For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഞാനും ആക്രമണത്തിന് ഇരയായിട്ടുണ്ട്!! അത് വിശ്വസിച്ച ആളുകളിൽ നിന്ന്, മംമ്ത അത് വെളിപ്പെടുത്തി...

  |
  താനും ചൂഷണത്തിന് ഇര- Mamtha Mohandas | filmibeat Malayalam

  ദിലീപിന്റെ താരസംഘടനയിലേയ്ക്കുള്ള കടന്നു വരവും തുടർന്നുണ്ടായ സംഭവ വികാസങ്ങൾക്കും പിന്നാലെ മറ്റൊരു വിവാദത്തിന് വേദിയാകുകയാണ് മലയാള സിനിമ സംഘടന. മലയാളത്തിലെ രണ്ട് പ്രമുഖ നടിമാരായ റിമ കല്ലിങ്കലും മംമ്ത മോഹൻ ദാസുമാണ് തങ്ങളുടെ അഭിപ്രായ വ്യത്യാസം അറിയിച്ചത്. മംമ്ത ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ നടി ആക്രമിക്കപ്പെട്ട സംഭവുമായി നടത്തിയ പരാമർശത്തിനെതിരെ റിമ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് വിവാദങ്ങൾ അരങ്ങേറിയത്.

  വിവാഹത്തിനും ബിഗ്ബോസ് വേദിയായി!! അതിഥിയ്ക്ക് വിവാഹാലോചനയുമായി ബഷീർ, ഇവർക്ക് ഇഷ്ടം ശ്രീനീഷിനെ..

  എന്നാൽ പ്രശ്നം വഷളായപ്പോൾ തന്റെ നിലപാട് വ്യക്തമാക്കി മംമ്ത രംഗത്തെത്തിയിട്ടുണ്ട്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. നടി ആക്രമിച്ചതുമായി ബന്ധപ്പെട്ടുള്ള റിമയുടെ പ്രതികരണത്തിന് മറുപടി പറയുകയായിരുന്നു മംമ്ത. സമൂഹത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എന്തെല്ലാമാണെന്ന് അറിയാതെയല്ല സംസാരിച്ചതെന്നും മംമ്ത പറഞ്ഞു.

  മംമ്ത പറഞ്ഞതിങ്ങനെ... ബച്ചന്റേയും മഞ്ജുവിന്റേയും കല്യാണിന്റെ പരസ്യം എവിടെ!! കിട്ടേണ്ടത് കിട്ടിയപ്പോൾ പരസ്യം പറപറന്നു...

    അസുന്തലിതാവസ്ഥ

  അസുന്തലിതാവസ്ഥ

  റിമയുടെ പോസ്റ്റിന് പബ്ലിക്കായിട്ടാണ് കമന്റ് ചെയ്യുകയായിരുന്നു മംമ്ത. നിങ്ങളുടെ അഭിപ്രായത്തിന് നന്ദി. സമൂഹത്തിൽ സ്ത്രീകൾ നേരിടുന്നി പ്രശ്നങ്ങളെ കുറിച്ച് തനിയ്ക്ക് ബോധ്യമുണ്ട്. ഞാൻ ബലാത്സംഗത്തിന് ഇരയായിട്ടില്ല. എന്നാൽ എനിയ്ക്കത് മനസിലാകാതിരിക്കില്ല . സ്വാഭാവികമായി അസുന്തുലിതാവസ്ഥ നിലനിൽക്കുന്നെരു സമൂഹത്തിലാണ് ഞാനും ജീവിക്കുന്നതെന്ന് മംമ്ത പറഞ്ഞു.

  താനും ചൂഷണത്തിന് ഇര

  താനും ചൂഷണത്തിന് ഇര

  താനും പുരുഷന്മാരുടെ ചൂഷണത്തിന് ഇരയായിട്ടുണ്ടെന്ന് മംമ്ത പറഞ്ഞു. ഞാൻ വിശ്വസിച്ച പല പുരുഷന്മാരിൽ നിന്നും എനിയ്ക്ക് മോശമായ അനുഭവങ്ങളും ചൂഷണങ്ങളും ഉണ്ടായിട്ടുണ്ട്. പുരുഷൻ അപരിചിതനോ പരിചയമുളള ആളോ എന്നത് പ്രസക്തമല്ല സ്ത്രീകൾക്ക് ഫലത്തിൽ എല്ലാം ഒരു പോലെ തന്നെയാണെന്ന് മംമ്ത പറഞ്ഞു.

  തൂക്കിലേറ്റണം

  തൂക്കിലേറ്റണം

  ചുരുക്കത്തിൽ‌ തനിയ്ക്ക് ഇല്ലാത്തത് എമ്പതിയോ ഐക്യൂവേ അല്ല. എനിയ്ക്ക് തെറ്റ് ചെയ്തവരോട് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല. ബലാത്സംരിയെന്ന് തെളിഞ്ഞാൽ നീതി പീഠത്തിനോട് ആവശ്യപ്പെടേണ്ടത് അവരെ തീക്കിലേറ്റാനാണ്. രണ്ടാമതൊരു അവസരം അവർക്ക് ഒരിക്കലും കൊടുക്കരുത്.

  പ്രതികരിക്കണം

  പ്രതികരിക്കണം

  ഇത്തരത്തിൽ നേരിടുന്ന പ്രശ്നങ്ങളോട് സ്ത്രീകൾ പ്രതികരിക്കുകയും ശബ്ദമുണ്ടാക്കുകയുമാണ് വേണ്ടത്. ഉളളിൽ നിന്ന് നിലവിളിയ്ക്കുന്ന സ്ത്രീകൾക്കെതിരെ തിരിയരുത്. പ്രതികരിക്കുന്നതിനു മുൻപ് ചിന്തിക്കുക എന്നും നടി പറഞ്ഞു. ഈ വിഷയത്തിൽ ഒരിക്കലും ചരിത്രം ആവർത്തിക്കാൻ സമ്മതിക്കരുത്. പരസ്പരം പോരാടുന്നതിനു മുൻപ് നിയമ വ്യവസ്ഥതയ്ക്ക് നേരെ വിരൽ ചൂണ്ടുകയെന്നും മംമ്ത പറഞ്ഞു.

   നടൻ തെറ്റുക്കാരനായ ശിക്ഷിക്കണം

  നടൻ തെറ്റുക്കാരനായ ശിക്ഷിക്കണം

  കുറ്റാരോപിതൻ തെറ്റുക്കാരനാണെന്ന് തെളിഞ്ഞാൽ തീർച്ചയായുംശിക്ഷ തന്നെ ലഭിക്കണം. അത് സാധരണക്കാരനായലും നടൻ ആയാലും അങ്ങനെ തന്നെ വേണം. സാധാരണക്കാരൻ പീഡനത്തിന് ഇരയാകുമ്പോൾ എവിടെയാണ് ശബ്ദം. സിനിമക്കാർ ഉൾപ്പെടുമ്പോൾ മാത്രമാണ് അത് വലിയ പ്രശ്നമാകുന്നത്. ഇത് സിനിമ മേഖലയിൽ മാത്രമല്ല സാധരണക്കാരുടെയും പ്രശ്നമാണ്.

  സ്നേഹവും ബഹുമാനവും മാത്രം

  സ്നേഹവും ബഹുമാനവും മാത്രം

  നിങ്ങൾ കുറഞ്ഞ പക്ഷം ഇരകളെ അപമാനിക്കാതെ ഇരിക്കൂ. നിങ്ങൾക്കുള്ളിലെ പോരാളിയോട് സ്നേഹവും ബഹുമാനവും മാത്രമേയുള്ളുവെന്നും റിമ മറുപടിയും നൽകിയിട്ടുണ്ട്.

  English summary
  actoress mamtha mohandas replay to rima facebook post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X