ജന ഗണ മനയിൽ അഭിനയിക്കാൻ വാർക്ക പണി കാണാൻ പോയി

ട്രെയിലർ പുറത്തിറങ്ങിയത് മുതൽ പ്രേക്ഷകർ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ് ഡിജോ ജോസ് ആന്‍റണി സംവിധാനം ചെയ്ത ജന ​ഗണ മന.

സമകാലിക രാഷ്ട്രീയ പ്രശ്നങ്ങൾ അതിന്റെ തീവ്രതയോടുകൂടിത്തന്നെ ചിത്രത്തിന് പ്രേക്ഷകരിൽ എത്തിക്കാൻ സാധിച്ചു. ഒരു ക്യാമ്പസ്സിൽ ഉണ്ടാവുന്ന സംഭവങ്ങളെ കേന്ദ്രികരിച്ചുള്ള ചിത്രം ആയതുകൊണ്ട് തന്നെ ചിത്രത്തിൽ ശക്തമായ യുവ താരനിര തന്നെ ഉണ്ട്.

ചിത്രത്തിലെ യുവ താരങ്ങളായ ധ്രുവ്, ജോസൂട്ടി, മിഥുൻ എന്നിവർ മംതാ മോഹൻദാസിനൊപ്പം ഒരു സമൂഹ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ ജനശ്രദ്ധ നേടുന്നത് ചിത്രത്തിൽ അഭിനയിക്കാനായി തങ്ങൾ നടത്തിയ ഒരുക്കങ്ങളും ചിത്രീകരണ വേളയിൽ ഉണ്ടായ രസകരമായ അനുഭവങ്ങളും അവർ പങ്കുവച്ചു.

Jana Gana Mana

മിഥുന്റെ മൂന്നാമത്തെ ചിത്രമാണ് ജന ഗണ മന. കരിയറിൽ ആദ്യമായാണ് താരം ഇത്രെയും ഒരു വലിയ ഒരു ചിത്രത്തിൽ അഭിനയിക്കുന്നത് അതുകൊണ്ട് തന്നെ നല്ല രീതിയിലുള്ള മുന്നൊരുക്കം നടത്താനും മിഥുൻ തീരുമാനിച്ചിരുന്നു. ചിത്രത്തിന് വേണ്ടിയുള്ള താരത്തിന്റെ രസകരമായ ഒരു മുന്നൊരുക്കത്തെ പറ്റി മിഥുൻ അഭിമുഖത്തിൽ സംസാരിക്കുകയുണ്ടായി.

'എന്നെ ഈ പടത്തിലേക്ക് വിളിച്ചപ്പോൾ ഒരു ലോട്ടറി അടിച്ച അവസ്ഥയായിരുന്നു. കുറെ സിനിമകൾ ട്രൈ ചെയ്തു. ഒരു ദിവസം വൈകുന്നേരം ഡിജോ ചേട്ടൻ വിളിച്ചു എന്നിട്ട് മോനെ അടുത്ത മാസം എന്താ പരുപാടി എന്ന് ചോദിച്ചു. ഞാൻ പറഞ്ഞു ഡിജോ ചേട്ടാ അങ്ങനെ പ്രതേകിച്ച് പരുപാടിയൊന്നും ഇല്ല. അപ്പോൾ ചേട്ടൻ പറഞ്ഞു എന്നാൽ ബാഗൊക്കെ പാക്ക് ചെയ്തോ അടുത്ത മാസം ഒരു ഷൂട്ട് ഉണ്ടെന്ന്

അപ്പോൾ ക്വീനിൽ എന്റെ കൂടെ ഉണ്ടായിരുന്ന അശ്വിൻ വിളിച്ചു. എടാ മോനെ നിനക്ക് ഡിജോ ചേട്ടന്റെ പടം സെറ്റ് ആയല്ലേ... നിനക്ക് ഒരു ഹിന്ദി ക്യാരക്ടർ ആണ് ആ ക്യാരക്ടറിന്റെ പേര് ഓം പ്രകാശ് എന്നാണ് എന്ന് പറഞ്ഞു'

പേര് കേട്ടപ്പോൾ ഇനി എന്തെങ്കിലും ബംഗാളി കഥാപാത്രമായാണോ എന്ന് തോന്നിയെന്നും ഡിജോയുമായുള്ള രണ്ടാമത്തെ പടമായതിനാൽ കുറച്ച് ഹോം വർക്കൊക്കെ ചെയ്യണം എന്ന് തീരുമാനിച്ചെന്നും മിഥുൻ പറഞ്ഞു.

ഹിന്ദി പഠിക്കാനും അവരുടെ ബോഡി ലാംഗ്വേജ് പഠിക്കാനും വീട്ടിന്റെ അടുത്തെ കൺസ്ട്രക്ഷൻ സൈറ്റിൽ പോയെന്നും അവിടെ ഇരുന്ന് അവർ പണിചെയ്യുന്നതും മുറുക്കാൻ ചവക്കുന്നതും എല്ലാം കണ്ട് പഠിച്ചെന്നും മിഥുൻ പറഞ്ഞു.

എന്നാൽ ഷൂട്ടിങ് ലൊക്കേഷനിൽ എത്തിയപ്പോൾ താൻ വിചാരിച്ച പോലൊരു കഥാപാത്രമേ ആല്ല കിട്ടിയതെന്നും ചിത്രത്തിൽ താൻ ഹിന്ദി സംസാരിക്കുക പോലുമില്ല എന്നും തമിഴും കണ്ണടയും ഇടകലർത്തി സംസാരിക്കുന്ന ഒരു കോളേജ് വിദ്യാർത്ഥി ആയിട്ടാണ് താൻ അഭിനയിച്ചതെന്നും മിഥുൻ വ്യക്തമാക്കി.

ലിസ്റ്റിൻ സ്റ്റീഫൻ ഈ ചിത്രം നിർമ്മിക്കുന്നു എന്ന് അറിഞ്ഞത് മുതൽ താൻ ലിസ്റ്റിന് പിന്നാലെ ഉണ്ടായിരുന്നുവെന്ന് ചിത്രത്തിലെ മറ്റൊരു കഥാപാത്രത്തെ കൈകാര്യം ചെയ്ത ജോസൂട്ടി വ്യക്തമാക്കി. ചിത്രത്തിന്റെ നിർമാതാവായ ലിസ്റ്റിന്റെ കസിനാണ് ജോസൂട്ടി.

താൻ ദിവസവും ലിസ്റ്റിന്റെ വീട്ടിൽ പോവുമായിരുന്നുവെന്നും കുറെ നാളായപ്പോൾ ഇനി റോൾ കിട്ടിലായിരിക്കും എന്ന് തോന്നിയെന്നും സിനിമ തുടങ്ങുന്നതിന് മുൻപ് ലിസ്റ്റിൻ പറഞ്ഞത് പ്രകാരം താൻ ടിജോയെ വിളിച്ചപ്പോൾ കാസ്റ്റിംഗ് എല്ലാം കഴിഞ്ഞു എന്നും ഇനി ചെറിയ കഥാപാത്രങ്ങൾ മാത്രമേ ഉള്ളുവെന്നും എന്തായാലും പടം തുടങ്ങുമ്പോൾ വരാന് പറഞ്ഞതായി താരം വ്യക്തമാക്കി.

'പ്രൊഡക്ഷനിൽ ചുമ്മാ എല്ലാ പടങ്ങളിലും ലൊക്കേഷനിൽ ഞാനുണ്ട് അങ്ങനെ ഷൂട്ടിന്റെ ആദ്യദിവസം ഞാൻ ലൊക്കേഷനിൽ നിന്നപ്പോൾ എന്നോട് പറഞ്ഞു നീ എന്തിനാ ഇവിടെ നിൽക്കുന്നെ നീ ഷൂട്ടിന് കയറുന്നില്ലേ എന്ന് അപ്പോൾ ഞാൻ ചോദിച്ചു ഞാൻ ഇതിൽ അഭിനയിക്കുന്നുണ്ടോ എന്ന് അപ്പോഴാണ് വേഷം മാറി വരാൻ പറഞ്ഞതും ആ സീനിൽ അഭിനയിച്ചു'

ഇതുവരെ താൻ സിനിമയിൽ ചെറിയ റോളുകൾ മാത്രമാണ് ചെയ്തിരുന്നതെന്നും ആദ്യമായാണ് ഒരു ചിത്രത്തിൽ ത്രൂ ഔട്ട് ആയി അഭിനയിക്കുന്നതെന്നും ജോസൂട്ടി വ്യക്തമാക്കി.

ചിത്രത്തിൽ തന്റേത് വളരെ ശക്തമായ ഒരു അദ്ധ്യാപികയുടെ കഥാപാത്രമാണെന്ന് മംമ്ത മോഹന്‍ദാസ് വ്യക്തമാക്കി. വിദ്യാർത്ഥികളെ സപ്പോർട്ട് ചെയ്യുന്ന ഒരു ബോൾഡ് ആയിട്ടുള്ള കഥാപാത്രമാണ് തന്റേതെന്നും മംമ്ത പറഞ്ഞു.

രാജ്യത്തിന്റെ സമകാലിക സാഹചര്യങ്ങളെ തന്റേിതായ കാഴ്ചപ്പാടില്‍ പ്രതിഫലിപ്പിക്കാനുള്ള സംവിധായകന്‍ ഡിജോ ജോസ് ആന്റണിയുടെ ശ്രമമാണ് ജന ഗണ മന. ചിത്രത്തിൽ പൃഥ്‌വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മംമ്ത മോഹന്‍ദാസ് വിൻസി അലോഷ്യസ് ധ്രുവൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Recommended Video

സ്വന്തം നിലപാട് മാറ്റാറുണ്ടോ എന്ന ചോദ്യത്തിന് പൃഥ്വിയുടെ മറുപടി

യുവ ഛായാ​ഗ്രാഹകരില്‍ ശ്രദ്ധേയനായ സുദീപ് ഇളമണ്‍ ആണ് ചിത്രത്തിന്‍റെ ക്യാമറ കൈകാര്യം ചെയ്‍തിരിക്കുന്നത്.സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്‍റെയും മാജിക് ഫ്രെയിംസിന്‍റെയും ബാനറുകളിലാണ് നിര്‍മാണം. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റിന്നി ദിവാകര്‍, ആണ്. സഹ നിര്‍മ്മാണം ജസ്റ്റിന്‍ സ്റ്റീഫന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X