ജയറാമിന് എത്രയോ ഉടുപ്പുകള്‍ തുന്നി തന്ന ആളാണ്! എന്റെ ഗുരുവാണ് അദ്ദേഹമെന്ന് നടന്‍ സലീം കുമാറും
വീണ്ടും മലയാള സിനിമയ്ക്ക് വലിയൊരു നഷ്ടം സംഭവിച്ചിരിക്കുകയാണ്. ഏപ്രില്‍ മാസം മരിക്കുന്ന അഞ്ചാമത്ത സിനിമാപ്രവര്‍ത്തകനായി വേലായുധന്‍ കീഴില്ലം മാറി. ഇന്നലെയായിരുന്നു വേലായുധന്‍ അന്തരിച്ചത്. ആദ്യ സിനിമയില്‍ കോസ്റ്റിയൂം തന്നത് അദ്ദേഹമായിരുന്നു. തന്റെ ഗുരുസ്ഥാനിയരില്‍ ഒരളായിരുന്നു വേലായുധനെന്ന് പറയുകയാണ് നടന്‍ സലീം കുമാര്‍.
എത്രയോ സിനിമകളില്‍ എനിക്ക് ഉടുപ്പ് തുന്നി തന്നിട്ടുള്ള ആളാണ് വേലായുധന്‍ കീഴില്ലമെന്ന് നടന്‍ ജയറാമും പറയുന്നു. അങ്ങനെ പ്രശസ്ത കോസ്റ്റിയൂം ഡിസൈനര്‍ക്ക് ആദാരഞ്ജലികളുമായി സിനിമാ താരങ്ങളെല്ലാം എത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പിലാണ് വേലായുധന്‍ കീഴില്ലത്തെ കുറിച്ചുള്ള ഓര്‍മ്മ കുറിപ്പുമായി താരങ്ങള്‍ എത്തിയിരിക്കുന്നത്.

മലയാളത്തിലെ പ്രശസ്ത കോസ്റ്റ്യൂം ഡിസൈനര്‍ ആയ വേലായുധന്‍ കീഴില്ലം അന്തരിച്ചു. സിനിമയിലെ എന്റെ ഗുരുസ്ഥാനിയരില്‍ ഒരാളായിരുന്നു വേലായുധന്‍ ചേട്ടന്‍. എന്റെ ആദ്യ ചിത്രമായ ഇഷ്ടമാണ് 'നൂറുവട്ടം'ത്തിന്റെ. കോസ്റ്റ്യൂം ഡിസൈനര്‍ ശ്രീ. വേലായുധന്‍ കീഴില്ലം ആയിരുന്നു. എന്റെ ആദ്യ ദിവസത്തെ ഷൂട്ടിംഗിന് എറണാകുളത്തെ ക്രസന്റ് പാര്‍ക്കില്‍ ചെന്ന എന്നെ ശ്രീ പി. വി. ശങ്കര്‍ മേക്കപ്പ് ചെയ്തതിനുശേഷം, വേലായുധേട്ടന്‍ വന്നു എനിക്ക് ഡ്രസ്സ് തന്നു. ഒരു ഇളം പച്ച നിറമുള്ള ഷര്‍ട്ടും, ഒരു ഡാര്‍ക്ക് പാന്റും, ഡ്രസ്സ് ചെയ്തതിനുശേഷം അദ്ദേഹം എന്നെ അടിമുടി നോക്കിക്കൊണ്ട് പറഞ്ഞു 'കൊള്ളാം നന്നായിട്ടുണ്ട്'.

അന്നു മുതല്‍ തുടങ്ങിയതാണ് വേലായുധന്‍ ചേട്ടനും ഞാനും തമ്മിലുള്ള സൗഹൃദം, പില്‍ക്കാലത്ത് ഞാന്‍ ഒരു നാടകട്രൂപ്പ് തുടങ്ങിയപ്പോള്‍ അതിന്റെ കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തതും അദ്ദേഹം തന്നെയായിരുന്നു. സിനിമയില്‍ ഇത്ര തിരക്കുള്ള ഒരാള്‍ നാടകത്തിനു വേണ്ടി കോസ്റ്റ്യൂം ഡിസൈന്‍ ചെയ്തത് നാടകത്തോടുള്ള അദ്ദേഹത്തിന്റെ അടങ്ങാത്ത അഭിനിവേശം കൊണ്ട് മാത്രമായിരുന്നു. ഒരുപാട് നാളുകള്‍ക്കു ശേഷം മമ്മി സെഞ്ചുറിയുടെ 'കുലുക്കി സര്‍ബത്ത്' എന്ന സിനിമയുടെ ലൊക്കേഷനില്‍ വെച്ചായിരുന്നു വേലായുധേട്ടനും ഞാനും തമ്മില്‍ അവസാനമായി കണ്ടു പിരിഞ്ഞത്.

ഒരു പക്ഷേ അത് തന്നെയായിരിക്കാം അദ്ദേഹം വസ്ത്രാലങ്കാരം നിര്‍വഹിച്ച അവസാന ചിത്രവും. ലോക് ഡൗണ്‍ നിലനില്‍ക്കുന്നത് കൊണ്ട് അദ്ദേഹത്തിന്റെ ഭൗതിക ശരീരം അവസാനമായി ഒരു നോക്കു കാണാന്‍ കഴിയാത്തതില്‍ വിഷമമുണ്ട് എങ്കിലും മുഖത്തൊരു പുഞ്ചിരിയുമായി, ആരോടും പരിഭവമോ പരാതിയോ ഇല്ലാതെ, ലൊക്കേഷനില്‍ എല്ലാവരോടും കുശലം പറയുന്ന, ഒരിക്കലും മരിക്കാത്ത വേലായുധേട്ടന്‍ എന്നും എന്റെ മനസ്സില്‍ ഉണ്ടാകും. എന്നും സലീം കുമാര്‍ പറയുന്നു.

കോസ്റ്റിയൂം ഡിസൈനര്‍ക്ക് അനുശോചനം രേഖപ്പെടുത്തി ജയറാമുമെത്തി. 'എത്രയൊ സിനിമകളില്‍ എനിക്ക് എത്രയോ ഉടുപ്പുകള്‍ തുന്നി തന്ന എന്റെ നാട്ടുകാരന്‍ കൂടിയായ പ്രിയപ്പെട്ട വേലായുധന്‍ ചേട്ടന് (വേലായുധന്‍ കീഴില്ലം) എന്റെ പ്രണാമം. അദ്ദേഹത്തിന്റെ ആത്മാവിനു നിത്യശാന്തി നേരുന്നു. എന്നാണ് ജയറാം എഴുതിയിരിക്കുന്നത്.

'നോക്കെത്താദൂരത്ത് കണ്ണും നട്ട് ' എന്ന സിനിമയില്‍ ആരംഭിച്ച സൗഹൃദമാണ് വേലായുധന്‍ കീഴില്ലവുമായി എനിക്കുള്ളത്. എന്റെ സഹപ്രവര്‍ത്തകനും പ്രിയ സുഹൃത്തുമായ വേലായുധന്‍ കീഴില്ലത്തിന് ആദരാഞ്ജലികള്‍. എന്നുമാണ് സംവിധായകന്‍ സിദ്ദിഖ് പറയുന്നത്.


Click it and Unblock the Notifications