ്കിലും അന്യാഭാഷ ചിത്രങ്ങളിൽ സജീവമായിരുന്നു. ഒരു ഇടവേളയ്ക്ക് ശേഷം വീണ്ടും ഇവർ മലയാളത്തിലേയ്ക്ക് മടങ്ങി വരുകയാണ്. ദിലീപിന്റെ നായികയായി കിങ് ലയറിനും ശേഷം ഇബ് ലീസിൽ ആസിഫ് അലിയുടെ നായികയായിട്ടാണ് എത്തുന്നത്. മലയാളത്തിൽ നിന്ന് ഒരു ഇടവേള എടുക്കാനുള്ള കാരണവും തന്റെ പുതിയ ചിത്രം ഇബ് ലീസിനെ കുറിച്ച് മഡോണ തുറന്ന് സംസാരിക്കുകയാണ്. മനോരമ ഓൺലൈനും നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം തുറന്നു പറഞ്ഞത്.

മലയാളത്തിലെ ഇടവേള
തമിഴിലും തെലുങ്കിലും നല്ല തിരക്കാണ്. ഒരിക്കലും മലയാള സിനിമകൾ ചെയ്യുന്നതിൽ കുറച്ചിട്ടില്ല. നല്ല ചിത്രങ്ങൾ കിട്ടിയാൽ തീർച്ചയായും ചെയ്യും. ഏറ്റവും നല്ല തിരക്കഥ ഉണ്ടാകുന്നത് മലയാളത്തിൽ തന്നെയാണെന്നും മഡോണ പറഞ്ഞു.

വെറുതെ സിനിമ ചെയ്യുന്നതിൽ യോജിപ്പില്ല
വെറുതെ എന്തെങ്കിലും സിനിമ ചെയ്യുന്നതിൽ തനിയ്ക്ക് യോജിപ്പില്ല. കഥ കേൾക്കുമ്പോൾ അതിൽ എന്തെങ്കിലും ഒന്ന് നമ്മളെ ആകർഷിക്കണം. നല്ല വെല്ലുവിളിയുള്ള കഥാപാത്രങ്ങൾ തന്നെ തേടിയെത്തിയാൽ ഉറപ്പായും ചെയ്യുമെന്നും താരം പറഞ്ഞു.

വിജയ് സേതുപതിയ്ക്കൊപ്പം
വിജയ് സോതുപതിയ്ക്കൊപ്പം മൂന്ന് ചിത്രങ്ങൾ ചെയ്തു. തന്റെ മൂന്നാമത്തെ ചിത്രമായിരുന്നു ജുങ്ക. അദ്ദേത്തിനോടൊപ്പം തുടച്ചയായി സിനിമകൾ ചെയ്യുമ്പോൾ അഭിനയിക്കാൻ കൂടുതൽ എളുപ്പമാണെന്നും മഡോണ പറഞ്ഞു. സിനിമ നല്ല കോമഡിയാണ്. ഒരു കോമഡി മാസ് ചിത്രമാണ് ജുങ്കുവെന്നും താരം കൂട്ടിച്ചേർത്തു.

ഫിദയുടെ ലോകം
ഇബ് ലിസിൽ ഫിദ എന്ന കഥാപാത്രത്തെയാണ് താൻ അവതരിപ്പിക്കുന്നത്. നമ്മുടെ ലോകത്ത് ജീവിക്കുന്ന ഫിദയ്ക്കും തന്റേതായ ലോകമുണ്ട്. സിനിമയിലുളള അതേ ഫാന്റസി ആ കഥാപാത്രത്തിനും ഉണ്ട്. സംവിധായകൻ രോഹിത് ഇബ് ലീസിന്റെ കഥ തന്നോട് പറഞ്ഞപ്പോൾ ഒരു വ്യത്യസ്ത ഫീലാണ് ഉണ്ടായത്. കഥയിൽ എഴുതിവച്ച ആശയം സ്ക്രീനിൽ എത്തിയ്ക്കാൻ രോഹിത്തിനു കഴിയുമെന്ന് തോന്നി. അത്ര മനോഹരമായ ആശയമാണ് അദ്ദേഹത്തിന്റെ മനസിൽ ഉണ്ടായിരുന്നതെന്നും മഡോണ പറഞ്ഞു.

ഫിദ സെലിനെപ്പോലേയോ
മലയാളികൾ ഇരു കൈകളും നീട്ടി സ്വീകരിച്ച ഒരു കഥാപാത്രമാണ് സെലിൻ. അതിൽ ഏറെ സന്തോഷമുണ്ടെന്നും താരം പറഞ്ഞു. അത്തരത്തിലുളള കഥാപാത്രം കിട്ടുക എന്നത് ഭാഗ്യമാണെന്നും മഡോണ കൂട്ടിച്ചേർത്തു. ഫിദയെ സെലിനെപ്പോലെ സ്വീകരിക്കണോയെന്ന് തീരുമാനിക്കേണ്ട്ത് പ്രേക്ഷകർ മാത്രമാണെന്നും താരം പറഞ്ഞ്.


Click it and Unblock the Notifications











