For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സംസാരിക്കാനോ ചെവി കേൾക്കാനോ കഴിവില്ല'; നടി അഭിനയയും തമിഴ് താരം വിശാലും വിവാഹിതരാകുന്നു?‌, വിശാൽ പറഞ്ഞത്!

  |

  തമിഴ് സിനിമകൾ നിരന്തരമായി പിന്തുടരുകയും മലയാളം സിനിമ വിലയിരുത്തുന്നത് പോലെ തന്നെ തമിഴ് സിനിമകളെ കുറിച്ച് ചർച്ച ചെയ്യുകയും അഭിപ്രായം പറയുകയുമെല്ലാം ചെയ്യുന്നവരാണ് മലയാളികൾ.

  മലയാളികൾക്ക് സിനിമ എന്ന കാര്യത്തോടുള്ള അടുപ്പം എത്രത്തോളമാണെന്നത് തമിഴ് സിനിമ പ്രവർത്തകർക്കും അറിയാവുന്ന കാര്യാമാണ്. അതിനാൽ തന്നെ തമിഴിൽ ഏത് സിനിമ റിലീസിന് എത്തുമ്പോഴും അതിന്റെ അണിയറപ്രവർത്തകർ മലയാളികളെ തിയേറ്ററിലേക്ക് ആകർഷിക്കാനായി കേരളത്തിലെത്തും.

  Also Read: ഇനി രണ്ടിലൊന്ന് അറിഞ്ഞിട്ടേ കാര്യമുള്ളുവെന്ന് മഞ്ജു പത്രോസ്; തീരുമാനത്തിന് കയ്യടിച്ച് ആരാധകരും

  തുടർന്ന് വലിയ മുതൽ മുടക്കിൽ പ്രമോഷൻ പരിപാടികളും തമിഴിനെ മാത്രം എന്തിന് പറയുന്നു... തെലുങ്കിൽ നിന്ന് പോലും താരങ്ങൾ തങ്ങളുടെ സിനിമയുടെ പ്രമോഷന് വേണ്ടി കേരളത്തിലെത്താറുണ്ട്.

  അത് മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ കുറഞ്ഞ ചിലവിൽ നിലവാരമുള്ള സിനിമകൾ എടുക്കുന്നത് മലയാളത്തിലാണ്. മലയാളത്തിൽ ഏത് സിനിമ വന്നാലും അത് ഏത് വിധേനയും കാണാൻ മറ്റ് ഭാഷക്കാരായ താരങ്ങൾ ശ്രമിക്കുകയും ചെയ്യും.

  അതുപോലെ തന്നെ മലയാളികൾ സിനിമയോട് കാണിക്കുന്ന ഭ്രാന്ത് മറ്റ് ഭാഷക്കാരെ പലപ്പോഴും അത്ഭുതപ്പെടുത്തുകയും ചെയ്യുന്നുണ്ട്. അത്തരത്തിൽ തമിഴ് സിനിമകളിലൂടെ മലയാളി മനസിൽ ചേക്കേറിയ നടനാണ് വിശാൽ.

  വില്ലൻ അടക്കമുള്ള ചില മലയാളം സിനിമകളിലും വിശാൽ അഭിനയിച്ചിട്ടുണ്ട്. നാൽപത്തിയഞ്ചുകാരനായ വിശാൽ മലയാളികൾ ഏറ്റെടുത്ത ഒട്ടനവധി സിനിമകളിൽ നായകനായിട്ടുണ്ട്. ഇപ്പോഴിത താരം വിവാഹിതനാകാൻ പോകുന്നുവെന്ന തരത്തിലുള്ള വാർത്തകളാണ് പുറത്ത് വരുന്നത്.

  നടി അഭിനയയുമായി വിശാലിന്റെ വിവാഹം ഉറപ്പിച്ചെന്നും അടുത്ത വർഷം വിവാഹം ഉണ്ടായേക്കുമെന്നുമാണ് വാർത്തകൾ വരുന്നത്. ഇപ്പോഴിതാ തന്റെ വിവാഹക്കാര്യത്തിൽ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.

  'നടികർ സംഘം കെട്ടിടത്തിന്റെ പണി പൂര്‍ത്തിയാകുന്ന വേളയിൽ മാത്രമെ വിവാഹത്തെക്കുറിച്ച് ആലോചിക്കൂ. 3500ഓളം വരുന്ന അഭിനേതാക്കൾക്കും നാടക കലാകാരന്മാർക്കും വേണ്ടിയാണ് ഈ കെട്ടിടം പണിയുന്നത്. ഇത് അവരുടെ ജീവിതം തന്നെ മാറ്റിമറിക്കും' വിശാൽ പറയുന്നു.

  Also Read: കാമുകിയുമായി 21 വയസ്സിന്റെ പ്രായ വ്യത്യാസം; അവളുടെ ഊർജം തന്നിലേക്കുമെത്തിയെന്ന് അർബാസ് ഖാൻ

  2018ലാണ് നടികർ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ആരംഭിക്കുന്നത്. പണി ആരംഭിച്ച ശേഷം ഒരു പ്രാവശ്യം വിശാലിന്റെ വിവാഹ നിശ്ചയം ആഘോഷമായി നടന്നിരുന്നു. അനിഷ അല്ല റെഡ്ഡിയുമായിട്ടായിരുന്നു വിശാലിന്റെ വിവാഹ നിശ്ചയം നടന്നത്.

  ഹൈദരാബാദിലെ ഒരു സ്വാകാര്യ ഹോട്ടലിൽ വെച്ച് നടത്തിയ ചടങ്ങിൽ അടുത്ത സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമൊപ്പം സിനിമ രംഗത്തെ പ്രമുഖരും പങ്കെടുത്തിരുന്നു. പക്ഷെ വിവാഹം മുടങ്ങിപ്പോയി. അനിഷയുമായി പിരിഞ്ഞ കാരണമെന്തെന്ന് വിശാൽ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

  ഈ സാഹചര്യത്തിലാണ് നടി അഭിനയയുടെ പേരിനൊപ്പം വിശാലിന്റെ പേര് ചർച്ച ചെയ്യപ്പെടുന്നത്. ​ഗോസിപ്പുകൾ നിരവധി വരുന്നുണ്ടെങ്കിലും അഭിനയയുമായുള്ള വിവാഹവാർത്തയെക്കുറിച്ച് വിശാൽ ഇതുവരെ യാതൊന്നും പ്രതികരിച്ചിട്ടില്ല.

  നാടോടികള്‍ എന്ന ചിത്രത്തിലൂടെ സിനിമയിലെത്തിയ അഭിനയയ്ക്ക് സംസാരിക്കാനോ ചെവി കേൾക്കാനോ കഴിയില്ല. വിധിയെ മറികടന്ന് സ്വന്തം പ്രയത്നത്താൽ ജീവിത വിജയം നേടിയ അഭിനയ തെലുങ്ക്, മലയാളം ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.

  വിശാൽ ഇരട്ടവേഷത്തിലെത്തുന്ന മാർക്ക് ആന്റണിയാണ് അഭിനയയുടെ പുതിയ ചിത്രം. ആദിക് രവിചന്ദ്രൻ സംവിധാനം ചെയ്യുന്ന ചിത്രം സയൻസ് ഫിക്‌ഷൻ ത്രില്ലറാണ്. ചിത്രത്തിൽ എസ്‍.ജെ. സൂര്യയും ഇരട്ട വേഷത്തിലെത്തുന്നു. സമുദ്രക്കനി സംവിധാനം ചെയ്ത നാടോടികളിൽ‌ ശശികുമാറായിരുന്നു നായകൻ.

  മലയാളത്തിൽ ഐസക്ക് ന്യൂട്ടൻ സൺ ഓഫ് ഫിലിപ്പോസ് എന്ന സിനിമയിലാണ് അഭിനയ നായികയായത്. കൂടാതെ കൈലാശിന്റെ ദി റിപ്പോർട്ടർ എന്ന മലയാളം സിനിമയിലും അഭിനയ പ്രധാന വേഷം ചെയ്തിരുന്നു.

  Read more about: vishal
  English summary
  Actress Abhinaya And Tamil Actor Vishal Are Getting Married? Details Inside-Read In malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X