കൈ നിറയെ അവസരങ്ങൾ; പക്ഷെ ഒരു പിഴവിൽ എല്ലാം പോയി; വാടക വീട്ടിൽ കഴിയുന്ന താരങ്ങൾ

കോടികളുടെ ബിസിനസ് നടക്കുന്ന സിനിമാരം​ഗത്തേക്ക് കടന്ന് വന്ന ജീവിതം മാറ്റി മറിച്ച താരങ്ങൾ ഏറെയാണ്. രജിനികാന്ത് ഉൾപ്പെടെയുള്ള പല താരങ്ങളും ഇതിന് ഉ​ദാഹരണമാണ്. അതേസമയം സിനിമാ ലോകത്തെ ഉയർച്ചയും താഴ്ചയും പ്രവചനാതീതമാണ്. ഉയരങ്ങളിലേക്ക് കുതിക്കവെ ഇടയ്ക്ക് പരാജയങ്ങൾ സംഭവിച്ച് എല്ലാം നഷ്ടപ്പെട്ടവരും സിനിമാ ലോകത്തുണ്ട്. ഒട്ടും പ്രതീക്ഷിക്കാതെ സിനിമാ ലോകത്തെ സൗഭാ​ഗ്യങ്ങൾ തേടി വന്നവരും ഏറെയാണ്. സിനിമാ രം​ഗത്തേക്ക്
കടന്ന് വന്നിട്ട് വർഷങ്ങളായിട്ടും സ്വന്തമായി വീട് വെക്കാതെ വാടക വീട്ടിൽ കഴിയുന്ന താരങ്ങളെ പരിചയപ്പെടാം.

തമിഴകത്ത് അറിയപ്പെടുന്ന നടനാണ് ​ഗഞ്ച കറുപ്പ്. പിതാമ​ഗൻ എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് വന്ന കറുപ്പ് പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. സുബ്രമണ്യപുരം, പരുത്തിവീരൻ, നാടോടികൾ തുടങ്ങിയ ശ്രദ്ധേയമായ ഒരുപിടി സിനിമകളുടെ ഭാ​ഗമാകാനും കഴിഞ്ഞു. കരിയറിൽ തിരക്കേറിയ വരികെയാണ് 2014 ൽ വേൽമുരുകൻ ബോരെവെൽസ് എന്ന സിനിമ ഇദ്ദേഹം നിർമ്മിക്കുന്നത്.

സിനിമ കനത്ത പരാജയമായി. ഇതോടെ നടന് കടബാധ്യതകളായി. അന്ന് വന്ന റിപ്പോർട്ടുകൾ പ്രകാരം സ്വന്തം വീട് വരെ ഇദ്ദേഹത്തിന് വിൽക്കേണ്ടി വന്നു. അഭിനയ രം​ഗത്തും പിന്നീട്​ കറുപ്പ് ​ഗഞ്ചയ്ക്ക് അവസരങ്ങൾ കുറഞ്ഞു. ഇതിനിടെ ബി​ഗ് ബോസ് തമിഴ് സീസൺ വണ്ണിൽ മത്സരാർത്ഥിയായെത്തി. എന്നാൽ രണ്ടാഴ്ചക്കുള്ളിൽ ഇദ്ദേഹം ഷോയിൽ നിന്ന് പുറത്തായി. വീട് വിറ്റ് കടങ്ങൾ വീട്ടിയ നടൻ ഇന്ന് കുടുംബത്തോടൊപ്പം വാടക വീട്ടിലാണ് താമസിക്കുന്നത്.

Ganja Karuppu

ഫ്രണ്ട്സ് എന്ന വിജയ് ചിത്രത്തിലൂടെ ശ്രദ്ധ നേടിയ നടി വിജയലക്ഷ്മിയെ അധികം തമിഴ് സിനിമകളിൽ കണ്ടിട്ടില്ല. 40 സിനിമകളാണ് നടി കരിയറിൽ ചെയ്തത്. ഇതിൽ ഭൂരിഭാ​ഗവും കന്നഡ സിനിമകളാണ്. തനിക്ക് സ്വന്തമായി വീട് പോലുമില്ലെന്ന് ഒരു അഭിമുഖത്തിൽ വിജയലക്ഷ്മി തുറന്ന് പറഞ്ഞിട്ടുണ്ട്. വിവാദങ്ങൾ നിറഞ്ഞതായിരുന്നു നടിയുടെ ജീവിതം. രണ്ട് തവണ നടി ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ട്. അസിസ്റ്റന്റ് ഡയറക്ടർ‌ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ട് തന്നെ ശല്യപ്പെടുത്തുന്നെന്ന് ആരോപിച്ചാണ് വിജയലക്ഷ്മി ഉറക്കു​ഗുളിക കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. അന്ന് നടി രക്ഷപ്പെട്ടു.

2020 ൽ രാഷ്ട്രീയ നേതാവ് സീമാനെതിരെ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് വിജയലക്ഷ്മി വീണ്ടും വാർത്തകളിൽ നിറയുന്നത്. സീമാൻ തന്നെ വിവാഹം ചെയ്യാമെന്ന് വാ​ഗ്ദാനം ചെയ്ത് വഞ്ചിച്ചെന്നായിരുന്നു ആരോപണം. സീമാന്റെ അനുയായികൾ നടിയെ തുടരെ അധിക്ഷേപിച്ചതോടെ മനംമടുത്ത വിജയലക്ഷ്മി വീണ്ടും ആത്മഹത്യക്ക് ശ്രമിച്ചു. ഉടനെ ആശുപത്രിയിലെത്തിച്ച നടിയുടെ ജീവൻ രക്ഷിക്കാനായി.

Shakeela, Vijayalakshmi

ഒരുകാലത്ത് സിനിമകളിൽ സജീവമായിരുന്ന നടി ഷക്കീലയ്ക്ക് വലിയ പ്രതിഫലമാണ് ലഭിച്ചിരുന്നത്. എന്നാൽ നടിക്കും സ്വന്തമായി വീടില്ല. കുടുംബത്തിന് വേണ്ടി ജീവിച്ച ഷക്കീല സ്വന്തമായി സമ്പാദ്യമൊന്നും കരുതി വെച്ചില്ല. നടിയെ കുടുംബാം​ഗങ്ങൾ തള്ളിപ്പറയുകയും ചെയ്തു. ഇന്ന് വാടക വീട്ടിലാണ് ഷക്കീല താമസിക്കുന്നത്.

ടെലിവിഷൻ രം​ഗത്ത് നിന്നും സിനിമയിലേക്ക് കടന്ന് വന്ന ശ്രദ്ധ നേടിയ നടനാണ് ​ഗവിൻ. ശരവണൻ മീനാക്ഷി എന്ന സീരിയലിലെ കഥാപാത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട ​ഗവിൻ പിന്നീട് ബി​ഗ് ബോസ് തമിഴ് മൂന്നാം സീസണിൽ മത്സരാർത്ഥിയായെത്തി. ലിഫ്റ്റ്, ദാദ തുടങ്ങിയ ഹിറ്റ് സിനിമകളിൽ പ്രധാന വേഷവും ​ഗവിന് ലഭിച്ചു. സിനിമാ രം​ഗത്ത് നടന്റെ മാർക്കറ്റ് ഉയർന്നിരിക്കെയും സ്വന്തമായൊരു വീട് ഇദ്ദേഹം വാങ്ങിയിട്ടില്ലെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X