'അന്ന് ഒരുമിച്ച് നിന്നതിന്റെ ഫലം ഇന്ന് കിട്ടുന്നു... ഇനി മുതൽ പിന്നണി ഗായികയും'; ആരതി പൊടി പറയുന്നു!
ഇന്ന് കേരളത്തിൽ സജീവമായുള്ള ചെറിയ പ്രായത്തിൽ തന്നെ ബിസിനസിൽ ശോഭിച്ചുകൊണ്ടിരിക്കുന്ന സംരംഭകയാണ് ആരതി പൊടി. ഇതുവരെ സംരംഭക, ഫാഷൻ ഡിസൈനർ, മോഡൽ, നടി എന്നീ ലേബലുകളാണ് ആരതി പൊടിയുടെ പേരിനൊപ്പം ഉണ്ടായിരുന്നതെങ്കിൽ ഇനി മുതൽ പിന്നണി ഗായിക എന്ന ടാഗ് കൂടി ആരതിക്ക് ലഭിക്കും. കാരണം ആദ്യമായി ഒരു ഗാനം പിന്നണി പാടി കഴിഞ്ഞു ആരതി.
താരം തന്നെയാണ് സോഷ്യൽമീഡിയ വഴി ഏറ്റവും പുതിയ സന്തോഷത്തെ കുറിച്ച് വെളിപ്പെടുത്തിയത്. എല്ലാവർക്കും ഹായ്... എൻ്റെ ആദ്യ അരങ്ങേറ്റ ഗാനം 2024 ഫെബ്രുവരി 4ന് രാവിലെ 11 മണിക്ക് ഐഎംഎ ഹൗസ് ഹാൾ കലൂരിൽ വെച്ച് ലോഞ്ച് ചെയ്യുന്നു. എല്ലാവരുടെയും പിന്തുണയും പ്രാർത്ഥനയും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നന്ദി എന്നാണ് ആരതി കുറിച്ചത്.

ഒരു സിനിമയ്ക്ക് വേണ്ടിയാണ് ആരതി പിന്നണി പാടിയിരിക്കുന്നത്. 'ഞാൻ ആദ്യമായാണ് ഒരു സിനിമയ്ക്ക് വേണ്ടി പിന്നണി പാടുന്നത്. ചാൾസ് സാർ ഡയറക്ട് ചെയ്ത സിനിമയിൽ പ്രശാന്ത് മോഹന്റെ സോങാണ് ഞാൻ പാടിയത്. ആദ്യമായാണ് ഞാൻ ഇങ്ങനൊരു സോങ് പാടുന്നത്. സത്യം പറഞ്ഞാൽ ഞാൻ ഭയങ്കര എക്സൈറ്റഡായിരുന്നു.
'ഭയങ്കരമായൊരു കംഫേർട്ട് സോണാണ് ഗാനത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചവർ എനിക്ക് തന്നത്. പ്രശാന്തിന്റെ സോങ് എനിക്ക് പാടാൻ സാധിച്ചതിൽ ഞാൻ അതീവ സന്തോഷവതിയാണ്', എന്നാണ് തന്റെ പാട്ടിന്റെ ഓഡിയോ ലോഞ്ചിലേക്ക് ആരാധകരെ ക്ഷണിച്ചുകൊണ്ട് ആരതി പങ്കിട്ട വീഡിയോയിൽ പറഞ്ഞത്.
എന്നാൽ സിനിമയുടെ പേരോ പാട്ടിന്റെ മറ്റ് വിവരങ്ങളോ ആരതി പങ്കിട്ടിട്ടില്ല. ആരതിയെ ആളുകൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത് ബിഗ് ബോസ് മലയാളം സീസൺ ഫോർ ഫെയിം റോബിൻ രാധാകൃഷ്ണനുമായി പ്രണയത്തിലായശേഷമാണ്. ഇരുവരും ഈ വർഷം വിവാഹിതരായേക്കും. ബിഗ് ബോസിൽ മത്സരാർത്ഥിയായി വന്ന് ഏറ്റവും കൂടുതൽ ആരാധകരെ സമ്പാദിച്ച താരമാണ് റോബിൻ.
അതുകൊണ്ട് തന്നെ ആ ഫെയിം കണ്ടാണ് റോബിന്റെ പ്രണയാഭ്യർത്ഥന ആരതി സ്വീകരിച്ചതെന്ന തരത്തിൽ നിരവധി വിമർശനങ്ങൾ ആരതിക്ക് നേരത്തെ നേരിടേണ്ടി വന്നിരുന്നു. ബിഗ് ബോസിൽ റോബിനൊപ്പം മത്സരിച്ചവരിലെ ചില മത്സരാർത്ഥികളുടെ സ്ഥിരം വേട്ടമൃഗം കൂടിയായിരുന്നു ആരതി.

എന്നാൽ താൻ ആരുടെയും ഫെയിമിന്റെ പവറിലല്ല നിലനിൽക്കുന്നതെന്ന് ബൊട്ടീക്കിന്റെ പ്രവർത്തനത്തിലൂടെയും സിനിമാ അഭിനയത്തിലൂടെയും പുത്തൻ ചുവടുവെപ്പുകൾ നടത്തിയും ആരതി തെളിയിച്ചു. തന്റെ പൊടീസ് എന്ന ബ്രാന്റിന് ആരതി അടുത്തിടെയാണ് സ്വന്തമായി ഒരു ബിൽഡിങ് ഒരുക്കിയത്. തെലുങ്കിലും തമിഴിലുമായി ചില സിനിമകളിൽ നായികയായും ആരതി അഭിനയിച്ചിട്ടുണ്ട്.
ഇന്ന് റോബിനേക്കാൾ കൂടുതൽ കരിയറിൽ ശോഭിക്കുന്നത് ഒരുപക്ഷെ ആരതിയാണ്. താരം ഗായികയാണെന്ന കാര്യം പലർക്കും അറിയാത്ത ഒന്നാണ്. അതുകൊണ്ട് തന്നെ ആരതിയുടെ ആദ്യ പിന്നണി ഗാനത്തിന്റെ റിലീസിനായി നിരവധി പേരാണ് കാത്തിരിക്കുന്നത്. പുത്തൻ സന്തോഷത്തെ കുറിച്ച് ആരതി പങ്കുവെച്ചതോടെ ഭാവി വരൻ റോബിനും ആരാധകരും എല്ലാം ആശംസകൾ നേർന്ന് എത്തി.
ആശംസകൾ പൊടി... നിന്നെ ഓർത്ത് ഞാൻ അഭിമാനിക്കുന്നുവെന്നാണ് റോബിൻ ആരതിയുടെ പുത്തൻ പോസ്റ്റിന് താഴെ കുറിച്ചത്. അഭിനന്ദനങ്ങൾ ആരതി... മറ്റൊരു നാഴികക്കല്ല്... നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നു,
ശക്തയാണെന്ന് ആരതി വീണ്ടും വീണ്ടും തെളിയിക്കുന്നു, മറ്റുള്ളവരെ വേദനിപ്പിക്കാതെ സ്വന്തം കാര്യം നോക്കി ആഗ്രഹങ്ങളും ലക്ഷ്യങ്ങളും നേടിയെടുത്ത് ജീവിച്ച് കാണിച്ച് കൊടുക്കുമ്പോൾ മറ്റുള്ളവർക്കും അത് പ്രചോദനമാണ്, അന്ന് ഒരുമിച്ച് നിന്നതിന്റെ ഫലം ഇന്ന് ആരതിക്കും റോബിനും കുറേ നന്മകളായി തിരിച്ച് കിട്ടുന്നു എന്നെല്ലാമാണ് കമന്റുകൾ.


Click it and Unblock the Notifications