ഒരുമിച്ച് കളിച്ച് വളര്‍ന്നയാളാണ് പിന്നീട് ഭര്‍ത്താവായത്! സുരേഷ് ഗോപിയുമായുള്ള ബന്ധത്തെ കുറിച്ച് നടി അഭിരാമി

മലയാളത്തിലും തമിഴിലുമടക്കം തെന്നിന്ത്യന്‍ സിനിമാലോകത്തിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് അഭിരാമി. ദിവ്യ എന്നാണ് യഥാര്‍ഥ പേരെങ്കിലും അഭിനയത്തിലേക്ക് എത്തുന്ന തുടക്കകാലത്ത് നടി അഭിരാമി എന്ന പേര് സ്വയം സ്വീകരിക്കുകയായിരുന്നു. സിനിമയില്‍ നിന്നും കുറച്ച് കാലം വിട്ട് നിന്നെങ്കിലും വീണ്ടും മലയാളത്തിലേക്കും അഭിരാമി അഭിനയിക്കാന്‍ എത്തിയിരിക്കുകയാണ്.

ആദ്യ സിനിമയിലേക്കുള്ള തന്റെ കടന്ന് വരവിന് പിന്നില്‍ നടന്‍ സുരേഷ് ഗോപിയ്ക്ക് വലിയൊരു പിന്തുണയുണ്ടെന്ന് പറയുകയാണ് നടിയിപ്പോള്‍. അത് മാത്രമല്ല തന്റെ സിനിമാ ജീവിതം മുഴുവനുമെടുത്ത് നോക്കിയാലും അദ്ദേഹത്തിന്റെ പങ്ക് വലുതാണെന്ന് ആനീസ് കിച്ചണില്‍ പങ്കെടുക്കവേ അഭിരാമി വെളിപ്പെടുത്തി.

abhirami

താന്‍ സിനിമയിലേക്ക് ആദ്യം വന്നത് അബദ്ധത്തിലാണെന്നാണ് അഭിരാമി പറയുന്നത്. തിരുവനന്തപുരത്തുള്ള ബ്യൂട്ടീഷന്‍ പറഞ്ഞത് അനുസരിച്ച് ഒരു ചാനലിന്റെ ഓഡിഷന് പോവുകയും അതില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്ക് അവസരം കിട്ടിയത്. എന്റെ അവതരണം കണ്ടിട്ട് സുരേഷേട്ടനാണ് പത്രം സിനിമയിലേക്ക് വിളിക്കുന്നത്.

വേറൊരു കുട്ടി വന്നിട്ട് ശരിയാവാതെ വന്നു. അപ്പോഴാണ് സുരേഷേട്ടന്‍ എന്റെ പരിപാടി കാണുന്നതും എന്നെ വിളിച്ച് നോക്കാന്‍ പറഞ്ഞതും. കോമേഴ്‌സ്യല്‍ സിനിമയിലേക്ക് ഞാന്‍ വരാനുള്ള കാരണം സുരേഷേട്ടനാണ്. അന്ന് എനിക്ക് പതിനഞ്ചോ പതിനാറോ വയസേ ഉണ്ടാവുകയുള്ളു. ആദ്യ സിനിമ ഇറങ്ങിയതിന് ശേഷം എനിക്ക് കൂവലാണ് കിട്ടിയത്.

പഠിക്കാന്‍ വേണ്ടിയാണ് സിനിമയില്‍ നിന്നും പിന്മാറിയത്. കുറച്ച് നാള്‍ ജോലിയും ചെയ്തിരുന്നു. അതിന് ശേഷമാണ് വിവാഹിതയാവുന്നത്. ഭര്‍ത്താവിനെ ചെറുപ്പം മുതലേ എനിക്ക് അറിയാമായിരുന്നു. ഞങ്ങള്‍ ഒരുമിച്ചു പഠിച്ചതാണ്. ഞങ്ങള്‍ നല്ല കൂട്ടുകാരായിരുന്നു. എപ്പോള്‍ അവധി വന്നാലും അവന്‍ ഞങ്ങളുടെ വീട്ടില്‍ വരും. അമ്മയുമായിട്ടും നല്ല അടുപ്പമായിരുന്നു. ശരിക്കും ഞങ്ങളൊന്നിച്ച് വളര്‍ന്നതാണ്.

പുള്ളി ഡിഗ്രി എന്‍ജീനിയറിങ് കഴിഞ്ഞിട്ട് ജോലിക്ക് പോയി, ഞാനും സിനിമയുമായി എന്റെ വഴിക്ക് പോയി. പിന്നെ മീറ്റ് ചെയ്യുന്നത് അമേരിക്കയിലാണ്. ഒരു ഫൗണ്ടേഷന്‍ ഉണ്ടായിരുന്നതുകൊണ്ട് ആ ബന്ധം കൂടുതല്‍ അടുപ്പത്തിലേക്ക് എത്തി. ആ സൗഹൃദം പതിയെ പ്രണയത്തിലേക്ക് പോയി. വളരെ നാച്ചുറല്‍ ആയി സംഭവിച്ചതാണ്. കുടുംബം തമ്മിലും നല്ല അടുപ്പമുണ്ടായിരുന്നു. ഒന്നും പറഞ്ഞു കൊടുക്കേണ്ട അവസ്ഥ ഉണ്ടായിരുന്നില്ല, എല്ലാ കാര്യങ്ങളും എല്ലാവര്‍ക്കും അറിയാം.

abhirami

ആ ലൈഫില്‍ ഞാന്‍ സെറ്റില്‍ഡ് ആയി. തിരികെ വരുന്നത് ഒരു ഡബ്ബിങ് ചെയ്യാന്‍ ആണ്. കമല്‍ സാര്‍ ആണ് എന്നെ വിളിക്കുന്നത്. അങ്ങനെ എത്തി അവിടെ എത്തിയപ്പോഴാണ് സുരേഷേട്ടന്റെ കൂടെയുള്ള അപ്പോത്തിക്കരി എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്നത്. എന്റെ സിനിമാ ജീവിതത്തില്‍ സുരേഷേട്ടന് വലിയൊരു പങ്കുണ്ട്.

സുരേഷേട്ടനെ പോലെ കമല്‍ ഹാസനും ജീവിതത്തില്‍ ഒരു വലിയ പ്രാധാന്യമുണ്ട്. വാക്കുകള്‍ കൊണ്ട് പറയാന്‍ കഴിയില്ല. കമല്‍ ഹാസന്റെ ഒപ്പം അഭിനയിക്കുമ്പോള്‍ ഒരുപാട് പഠിക്കാന്‍ ഉണ്ട്. നമ്മള്‍ ഇങ്ങനെ ഫുള്‍ ടൈം ഒബ്‌സര്‍വ് ചെയ്തു കൊണ്ടിരിക്കും. അദ്ദേഹം വളരെ സ്വീറ്റ്, ഗിവിങ് ഡയറക്ടര്‍ ആണ്. നമ്മളെ ഒബ്‌സര്‍വ് ചെയ്തിട്ട് എല്ലാം പറഞ്ഞു തരുന്ന ആളാണ് അദ്ദേഹം. ഡീറ്റെയില്‍ ആയിട്ട് എല്ലാം പറഞ്ഞു തരും.

ഓരോ മസില്‍ മൂവ്‌മെന്റും പുള്ളിക്ക് അറിയാം. ആളുകളുടെ കഴിവിനെ അഭിനന്ദിക്കാന്‍ ഒരു മടിയും ഇല്ലാത്ത ആളാണ്. ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളോട് പോലും അദ്ദേഹം അങ്ങനെയാണ്. ഇത്രയും വലിയ ആളാണ് ഇതൊക്കെ ചെയ്യുന്നത് എന്നോര്‍ക്കണം. ഉടനെ അദ്ദേഹവുമായി ഒരു സിനിമ ഉണ്ടാകും- അനീസ് കിച്ചണില്‍ അഭിരാമി പറയുന്നു.

More from Filmibeat

Read more about: abhirami അഭിരാമി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X