'വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്, മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണ്, ഞാൻ നൂറ് വട്ടം ആലോചിക്കണം'; അഭിരാമി!
താൻ അഭിനയിക്കുന്ന സമയത്ത് നിരവധി പാരകൾ കിട്ടിയിരുന്നുവെന്നും അതുകൊണ്ടും കൂടിയാണ് അഭിനയം നിർത്തിയതെന്നും അഭിരാമി പറയുന്നു
റിയാലിറ്റി ഷോയിലൂടെയാണ് അഭിരാമി സുരേഷ് എന്ന ഗായിക പ്രേക്ഷകർക്ക് സുപരിചിതയായത്. പിന്നീട് അവതാരികയായും മോഡലായും അഭിനേത്രിയായുമെല്ലാം അഭിരാമി പ്രേക്ഷകർക്ക് മുന്നിലെത്തി. സ്റ്റേജ് ഷോകളും വ്ലോഗിങ്ങുമൊക്കെയായി സോഷ്യൽ മീഡിയയിലും വളരെ സജീവമാണ് അഭിരാമിയും സഹോദരിയും ഗായികയുമായ അമൃതയും.
അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡിൽ അഭിരാമിയും പ്രധാന ഗായികയാണ്. ഗോപി സുന്ദറുമായി അമൃത സുരേഷ് പ്രണയത്തിലായ സമയത്ത് അഭിരാമിക്കും സൈബർ അറ്റാക്ക് നേരിടേണ്ടി വന്നിരുന്നു.
ഇപ്പോഴിത തന്റെ വിവാഹ ജീവിതത്തെ കുറിച്ചും സംഗീതത്തിലുള്ള പുതിയ പരീക്ഷണങ്ങളെ കുറിച്ചും അഭിനയത്തോടുള്ള താൽപര്യത്തെ കുറിച്ചുമെല്ലാം മനസ് തുറന്നിരിക്കുകയാണ് അഭിരാമി സുരേഷ്. പ്രേക്ഷകരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ് സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലാണ് അഭിരാമി വിശേഷങ്ങൾ പങ്കുവെച്ചത്.
വിവാഹം കഴിക്കണമെന്ന് ആഗ്രഹമുണ്ടെന്നും സോഷ്യൽമീഡിയ നോട്ടമിട്ടിരിക്കുന്ന ആളാണ് താനെന്നതിനാൽ വിവാഹം കഴിക്കും മുമ്പ് നൂറ് വട്ടം ആലോചിക്കണമെന്നുമാണ് അഭിരാമി പറയുന്നത്.

'എനിക്ക് എപ്പോഴും വേദനിക്കാറുള്ളത് ഒരു പെണ്ണ് എന്നോട് മോശമായി സംസാരിക്കുമ്പോഴാണ്. പെണ്ണായിട്ട് പോലും മറ്റൊരു പെണ്ണിനെ എന്തിന് ഇങ്ങനയൊക്കെ പറയുന്നുവെന്നത് എനിക്ക് എപ്പോഴും തോന്നിയിട്ടുണ്ട്. ആണുങ്ങൾ എപ്പോഴും ആണുങ്ങളെ മാത്രം അംഗീകരിക്കുന്നവരാണെന്ന് ചിലപ്പോഴൊക്കെ എനിക്ക് തോന്നിയിട്ടുണ്ട്.'
'ഓൺലൈനിൽ കാണുന്നത് വെച്ചാണ് ഞാൻ പറയുന്നത്. സ്ത്രീയെ ജഡ്മെന്റൽ മൈൻഡോടെയാണ് കാണുന്നതെന്ന് തോന്നിയിട്ടുണ്ട്. ഇന്നത്തെ കാലം ക്ലിക്ക് ബൈറ്റ്സിന്റേതാണ്.'

'ഏത് കാര്യവും വിവേചന ബുദ്ധിയോടെയും വിവേക ബുദ്ധിയോടെയും കാണണമെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. സൈബർ അറ്റാക്ക് നല്ല രീതിയിൽ എന്റെ ജീവിതത്തെ ബാധിച്ചിട്ടുണ്ട്. പെയിനിനെ പവറാക്കി യൂസ് ചെയ്യാൻ പറ്റും.'
'ഞാൻ അങ്ങനെ സാധിക്കുന്ന ഒരാളാണ്. ഞാൻ ഹേറ്റേഴ്സുള്ള ആൾ തന്നെയാണ്. ഞാൻ ചേച്ചിക്കൊപ്പം അമൃതംഗമയ ഷോസ് ചെയ്യാറുണ്ട്. എന്നെ ആവശ്യമുള്ളപ്പോൾ ചേച്ചിക്കൊപ്പം എപ്പോഴും ഷോകൾ ചെയ്യാറുണ്ട്. എല്ലായിടത്തും കുത്തികയറി പോകാറില്ല. വിവാഹം കഴിക്കാൻ ആഗ്രഹമുണ്ട്.'

'മാരേജെന്ന് പറയുമ്പോൾ തന്നെ പേടിയാണിപ്പോൾ. കാരണം കല്യാണം കഴിച്ചാൽ പ്രശ്നം, ആ വിവാഹത്തിൽ ഹാപ്പി അല്ലെങ്കിൽ അതിൽ നിന്നും പുറത്തേക്ക് വരാൻ ഒരു ഡിസിഷൻ എടുത്താൽ പ്രശ്നം., കല്യാണം സക്സസ് ഫുള്ളായി കാണിച്ചില്ലെങ്കിൽ പ്രശ്നം അങ്ങനെയാണല്ലോ.... നമ്മളെക്കാൾ നാട്ടുകാർക്കാണ് പ്രശ്നം.'
'എന്നെ സോഷ്യൽമീഡിയ നോക്കി വെച്ചിരിക്കുകയാണ്. അതുകൊണ്ട് വിവാഹം കഴിക്കും മുമ്പ് ഞാൻ നൂറ് വട്ടം ആലോചിക്കണം. സമയം ആകുമ്പോൾ കല്യാണം കഴിക്കണം.'

'അല്ലാതെ പ്ലാനൊന്നുമില്ല അത്രമാത്രം. ഞാൻ ബ്രേക്ക് എടുത്തിരിക്കുകയല്ല. മറ്റൊരു സംഭവത്തിന്റെ പുറകിലാണ് ഞാൻ. അഭിനയമായിരുന്നു എന്റെ ഡ്രീം കരിയർ. എനിക്ക് കഴിവില്ലാത്ത് കൊണ്ടാകാം, എന്റെ മുഖത്തിന്റെ പ്രശ്നങ്ങൾ കൊണ്ടാകാം, എന്റെ അഭിനയം കൊള്ളാത്തത് കൊണ്ടാവാം, പേഴ്സണൽ പ്രശ്നങ്ങളും നിരവധി വന്നതുകൊണ്ട് അഭിനയം തുടങ്ങി അത് പിന്നീട് അവസാനിപ്പിച്ചയാളാണ് ഞാൻ.'
'പിന്നെ അഭിനയിക്കുന്ന സമയത്ത് നിരവധി പാരകൾ കിട്ടിയിരുന്നു. അതുകൊണ്ടാണ് അഭിനയം നിർത്തിയത്.'

'ഇപ്പോഴും അഭിനയം എനിക്ക് ഇഷ്ടമാണ്. വിവാഹം കഴിക്കാൻ ആള് തന്നെയില്ല എനിക്ക്. പിന്നെ എങ്ങനെയാണ് വിവാഹം എന്നുണ്ടാകുമെന്ന് ഞാൻ പറയുക. ഞാൻ അഭിനയിച്ചിട്ടുള്ള ഷോർട്ട് ഫിലിമിന് അവാർഡൊക്കെ കിട്ടിയിട്ടുണ്ട്.'
'എന്റെ ചേച്ചിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്' അഭിരാമി സുരേഷ് പറഞ്ഞു. 100 ഡെയ്സ് ഓഫ് ലവ്, കേരളോത്സവം, ക്രോസ്റോഡ് എന്നിവയാണ് അഭിരാമി അഭിനയിച്ച സിനിമകളിൽ ചിലത്.


Click it and Unblock the Notifications