8 വിവാഹങ്ങള്‍, പുതിയ വര്‍ഷത്തിന്റെ തുടക്കത്തില്‍ തന്നെ കുടുംബ ജീവിതത്തിലേക്ക് കടന്ന താരങ്ങള്‍ ഇവരാണ്

താരങ്ങളുടെ കുടുംബ ജീവിതത്തെ കുറിച്ച് അറിയാനാണ് പലര്‍ക്കും താല്‍പര്യം. ഇതാണ് ഗോസിപ്പുകള്‍ അതിവേഗം പ്രചരിക്കാന്‍ കാരണം. എന്നാല്‍ പാപ്പരാസികള്‍ക്ക് അവസരം കൊടുക്കാതെ പലരും പ്രണയങ്ങള്‍ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. രണ്ട് താരവിവാഹങ്ങള്‍ കൊണ്ട് അനുഗ്രഹീതമായിട്ടാണ് പുതിയ വര്‍ഷം തുടങ്ങിയിരിക്കുന്നത്. 2019 ന്റെ അവസാനം നിരവധി വിവാഹവാര്‍ത്തകളാണ് പുറത്ത് വന്നത്. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ ഈ വര്‍ഷമാണ്.

2020 പിറന്ന് ഒരു മാസം കഴിയുമ്പോള്‍ വിവാഹം കഴിച്ച താരങ്ങളുടെ എണ്ണം എട്ടോളമാണ്്. അതില്‍ പ്രധാനമായും താരപുത്രന്മാരുടേതാണെന്നുള്ളതാണ് രസകരമായ കാര്യം. കഴിഞ്ഞ ദിവസം മൂന്ന് വിവാഹങ്ങളായിരുന്നു നടന്നത്. അതും ആരാധകരുടെ പ്രിയപ്പെട്ട മൂന്ന് യുവതാരങ്ങളുടേത്. അത്തരത്തില്‍ ജനുവരി മാസം വിവാഹിതരായ താരങ്ങളെ കുറിച്ചുള്ള രസകരമായ കാര്യങ്ങളിതാണ്.

 താരങ്ങളുടെ വിവാഹം

മുന്‍കാല നടി കാര്‍ത്തികയുടെ മകന്‍ വിഷ്ണുവാണ് ജനുവരി തുടക്കത്തില്‍ തന്നെ വിവാഹിതനായത്. കഴിഞ്ഞ ജൂണില്‍ വിവാഹനിശ്ചയം നടത്തിയിരുന്നു. പൂജയാണ് വധു. സുരേഷ് ഗോപി, ഭാര്യ രാധിക, വിനീത് തുടങ്ങി നിരവധി താരങ്ങള്‍ താരപുത്രന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.

താരങ്ങളുടെ വിവാഹം

വിഷ്ണുവിന്റെ വിവാഹത്തിന് തൊട്ട് അടുത്ത ദിവസം ജനുവരി ഇരുപതിനായിരുന്നു നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായത്. തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും വിവാഹിതരായത്. പിന്നീട് വഴുതക്കാട് സുബ്രഹ്മണ്യം ഹാളില്‍ വെച്ച് നടന്ന വിവാഹസത്കാരത്തില്‍ മലയാള സിനിമാ ലോകത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.

താരങ്ങളുടെ വിവാഹം

ജനുവരി 25 നായിരുന്നു ഭാഗ്യലക്ഷ്മിയുടെ മകന്‍ സച്ചിന്റെ വിവാഹം. തിരുവനന്തപുരം വഴുതക്കാട് സുബ്രഹ്മണ്യ ഹാളില്‍ വെച്ചായിരുന്നു സച്ചിന്റെയും അഞ്ജനയുടെയും വിവാഹം നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ആഘോഷമായി നടത്തിയ വിവാഹത്തില്‍ ചലച്ചിത്ര സാംസ്‌കാരിക രംഗത്ത് നിന്നുള്ള പ്രമുഖരാണ് എത്തിയത്. ഭാഗ്യലക്ഷ്മി ശബ്ദം നല്‍കിയ മുന്‍നിര നടിമാരെല്ലാം വിവാഹത്തിനെത്തി. കെപിഎസി ലളിത, പാര്‍വതി, വിധുബാല, കാര്‍ത്തിക, ജലജ, നാദിയ മൊയ്തു, ഷാജി കൈലാസും ഭാര്യ ആനി, നടി മേനകയും ഭര്‍ത്താവും നിര്‍മാതാവുമായ സുരേഷ് കുമാറും അമ്മയ്‌ക്കൊപ്പം ചടങ്ങിനെത്തിയിരുന്നു.

താരങ്ങളുടെ വിവാഹം

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ നടിയും നര്‍ത്തകിയുമായ ശ്രീരഞ്ജിനിയുടെ വിവാഹം ജനുവരി 26 നായിരുന്നു. പെരുമ്പാവൂര്‍ സ്വദേശിയായ രഞ്ജിത് പി രവീന്ദ്രനായിരുന്നു വരന്‍. ഹിന്ദു ആചാര പ്രകാരമുള്ള വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരുന്നു.

 താരങ്ങളുടെ വിവാഹം

ജനുവരി മുപ്പതിന് കോട്ടയത്ത് വെച്ചായിരുന്നു നടി ഭാമയുടെ വിവാഹം. ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം സിനിമാ-രാഷ്ട്രീയ മേഖലയില്‍ നിന്നുള്ള പ്രമുഖരെല്ലാം ഭാമയുടെ വിവാഹത്തിന് എത്തിയിരുന്നു. കോട്ടയത്തെ വിവാഹശേഷം കൊച്ചിയില്‍ നടത്തിയ വിരുന്ന് സത്കാരത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങളുമെത്തിയിരുന്നു. ബിസിനസുകാരനായ അരുണ്‍ ആണ് ഭാമയുടെ വരന്‍. ഭാമയുടെ സഹോദരി ഭര്‍ത്താവിന്റെ സഹപാഠി കൂടിയാണ് അരുണ്‍. ചെന്നിത്തലയിലാണ് അരുണിന്റെ നാട്.

 താരങ്ങളുടെ വിവാഹം

നടന്‍ വിഷ്ണു ഉണ്ണികൃഷ്ണനും ഐശ്വര്യയും തമ്മിലുള്ള വിവാഹം നടന്നത് ഫെബ്രുവരി രണ്ടിനായിരുന്നു. തന്റേത് പ്രണയ വിവാഹമല്ലെന്നും വളരെ നാളുകളായി വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ചതാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഐശ്വര്യയാണ് വധു. കോതമംഗലത്ത് ആണ് ഐശ്വര്യയുടെ വീട്. ബിടെക് കഴിഞ്ഞു. ഇപ്പോള്‍ പിഎസ്സി കോച്ചിങിന് പോവുകയാണ്. കോതമംഗലത്തുള്ള കലാ ഓഡിറ്റോറിയത്തില്‍ വെച്ചായിരുന്നു വിവാഹം. തുടര്‍ന്ന് അന്ന് വൈകുന്നേരം തന്നെ കലൂര്‍ റെന ഓഡിറ്റോറിയത്തില്‍ റിസ്പഷനും വെച്ചിരുന്നു. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം നിരവധി താരങ്ങളാണ് വിവാഹത്തിനെത്തിയത്.

താരങ്ങളുടെ വിവാഹം

വിഷ്ണു ഉണ്ണികൃഷ്ണന്റെ വിവാഹം കഴിഞ്ഞതിന് പിന്നാലെയാണ് നടന്‍ ബാലു വര്‍ഗീസും വിവാഹിതനായത്. പുതുവര്‍ഷ ദിനത്തിലാണ് താന്‍ മോഡലും നടിയുമായ എലീനയുമായി പ്രണയത്തിലാണെന്ന് ബാലു വ്യക്തമാക്കിയത്. ഏറെ കാലമായി ഇരുവരും പ്രണയത്തിന് ശേഷം ഇരുവരുടെയും വിവാഹനിശ്ചയം ആര്‍ഭാഡമാക്കി നടത്തി. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയിലായിരുന്നു വിവാഹം. വൈകിട്ട് 6.30 മുതല്‍ വല്ലാര്‍പാടം ആല്‍ഫാ ഹൊറസൈനില്‍ വെച്ചായിരുന്നു വിവാഹ റിസപ്ഷന്‍.

 താരങ്ങളുടെ വിവാഹം

ഫെബ്രുവരി രണ്ടിന് തന്നെയായിരുന്നു പാര്‍വതി നമ്പ്യാരുടെ വിവാഹം. പാര്‍വതിയും വിനീത് മോഹനും തമ്മില്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചുമായിരുന്നു വിവാഹിതരായത്. ലളിതമായി നടത്തിയ ചടങ്ങില്‍ കുടുംബാംഗങ്ങള്‍ മാത്രമായിരുന്നു പങ്കെടുത്തത്. ശേഷം വിവാഹ വിരുന്നും സംഘടിപ്പിച്ചിരുന്നു. സിനിമാ മേഖലയില്‍ നിന്നുള്ള നിരവധി താരങ്ങള്‍ വിവാഹത്തിനെത്തി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X