'പേരറിയാത്തവരെ' നിഷേധിച്ച താരങ്ങള്‍

By Soorya Chandran

പേരറിയാത്തവര്‍ എന്ന ഒറ്റ സിനിമ സുരാജ് വെഞ്ഞാറമൂടിനെ ദേശീയ പ്രശസ്തിയിലേക്കാണ് എത്തിച്ചത്. മികച്ച നടനുള്ള ദേശീയ പുരസ്‌കാരമാണ് ഒറ്റ സിനിമകൊണ്ട് സുരാജ് സ്വന്തമാക്കിയത്.

എന്നാല്‍ സുരാജിന് മുമ്പ് പല പ്രമുഖ നടന്‍മാരേയും സിനിമയിലെ പ്രധാന കഥാപാത്രമാകാന്‍ ക്ഷണിച്ചെങ്കിലും അവരാരും തന്നെ തയ്യാറായില്ലായിരുന്നു. ഇക്കാര്യം സിനിമയുടെ സംവിധായകന്‍ ഡോ ബിജു നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ആ നടന്‍മാരുടെ പേര് ഇപ്പോള്‍ സംവിധായകന്‍ വെളിപ്പെടുത്തിയിരിക്കുന്നു. ഒരു ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് ഇക്കാര്യം പ്രസിദ്ധീകരിച്ചത്.

ദേശീയപുരസ്‌കാരം നഷ്ടപ്പെടുത്തിയ ആ നാടന്‍മാര്‍ ആരെല്ലാമെന്ന് നോക്കാം...

പേരയറിയാത്തവര്‍

'പേരറിയാത്തവരെ' നിഷേധിച്ചവര്‍

സുരാജ് വെഞ്ഞാറമൂടിന് മികച്ച നടനുള്ള ദേശീയ പുര്‌സ്‌കാരം സമ്മാനിച്ച ചിത്രമാണ് പേരറിയാത്തവര്‍. ഡോ ബിജു ആയിരുന്നു സംവിധായകന്‍.

ദിലീപ്

'പേരറിയാത്തവരെ' നിഷേധിച്ചവര്‍

ജനപ്രിയ നായകന്‍ ദിലീപിനെ ആയിരുന്നത്രെ സംവിധായകന്‍ ഡോ ബിജു തിരക്കഥയുമായി ആദ്യം സമീപിച്ചത്. എല്ലാം റെഡിയായെങ്കിലും ദിലീപിന്റെ ഡേറ്റ്‌സംബന്ധിച്ച് തീരുമാനമാകാതെ കിടന്നു. ഒടുവില്‍ ബിജു, ദിലപിനെ ഉപേക്ഷിക്കുകയായിരുന്നു.

ജയസൂര്യ

'പേരറിയാത്തവരെ' നിഷേധിച്ചവര്‍

ദിപീപ് അല്ലെങ്കില്‍ ജയസൂര്യ എന്നായിരുന്നു സംവിധായകന്റെ ചോയ്‌സ്. ജയസൂര്യ ആദ്യം സിനിമ ഏറ്റതായിരുന്നുവത്രെ. പ്രതിഫലം കുറവായിരിക്കുമെന്ന് സംവിധായകന്‍ വ്യക്തമാക്കിയതായിരുന്നു എന്നും പറയുന്നു. എന്നാല്‍ ഒടുവില്‍ പ്രതിഫലം പോരെന്ന് പറഞ്ഞ് ജയസൂര്യയും ഒഴിഞ്ഞുവെന്നാണ് വാര്‍ത്ത.

ശ്രീനിവാസന്‍

'പേരറിയാത്തവരെ' നിഷേധിച്ചവര്‍

ജയസൂര്യക്ക് ശേഷം ശ്രീനിവാസനെ തേടിയെത്തി ആ റോള്‍. തിരക്കഥയുമായി പോയ ശ്രീനിവാസന്റെ വിവരം ഒന്നും അറിയാതെയായപ്പോള്‍ ആ തിരക്കഥ തന്നെ തിരിച്ചുവാങ്ങിച്ചു.

ബിജു മേനോന്‍

'പേരറിയാത്തവരെ' നിഷേധിച്ചവര്‍

അതിന് ശേഷം ബിജു മേനോന്‍ ആയിരുന്നു സംവിധായകന്റെ ലക്ഷ്യം. ഫോണില്‍ സംസാരിച്ച് ധാരണയിലെത്തിയെങ്കിലും നേരിട്ട് കണ്ട് ഉറപ്പ് വരുത്താനായില്ല.

ഒടുവില്‍ സുരാജ്

'പേരറിയാത്തവരെ' നിഷേധിച്ചവര്‍

ഏറ്റവും ഒടുവിലാണ് സുരാജ് വെഞ്ഞാറമൂടിനെ സമീപിച്ചത്. സുരാജ് സംശയലേശമന്യേ റോള്‍ ഏറ്റെടുക്കുകയും ചെയ്തു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X