ഷംന കാസിമിന്റെ പേര് പച്ച കുത്തി! ആരാധകന് നടിയുടെ സർപ്രൈസ്
തങ്ങളുടെ പ്രിയ താരങ്ങളുടെ പേര് ശരീരത്തിൽ പച്ച കുത്തുന്നത് ഇന്ന് സർവ്വസാധാരണമായ ഒരു കാഴ്ചയാണ്. ഇത് സോഷ്യൽ മീഡിയയിലും പങ്കുവെയ്ക്കാറുമുണ്ട്. കോളിവുഡ്-ടോളിവുഡ് ആരാധകരിലാണ് ഇത്തരത്തിലുള്ള താര ആരാധന സാധാരണയായി കണ്ടുവരുന്നത്. ചില അവസരങ്ങളിൽ ഫാൻസിനെ കാണാൻ താരങ്ങൾ നേരിട്ട് എത്താറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകനെ കാണാൻ നേരിട്ട് എത്തിയ നടി ഷംന കാസിമിന്റെ ചിത്രങ്ങളാണ്.

നടിയുടെ പേര് ഇംഗ്ലീഷിലാണ് കൈകളിൽ പച്ച കുത്തിയിരിക്കുന്നത്. ഷംന കാസിം എന്ന് മുഴുവനായ പതിപ്പിച്ചിട്ടുമുണ്ട്. കൂടാതെ ആരാധകനോടൊപ്പം നിൽക്കുന്ന ചിത്രം ഷംന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിക്കുന്നത്.
ഡാൻസ് റിയിലിറ്റി ഷോയിലൂടെ വെള്ളിത്തിരയിൽ എത്തിയ താരം വലുതും ചെറുതുമായ നിരവധി വേഷങ്ങളിൽ ഇതിനോടകം തന്നെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മലയാളത്തിൽ കൂടാതെ അന്യഭാഷ ചിത്രങ്ങളിലും നടി സജീവമാണ്. 2012 ൽ പുറത്തിറങ്ങിയ ചട്ടക്കാരി എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മോഹൻലാൽ, സൂര്യ എന്നിവർ പ്രധാന വേഷത്തിലെത്തിയ കാപ്പാനിലാണ് താരം ഏറ്റവും ഒടുവിൽ അഭിനയിച്ചത്. മാർക്കോണി മത്തായി ആണ് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ മലയാള ചിത്രം


Click it and Unblock the Notifications