മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയുമൊക്കെ ശരിക്കും വയസ്സായാല്‍ ഇങ്ങനെ ആയിരിക്കുമോ?
സിനിമ ഒരു മാന്ത്രിക ലോകമാണെ പറയാതെ വയ്യ. ഇല്ലാത്ത ഉണ്ടാക്കാനും ഉള്ളത് ഇല്ലാതാക്കാനും ഇവിടെ കഴിയും. പ്രായത്തെ പോലും. ഇപ്പോള്‍ പത്തേമാരി എന്ന ചിത്രത്തിലെ പള്ളിക്കല്‍ നാരായണന്‍ എന്ന കഥാപാത്രത്തെ തന്നെ എടുക്കാം.
ചിത്രത്തില്‍ മമ്മൂട്ടിയാണ് ഈ കഥാപാത്രത്തെ അവതരിപ്പിച്ചിരിയ്ക്കുന്നത്. പള്ളിക്കല്‍ നാരായണന്റെ അറുപതുകള്‍ കാണിക്കാന്‍ മമ്മൂട്ടിയ്ക്ക് അസ്സലായി മേക്കപ്പ് ഇട്ടിരിയ്ക്കുന്നു. സ്വന്തം പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ മേക്കപ്പിട്ട ലോകത്തിലെ ആദ്യത്തെ നായകനായിരിക്കും ഒരു പക്ഷെ മമ്മൂട്ടി.
മമ്മൂട്ടിമാത്രമല്ല, പ്രണയം എന്ന ചിത്രത്തില്‍ മോഹന്‍ലാലും വൃദ്ധനായി എത്തിയിട്ടുണ്ട്. അന്ന് 55 കാരനായ ലാല്‍ ഒരു അറുപത് പ്ലസ് കഥാപാത്രത്തെയാണ് അവതരിപ്പിച്ചത്. സെല്ലുലോയിഡില്‍ ജെസി ഡാനിയലിന്റെ വാര്‍ദ്ധക്യം അവതരിപ്പിയ്ക്കാന്‍ പൃഥ്വിയും മേക്കപ്പിട്ടു. സിനിമയില്‍ നമ്മള്‍ കാണാതെ പോകുന്ന കലാകാരന്മാരാണ് ഈ മേക്കപ്പ് ആര്‍ട്ടിസ്റ്റുകള്‍ നോക്കാം.

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയുമൊക്കെ ശരിക്കും വയസ്സായാല്‍ ഇങ്ങനെ ആയിരിക്കുമോ?
പത്തേമാരി എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ വൃദ്ധനായി എത്തിയത്. യഥാര്‍ത്ഥത്തില്‍ മമ്മൂട്ടിയുടെ പ്രായത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിയ്ക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി മേക്കപ്പിട്ടിരിയ്ക്കുന്നത്. പട്ടണം റഷീദാണ് ചിത്രത്തിന്റെ മേക്കപ്പ് ആര്‍ട്ടിസ്റ്റ്

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയുമൊക്കെ ശരിക്കും വയസ്സായാല്‍ ഇങ്ങനെ ആയിരിക്കുമോ?
2011 ല്‍ ബ്ലസി സംവിധാനം ചെയ്ത ചിത്രത്തിലാണ് മോഹന്‍ലാല്‍ വൃദ്ധനായി എത്തുന്നത്. മോഹന്‍ലാലിന്റെ കഷണ്ടി വരെ ചിത്രം പുറത്ത് കാണിച്ചു.

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയുമൊക്കെ ശരിക്കും വയസ്സായാല്‍ ഇങ്ങനെ ആയിരിക്കുമോ?
സെല്ലുലോയഡ് എന്ന ചിത്രത്തില്‍ ജെ സി ഡാനിയലിന്റെ വാര്‍ദ്ധക്യം അവതരിപ്പിച്ച് പൃഥ്വിരാജ് ശരിക്കും ഞെട്ടിച്ചു. മോഹന്‍ലാലും മമ്മൂട്ടിയും ആ പ്രായക്കാരും അല്ലെങ്കില്‍ പ്രായത്തോട് അടുത്തു നില്‍ക്കുന്നവരാണെന്ന് വിചാരിക്കാം. മുപ്പതില്‍ നില്‍ക്കുന്ന പൃഥ്വി ശരിക്കും പ്രേക്ഷകരെ ഞെട്ടിച്ചു.

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയുമൊക്കെ ശരിക്കും വയസ്സായാല്‍ ഇങ്ങനെ ആയിരിക്കുമോ?
ഗെറ്റപ്പ് മാറുന്നതില്‍ തമിഴില്‍ മുന്നിലാണ് സൂര്യ. വാരണം ആയിരം എന്ന ചിത്രത്തില്‍ ഡബിള്‍ റോളില്‍ എത്തുക മാത്രമല്ല, അതിലൊരു കഥാപാത്രത്തിന്റെ 17 വയസ്സുമുതല്‍ 40 വയസ്സുവരെയുള്ള വേഷത്തിനുസരിച്ച് മാറുകയും ചെയ്തു.

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയുമൊക്കെ ശരിക്കും വയസ്സായാല്‍ ഇങ്ങനെ ആയിരിക്കുമോ?
ഉലകനായകന്‍ എന്ന പേരില്‍ തന്നെയുണ്ടല്ലോ. അവ്വൈഷണ്‍മുഖിയും ദശാവതാരവും അങ്ങനെ കമല്‍ ഹസന്റെ മേക്കോവറുകളെത്ര. അതില്‍ പടുകിളവനായി എത്തിയത് ശങ്കര്‍ സംവിധാനം ചെയ്ത ഇന്ത്യന്‍ എന്ന ചിത്രത്തിലാണ്.

മമ്മൂട്ടിയും മോഹന്‍ലാലും പൃഥ്വിയുമൊക്കെ ശരിക്കും വയസ്സായാല്‍ ഇങ്ങനെ ആയിരിക്കുമോ?
കല്യാണ രാമന്‍ എന്ന ചിത്രത്തില്‍ വൃദ്ധനായ ദിലീപ് കഥ പറഞ്ഞു തുടങ്ങുന്നിടത്താണ് സിനിമ ആരംഭിയ്ക്കുന്നത്. പിന്നീട് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന ചിത്രത്തില്‍ ഒരു ഗാന രംഗത്ത് വൃദ്ധന്റെ വേഷം കെട്ടുന്നുണ്ട്.

Click it and Unblock the Notifications