ഇവരെ ഒരുപാട് തവണ കല്യാണം കഴിപ്പിച്ചതാണ്! ഇനി സന്തോഷിക്കട്ടെ, ദിലീപ്-കാവ്യ വിവാഹത്തെ കുറിച്ച് താരങ്ങള്‍

ഏറ്റവും കൂടുതല്‍ സിനിമകളില്‍ നായിക-നായകന്മാരായി അഭിനിച്ച് മലയാളത്തിലെ ഹിറ്റ് ജോഡികളായി മാറിയവരാണ് ദിലീപും കാവ്യ മാധവനും. സിനിമകളിലെ കെമിസ്ട്രിയും താരങ്ങളുടെ സൗഹൃദവും പലപ്പോഴും ഗോസിപ്പുകള്‍ക്ക് കാരണമായിട്ടുണ്ട്. ദിലീപും കാവ്യയും വിവാഹിതരായെന്നുള്ള വാര്‍ത്ത പലപ്പോഴായിട്ടും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു.

പല മാഗസിനുകളിലും സായാഹ്ന പത്രങ്ങളിലുമൊക്കെ ദിലീപ്-കാവ്യ പ്രണയകഥകളായിരുന്നു. അങ്ങനെ കഥകള്‍ക്കിടയിലാണ് പെട്ടെന്നൊരു ദിലീപും കാവ്യയും വിവാഹിതരായെന്ന വാര്‍ത്ത വരുന്നത്. 2016 നവംബര്‍ 25 നാണ് ദിലീപ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് താന്‍ വീണ്ടും വിവാഹിതനാവുകയാണെന്ന കാര്യം പറയുന്നത്. ഇന്ന് താരദമ്പതിമാര്‍ അവരുടെ ഏഴാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ്.

സോഷ്യല്‍ മീഡിയ പേജുകളിലും ദിലീപ്, കാവ്യ ആരാധകരുടെ ഗ്രൂപ്പുകളിലുമൊക്കെ താരദമ്പതിമാര്‍ക്കുള്ള ആശംസകള്‍ നിറയുകയാണ്. ഇതിനിടയിലാണ് ദിലീപിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ സിനിമാ താരങ്ങള്‍ ഇരുവരെയും കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ വൈറലാവുന്നത്. നടി മീര ജാസ്മിന്‍ മുതല്‍ ജോമോള്‍, മേനക, ലക്ഷ്മിപ്രിയ തുടങ്ങി നിരവധി പേരാണ് ദിലീപിനും കാവ്യയ്ക്കും ആശംസ അറിയിച്ചതിനൊപ്പം അവരെ കുറിച്ച് സംസാരിച്ചത്.

kavya-dileep-family

ദിലീപേട്ടനും കാവ്യയും എന്റെ സ്വന്തം കുടുംബം പോലെയാണെന്നാണ് മീര ജാസ്മിന്‍ പറഞ്ഞത്. ഞാനിന്ന് ഏറ്റവും ഹാപ്പിയായിട്ടുള്ള വ്യക്തിയാണ്. അവര്‍ ഒരുമിച്ചാവാന്‍ പോകുന്നു. എന്റെ എല്ലാ പ്രാര്‍ഥനകളും ആശംസകളും എന്നും അവരുടെ കൂടെയുണ്ടാവും. അത്രയും സന്തോഷമാണ്. എനിക്കാകേ പറയാനുള്ളത് അവരെന്നും നല്ല സന്തോഷത്തോടെ ജീവിക്കട്ടേ എന്നതാണെന്നും നടി മീര ജാസ്മിന്‍ പറയുന്നു.

ഒരുപാട് സന്തോഷമുണ്ട്, അതുകൊണ്ടാണ് കല്യാണം കൂടാന്‍ വന്നത്. അവള്‍ക്ക് സന്തോഷമുണ്ടാവുന്നതെന്തും എനിക്കും സന്തോഷമാണെന്നാണ് നടി ജോമോളുടെ അഭിപ്രായം.

ഏറ്റവും നന്നായി അവളെ മനസിലാക്കുന്ന ഒരു സുഹൃത്തിനെയാണ് കാവ്യ വിവാഹം കഴിച്ചതെന്നാണ് ലക്ഷ്മിപ്രിയ പറയുന്നത്.

ആഗ്രഹ പൂര്‍ത്തികരണം പോലെയാണ് ഈ വിവാഹത്തെ കുറിച്ച് കേട്ടപ്പോള്‍ സന്തോഷം തോന്നിയതെന്നും അതുകൊണ്ടാണ് ഓടി പാഞ്ഞ് വന്നതെന്നും നടന്‍ ജനാര്‍ദ്ദനനും പറയുന്നു.

kavya-dileep-family

നമ്മളോട് വിവാഹത്തെ കുറിച്ച് വിളിച്ച് പറഞ്ഞു. സന്തോഷത്തോടെ നമ്മളും അതില്‍ പങ്കെടുക്കാന്‍ എത്തി അത്രയേ ഉള്ളുവെന്നാണ് സംവിധായകന്‍ സിദ്ദിഖിന്റെ അഭിപ്രായം.

ഒരുപാട് തവണ എല്ലാവരും കല്യാണം കഴിപ്പിച്ച് കൊടുത്തിട്ടുള്ളവരാണ്. എന്തായാലും നന്നായി ഇരിക്കട്ടെ. പറഞ്ഞ് കൊണ്ടിരിക്കുന്ന കാര്യത്തില്‍ ഒരു തീരുമാനം വേണ്ടേ? നല്ല തീരുമാനമാണിതെന്ന് നടി മേനകയും പറയുന്നു.

കുറേ കാലമായിട്ട് ആളുകള്‍ അവരെ കുറിച്ച് ഓരോന്ന് പറയുന്നു. ഇപ്പോള്‍ കല്യാണം കഴിഞ്ഞു. അതില്‍ സന്തോഷമാണെന്നാണ് കാവ്യയുടെ അമ്മയും പറയുന്നത്.

തന്റെ പേരിനൊപ്പം ബലിയാക്കപ്പെട്ട ആളെ തന്നെ വിവാഹം കഴിക്കാന്‍ താന്‍ തീരുമാനിച്ചു എന്നായിരുന്നു വിവാഹത്തെ കുറിച്ച് ദിലീപ് പറഞ്ഞത്. മകള്‍ മീനാക്ഷിയാണ് ഈ വിവാഹത്തിന് മുന്‍കൈ എടുത്തതെന്നും അവളുടെ സമ്മതത്തിലൂടെയാണ് വിവാഹം നടന്നതെന്നും ദിലീപ് പറഞ്ഞിരുന്നു. സിനിമാലോകത്ത് നിന്നുള്ള പ്രമുഖരായ താരങ്ങളും വിവാഹത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു.

More from Filmibeat

Read more about: dileep ദിലീപ്
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X