ഭാര്യയെ ചേര്‍ത്ത് നിര്‍ത്തി ചെമ്പന്‍ വിനോദ്! എന്റെ ആത്മസഖിയാണിത്, ആശംസകള്‍ അറിയിച്ച് സിനിമാലോകം

കഴിഞ്ഞ ദിവസം നടന്ന നടന്‍ മണികണ്ഠന്‍ ആചാരിയുടെ വിവാഹം സമൂഹമാധ്യങ്ങള്‍ വലിയ ആഘോഷമാക്കിയിരുന്നു. ലോക് ഡൗണ്‍ കാലമായതിനാല്‍ ചിലവ് ചുരുക്കി ലളിതമായിട്ടായിരുന്നു വിവാഹം. ഇപ്പോഴിതാ മറ്റൊരു താരവിവാഹത്തെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. നടന്‍ ചെമ്പന്‍ വിനോദാണ് ഇന്ന് രാവിലെ വിവാഹിതനായത്.

നേരത്തെ വിവാഹം കഴിക്കുന്നതിനെ പറ്റി താരം പറഞ്ഞിട്ടുണ്ടെങ്കിലും വിവാഹമെന്നാണെന്ന് വ്യക്തമാക്കിയിരുന്നില്ല. ഇന്ന് ഫേസ്ബുക്കിലൂടെ ഒരു ഫോട്ടോ പോ്‌സ്റ്റ് ചെയ്ത് കൊണ്ടാണ് താന്‍ രണ്ടാമതും വിവാഹിതനായതിനെ പറ്റി താരം വെളിപ്പെടുത്തിയത്. ഇതോടെ ചെമ്പന്‍ വിനോദിനും പ്രിയതമയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് സിനിമാലോകം ഒന്നടങ്കം എത്തിയിരിക്കുകയാണ്.

ചെമ്പന്‍ വിനോദിന് ആശംസകള്‍

കോട്ടയം സ്വദേശിനിയും സൈക്കോളജിസ്റ്റും സുംബ ട്രെയിനറുമായ മറിയം തോമസ് ആണ് ചെമ്പന്‍ വിനോദിന്റെ വധു. വിവാഹം കഴിഞ്ഞതിന് പിന്നാലെ മറിയത്തിനൊപ്പമുള്ള ചിത്രം ഫേസ്ബുക്കിലൂടെ പങ്കുവെച്ച് കൊണ്ടാണ് വിവാഹക്കാര്യം താരം പുറംലോകത്തെ അറിയിച്ചത്. പിന്നാലെ എന്റെ ആത്മസഖിയ്‌ക്കൊപ്പം എന്ന് എഴുതി മറ്റൊരു ത്രീഡി ചിത്രവും ചെമ്പന്‍ വിനോദ് പോസ്റ്റ് ചെയ്തിരിക്കുകയാണ്. താരത്തിന്റെ പോസ്റ്റിന് താഴെ വിവാഹത്തെ കുറിച്ചുള്ള ആരാധകരുടെ അന്വേഷണങ്ങള്‍ നിറയുകയാണ്.

 ചെമ്പന്‍ വിനോദിന് ആശംസകള്‍

ലോക് ഡൗണ്‍ കാലമായതിനാല്‍ ആര്‍ക്കും പങ്കെടുക്കാന്‍ കഴിഞ്ഞില്ലെന്നുള്ളതാണ് മറ്റൊരു കാര്യം. എന്നാല്‍ ലളിതമായൊരു വിവാഹം കഴിച്ച് വീണ്ടും മാതൃകയായ ചെമ്പന്‍ വിനോദിനും മറിയത്തിനും ആശംസാപ്രവാഹമാണ്. ആഷിക് അബു, വിജയ് ബാബു,അനുമോള്‍, വിനയ് ഫോര്‍ട്ട്, സ്‌നേഹ ശ്രീകുമാര്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി തുടങ്ങി സിനിമാലോകത്ത് നിന്നുമുള്ള നിരവധി പ്രമുഖരാണ് ആശംസകളുമായി എത്തിയത്. 'മറിയം ജോസ് -ന് വിവാഹ മംഗളാശംസകള്‍' എന്നാണ് നടന്‍ ഗിന്നസ് പക്രു എഴുതിയത്. ഒപ്പം ഇരുവരും ഒന്നിച്ചുള്ള ചിത്രവും പങ്കുവെച്ചിരുന്നു.

ചെമ്പന്‍ വിനോദിന് ആശംസകള്‍

കഴിഞ്ഞ കുറേ കാലമായി ചെമ്പന്‍ വിനോദിന്റെ വിവാഹത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. നേരത്തെ വിവാഹിതനായിരുന്ന താരം ആ ബന്ധം വേര്‍പ്പെടുത്തിയിരുന്നു. പുനര്‍വിവാഹത്തെ കുറിച്ച് ചില ഗോസിപ്പുകളും വ്യാജ ഫോട്ടോസും പ്രചരിച്ചിരുന്നു. അങ്കമാലി സബ് രജിസ്റ്റാര്‍ ഓഫീസില്‍ വിവാഹ രജിസ്‌ട്രേഷന് വേണ്ടി നോട്ടീസ് പതിപ്പിച്ചതാണ് ആദ്യം വൈറലായത്. ഇതിന് പിന്നോടിയായി നിരവധി വാര്‍ത്തകളും വന്നിരുന്നു.

 ചെമ്പന്‍ വിനോദിന് ആശംസകള്‍

ഇരുവരുടെയും പ്രായത്തെ കുറിച്ചുള്ള ചര്‍ച്ച ചെയ്തും വിമര്‍ശിച്ച് കൊണ്ടുമായിരുന്നു ആദ്യം ആളുകള്‍ വന്നത്. 43 വയസുകാരനായ വിനോദ് 25 വയസുകാരിയെ ആണ് വിവാഹം കഴിക്കുന്നതെന്ന് വിമര്‍ശനങ്ങളുമായി ആളുകളെത്തി. എന്നാല്‍ അത്തരക്കാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ നില്‍ക്കാതെ നേരത്തെ തീരുമാനിച്ച ദിവസം ഇരുവരും വിവാഹിതരായിരിക്കുകയാണ്.

 ചെമ്പന്‍ വിനോദിന് ആശംസകള്‍

ലിജോ ജോസ് പെല്ലിശ്ശേരിയുടെ നായകന്‍ എന്ന ചിത്രത്തിലൂടെയാണ് ചെമ്പന്‍ വിനോദ് ആദ്യമായി വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് ചെറുതും വലുതമായി ഒട്ടനവധി റോളുകളില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. തമാശ റോളുകളിലും കട്ട വില്ലനായിട്ടും കൈയടി വാങ്ങാറുണ്ട്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ അങ്കമാലി ഡയറീസിലൂടെ തിരക്കഥാകൃത്തായി. സ്വതന്ത്യം അര്‍ദ്ധ രാത്രിയില്‍ എന്ന സിനിമയിലൂടെ നിര്‍മാതാവുമായി. ശേഷം രണ്ട് സിനിമകള്‍ കൂടി ചെമ്പന്‍ വിനോദിന്റെ നിര്‍മാണത്തിലെത്തിയിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X