ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ! ഹിറ്റ് ഡയലോഗിലെ നടിയെ മറന്നോ? ആ നടി ഇവിടെയുണ്ട്!!
മോഹന്‍ലാല്‍-ശ്രീനിവാസന്‍-സത്യന്‍ അന്തിക്കാട് കൂട്ടുകെട്ടിലെത്തിയ ഹിറ്റ് സിനിമയായിരുന്നു പട്ടണപ്രവേശം. 1988 ല്‍ റിലീസിനെത്തിയ സിനിമയില്‍ പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിച്ചത് ശ്രീനിവാസന്‍ വേലക്കാരന്റെ വേഷത്തിലെത്തിയതാണ്. അവിടെയുണ്ടായിരുന്ന വേലക്കാരിയായിരുന്നു മറ്റൊരു ശ്രദ്ധേയമായ കഥാപാത്രം. ചേട്ടന്‍ ആരെയെങ്കിലും ലവ് ചെയ്തിട്ടുണ്ടോ, എടീ പെണ്ണേ നിന്റെ ചാട്ടം എങ്ങോട്ടാണെന്ന് മനസിലാവുന്നുണ്ട് എന്ന ഡയലോഗായിരുന്നു ഹിറ്റ്.
ഇന്നും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞ് നില്‍ക്കുന്ന സംഭാഷണങ്ങളിലൊന്നാണിത്. ശ്രീനിവാസനൊപ്പം വേലക്കാരിയുടെ വേഷത്തില്‍ അഭിനയിച്ചത് ആളൂര്‍ എല്‍സി എന്ന നടിയായിരുന്നു. പട്ടണപ്രവേശം എന്ന സിനിമയില്‍ മാത്രമല്ല വേറെയും സിനിമകളില്‍ അഭിനയിച്ച നടി ഇപ്പോള്‍ വീണ്ടും രംഗത്ത് എത്തിയിരിക്കുകയാണ്. ക എന്ന സിനിമയുടെ ലൊക്കേഷനില്‍ ചാന്‍സ് ചോദിച്ച് വന്നതോടെയാണ് ഇവരെ കുറിച്ച് പുറംലോകമറിയുന്നത്.

സോഷ്യല്‍ മീഡിയയില്‍ വന്ന പോസ്റ്റ്
ഇപ്പോള്‍ ഷൂട്ട് നടന്നു കൊണ്ട് ഇരിക്കുന്ന 'ക ' എന്ന ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ച് ഉച്ചയ്ക്ക് ഫുഡ് കഴിച്ചിട്ടു പുറത്തേക്കു ഇറങ്ങിയപ്പോള്‍ ആണ് കോസ്റ്റും അസ്സോസിയേറ്റ് സതീശേട്ടന്‍ ഒരു ചേച്ചിയെ പരിചയപ്പെടുത്തി തന്നിട്ട് പറഞ്ഞു, അവസരം ചോദിച്ചു ലൊക്കേഷനില്‍ വന്നതാണ്. എന്ത് വേഷം ആണേലും ചെയ്‌തോളും നീ ഒന്ന് സംസാരിക്കു എന്ന്.ഞാന്‍ സംസാരിച്ചപ്പോള്‍ ചേച്ചി പറഞ്ഞു, മോനെ, ഞാന്‍ പഴയ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.. ഇപ്പോള്‍ അവസരങ്ങള്‍ ഒന്നുമില്ല. ആരും വിളിക്കാറും ഇല്ല.. ഏതു സിനിമയില്‍ ആണ് അഭിനയിച്ചത് എന്നു ചോദിച്ചപ്പോള്‍ ശെരിക്കും ഞെട്ടി പോയി.
നമ്മള്‍ ട്രോളുകളിലും മീമുകളായും ഒരുപാടു ഷെയര്‍ ചെയിത പട്ടണപ്രവേശത്തിലെ ശ്രീനിവാസന്റെ പെയര്‍ ആയ 'ചേട്ടന്‍ ആരേലും ലവ് ചെയിതിട്ടുണ്ടോന്ന്' ചോദിച്ച നമ്മുടെ സ്വന്തം വേലക്കാരി ചേച്ചി... ആളൂര്‍ എല്‍സി എന്നാണ് ചേച്ചിടെ പേര്. ചെറിയ വേഷത്തില്‍ ഒരുപാടു അഭിനയിച്ചിട്ടുണ്ട് ചേച്ചി. പുറപ്പാടിലെ ജഗതി ചേട്ടന്റെ വൈഫ്, ഞാന്‍ ഗന്ധര്‍വ്വന്‍, നീലഗിരി, പൊന്മുട്ട ഇടുന്ന താറാവ്, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍ തുടങ്ങി കുറെ പടങ്ങള്‍... ഈ പോസ്റ്റ് കാണുന്ന എല്ലാവരും ഷെയര്‍ ചെയിതു ഒരു അവസരം കൊടുത്താല്‍ വലിയ ഉപകാരം ആകും.


Click it and Unblock the Notifications











