പേരിനൊപ്പം നാട് ചേര്‍ത്ത മലയാള താരങ്ങള്‍

By Meera Balan

മലയാളത്തില്‍ പേരിനൊപ്പം നാടിന്റെ പേര് കൂടി ചേര്‍ത്ത ഒട്ടേറെ താരങ്ങളുണ്ട്. ഒരു പക്ഷേ അവരുടെ പേരിനെക്കാള്‍ നമ്മള്‍ അവരെ അറിയുക സ്ഥലപ്പേരിലൂടെയാകും. മണ്‍മറഞ്ഞുപോയ പല താരങ്ങളും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.കുതിരവട്ടമെന്ന് കേട്ടാല്‍ പപ്പുവിനെ ഓര്‍ക്കാത്തവരില്ല

ജഗതിയെന്നാല്‍ ഒരു സ്ഥലമാണെന്നതിനെക്കാള്‍ ഒരു നടന്റെ പേരാണെന്ന് വിശ്വസിയ്ക്കപ്പെടാനാണ് ഏറെപ്പേര്‍ക്കുമിഷ്ടം. ഇനിയുമുണ്ട് ഒട്ടേറെപ്പേര്‍ തന്നോടൊപ്പം തന്റെ നാടിന്റെ പ്രശസ്തിയും വളരട്ടെയെന്ന കരുതി പേരിനൊപ്പം നാടും ചേര്‍ത്തവര്‍. അക്കൂട്ടത്തില്‍ ചിലരെ നമുക്ക് പരിചയപ്പെടാം

കൊട്ടാരക്കര ശ്രീധരന്‍ നായര്‍

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച സ്വഭാവ നടന്മാരിലൊരാളായ കൊട്ടാരക്കര ശ്രീധരന്‍ നായരെ 'കൊട്ടാരക്കര' എന്നാണ് അറിയപ്പെട്ടിരുന്നത്.

അടൂര്‍ ഭാസി

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

അടൂര്‍ എന്ന് കേട്ടാല്‍ മലയാളത്തിന്റെ ഈ പ്രിയ നടനെ ഓര്‍ക്കാത്തവരില്ല. തിരുവനന്തപുരത്തെ വഴുതയ്ക്കാടാണ് കെ ഭാസ്‌ക്കരന്‍ നായര്‍ എന്ന ഈ കലാകാരന്‍ ജനിച്ചത്. എന്നാല്‍ അദ്ദേഹത്തിനൊപ്പം ഓര്‍ക്കപ്പെടുന്നത് അടൂരാണ്

അടൂര്‍ പങ്കജം

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

പത്തനംതിട്ടയിലെ അടൂരില്‍ ജനിച്ച ഈ നടിയും തന്റെ പേരിനൊപ്പം നാട് ചേര്‍ത്തവരുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. അടൂര്‍ സഹോദരിമാരായ അടൂര്‍ പങ്കജവും അടൂര്‍ ഭവാനിയും മലയാള സിനിമയിലെ നിറ സാന്നിദ്ധ്യങ്ങളായിരുന്നു

ആറന്മുള പൊന്നമ്മ

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

മലയാളത്തിന്റെ അമ്മയായും, അമ്മായിയായും പ്രിയപ്പെട്ട മുത്തശ്ശിയുമൊയൊക്കെ അഭിനയിച്ച് കാലയവനികയ്ക്കുള്ളില്‍ മറഞ്ഞ പ്രിയപ്പെട്ട നായിക. പത്തനംതിട്ടയിലെ ആറന്മുളയാണ് സ്വദേശം

കവിയൂര്‍ പൊന്നമ്മ

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

മലയാളത്തിന്റെ പ്രിയപ്പെട്ട അമ്മമാരുടെ പട്ടികയില്‍ നിന്ന് ഈ അമ്മയെ ഒഴിവാക്കാന്‍ കഴിയില്ല. കവിയൂരാണ് പൊന്നമ്മയുടെ ജനനം

ജഗതി ശ്രീകുമാര്‍

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

ജഗതിയെന്നാല്‍ ഒരു സ്ഥലമല്ല ഒരു നടന്റെ പേരല്ലേ എന്ന് ചോദിയ്ക്കുന്ന ഒരാളെങ്കിലും കാണും. ഹാസ്യത്തിന്റെ അന്പിളിക്കല ചൂടിയ ജഗതി ശ്രീകുമാര്‍ എന്ന നടന്റെ ജന്മസ്ഥമാണ് തിരുവനന്തപുരം ജില്ലയിലെ ജഗതി

കുതിരവട്ടം പപ്പു

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

ഈ പേര് കേള്‍ക്കുമ്പോള്‍ മുഖത്ത് അറിയാതെ ഒരു ചിരിയും അതിലേറെ ഒരു നൊമ്പരവും പ്രകടമാകാത്ത ഒരു മലയാളി പോലും കാണില്ല. കോഴിക്കോട്ടെ ഫറൂഖിലാണ് പപ്പു ജനിച്ചത്.

കരമന ജനാര്‍ദ്ദന്‍ നായര്‍

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

തിരുവനന്തപുരത്തെ കരമനയില്‍ ജനിച്ച ജനാര്‍ദ്ദനന്‍ നായരെ കരമന എന്ന് തന്നെയാണ് സിനിമയില്‍ അറിയപ്പെട്ടിരുന്നത്

 മാള അരവിന്ദന്‍

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

അരവിന്ദന്‍ എന്ന പേര് പോലും ജനങ്ങള്‍ മറന്ന് ഈ നടനെ സ്‌നേഹപൂര്‍വ്വം 'മാള' എന്ന് വിളിയ്ക്കാന്‍ തുടങ്ങി

കുളപ്പുള്ളി ലീല

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

കോഴിക്കോട് പന്നിക്കോട് ജനിച്ച ഈ നടിയ്‌ക്കൊപ്പം പ്രശസ്തമായത് കുളപ്പുള്ളി എന്ന സ്ഥലമാണ്

സുരാജ് വെഞ്ഞാറമൂട്

പേരിനൊപ്പം നാട് ചേര്‍ത്ത താരങ്ങള്‍

സുരാജ് എന്ന ഈ നടനുംപേരിനൊപ്പം നാട് ചേര്‍ത്തു. തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടാണ് സുരാജിന്റെ സ്വദേശം


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X