'കൊച്ചിനെ ഒറ്റയ്ക്കാക്കി പോയെന്ന് പറയരുത്, ചേച്ചിയെ ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്'; അഭിരാമി സുരേഷ്

ഐഡിയ സ്റ്റാര്‍ സിങ്ങര്‍ എന്ന റിയാലിറ്റി ഷോയിലൂടെയാണ് അമൃത സുരേഷ് എന്ന ഗായികയെ മലയാളികൾ അറിയുന്നത്. അമൃതയ്ക്ക് ഒപ്പം ഷോയിൽ കൂട്ടിനെത്തിയ അനിയത്തി അഭിരാമിയും അധികം വൈകാതെ പ്രേക്ഷകരുടെ ശ്രദ്ധ നേടി.

പിന്നീട് അവതാരകയും അഭിനേത്രിയുമൊക്കെയായി മാറിയ അഭിരാമി ഇപ്പോൾ ചേച്ചിയ്ക്ക് ഒപ്പം ചേർന്ന് അമൃതംഗമയ എന്ന മ്യൂസിക് ബാൻഡും സ്റ്റേജ് ഷോകളും നടത്തുകയാണ്. സ്റ്റേജ് ഷോകളും യൂട്യൂബ് വ്ലോഗിങ്ങും ഒക്കെയായി സജീവമാണ് ഈ സഹോദരിമാർ.

Abhirami Suresh, Abhirami Suresh news, Abhirami Suresh films, Abhirami Suresh family, Abhirami Suresh photos, അഭിരാമി സുരേഷ്, അഭിരാമി സുരേഷ് വാർത്തകൾ, അഭിരാമി സുരേഷ് ചിത്രങ്ങൾ, അഭിരാമി സുരേഷ് കുടുംബം, അഭിരാമി സുരേഷ് ചിത്രങ്ങൾ

അമൃത ​ഗോപി സുന്ദറുമായി പ്രണയത്തിലായ ശേഷമാണ് അമൃതയുടെ കുടുംബത്തോട് സോഷ്യൽമീഡിയ വഴി ചിലർ കമന്റ് ചെയ്ത് വെറുപ്പ് പ്രകടപ്പിച്ച് തുടങ്ങിയത്. കുറച്ച് മാസം മുമ്പ് അമൃതയും അഭിരാമിയും സോഷ്യൽമീഡിയയിൽ എന്ത് ഫോട്ടോ പങ്കുവെച്ചാലും കുറിപ്പിട്ടാലും തെറിവിളിയായിരുന്നു കമന്റ് സെക്ഷനിൽ നിറഞ്ഞിരുന്നത്.

ഇപ്പോൾ അതിൽ നേരിയ അളവിൽ മാറ്റം സംഭവിച്ചിട്ടുണ്ട്. അമൃതയും അഭിരാമിയും ഇതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്.

​ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെക്കുമ്പോഴാണ് മലയാളികളിൽ ചിലർ അധിക്ഷേപ കമന്റുകളുമായി എത്തുന്നത്. അമൃതയുടെ മകൾ പാപ്പുവും അമൃതയുടെ അമ്മയും ഇരുവരുടേയും യുട്യൂബ് ചാനൽ വഴി വിശേഷങ്ങൾ പങ്കുവെക്കാറുണ്ട്. അടുത്തിടെയായി അഭിരാമിയും വ്ലോ​ഗിങുമായി സജീവമാണ്.

ഇപ്പോഴിത പുതിയൊരു വീഡിയോയുമായി എത്തിയിരിക്കുകയാണ് അഭിരാമി സുരേഷ്. തങ്ങളുടെ ജീവിതത്തിലെ ഒരു വിശേഷപ്പെട്ട ദിവസത്തെ വിശേഷങ്ങളാണ് അഭിരാമി പുത്തൻ വീഡിയോയിൽ പങ്കുവെച്ചത്. അച്ഛന്റെയും അമ്മയുടേയും 34ആം വിവാഹ വാര്‍ഷികം ​ഗംഭീരമായി ആഘോഷിച്ചതിനെക്കുറിച്ചാണ് വീഡിയോയിൽ പറയുന്നത്.

തിരക്കുകളിലായതിനാല്‍ വീഡിയോ അപ്ലോഡ് ചെയ്യാന്‍ വൈകിപ്പോയെന്നും അഭിരാമി വീഡിയോയിൽ പറയുന്നുണ്ട്. സ്റ്റേജ് ഷോ തിരക്കിലായതിനാൽ അമൃത ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയിരുന്നില്ല. 'ഞങ്ങടെ കൊച്ചുകുടുംബത്തിലെ ഒരു വലിയ സന്തോഷമുള്ള ദിവസമാണ് ന്യൂ ഇയേർസ് ഈവനിംഗ്.'

'കാരണം അച്ഛന്റെയും അമ്മയുടെയും വിവാഹ വാർഷികം കൂടെയാണ് ആ ദിവസം. അതുകൊണ്ട് കാലങ്ങളായി ഈ ദിവസം മിക്കപ്പോഴും ഒരുമിച്ച് തന്നെ ഉണ്ടാവും ഞങ്ങളൊക്കെ. ചേച്ചിക്ക് ഒരു ന്യൂ ഇയർ പ്രോഗ്രാം ഉണ്ടായത് കൊണ്ട് ഈ വട്ടം ചേച്ചി ഇല്ലായിരുന്നു.'

Abhirami Suresh, Abhirami Suresh news, Abhirami Suresh films, Abhirami Suresh family, Abhirami Suresh photos, അഭിരാമി സുരേഷ്, അഭിരാമി സുരേഷ് വാർത്തകൾ, അഭിരാമി സുരേഷ് ചിത്രങ്ങൾ, അഭിരാമി സുരേഷ് കുടുംബം, അഭിരാമി സുരേഷ് ചിത്രങ്ങൾ

'സൈബർ ആക്രമണങ്ങളുടെയും മാനസിക പിരിമുറുക്കങ്ങളുടെയും ഇടയിലൂടെ നിങ്ങളിൽ ഒരുപാട് നല്ല മനുഷ്യർ ഒരുപാട് സ്നേഹവും സപ്പോർട്ടും എനിക്കും എന്റെ കുടുംബത്തിനും നൽകിയിരുന്നു. അതിന് മനസിൽ നിന്നും നന്ദി. ഇച്ചിരി ലേറ്റ് ആയി പോയി ഈ വീഡിയോ അപ്‌ലോഡ് ചെയ്യാൻ. കുറച്ചു തിരക്കുകൾക്കിടയിൽ ആയിരുന്നു. അപ്പൊ എല്ലാം പറഞ്ഞ പോലെ മൈ ഫേസ്ബുക് ഫാമിലി. എല്ലാ വിഷമങ്ങളും സന്തോഷങ്ങളാവട്ടെ.'

'എല്ലാ സ്വപ്നങ്ങളും ചിറകണിഞ്ഞ് പറക്കട്ടെ. ആയുസും ആരോഗ്യവുമാവട്ടെ' എന്നായിരുന്നു അഭിരാമിയുടെ കുറിപ്പ്. 'അമ്മയ്ക്ക് ചേച്ചിയൊരു എയര്‍ ഫയര്‍ ഗിഫ്റ്റ് കൊടുത്തിരുന്നു. പൊട്ടന്റെ കൈയ്യില്‍ പൂമാല കിട്ടിയ പോലത്തെ അവസ്ഥയിലാണ് ഞാനും അമ്മയും. അതെങ്ങനെ ഓപ്പറേറ്റ് ചെയ്യുമെന്നൊക്കെ പഠിച്ച് വരുന്നതേയുള്ളൂ.'

'ചേച്ചിയെ ഞങ്ങള്‍ ശരിക്കും മിസ് ചെയ്യുന്നുണ്ട്. ഒരു ഷോയ്ക്ക് പോയതാണ്. കൊച്ചിനെ ഒറ്റയ്ക്കാക്കി പോയെന്നൊന്നും ആരും കമന്റ് ചെയ്യരുത്. ഓടി നടന്ന് ഷോ ഒക്കെ ചെയ്യുന്നത് കൊണ്ടാണ് പാപ്പുവിന് നല്ല രീതിയിലുള്ള വിദ്യാഭ്യാസമൊക്കെ കൊടുക്കാന്‍ പറ്റുന്നതെന്നായിരുന്നു' അഭിരാമി പറഞ്ഞത്.

'ഇങ്ങനെയുള്ള ആഘോഷങ്ങളും ചേച്ചിക്ക് മിസ്സാവാറുണ്ട്' അഭിരാമി പറഞ്ഞു. അടുക്കളയിലെ പാചക പരിപാടികളില്‍ പാപ്പുവും കൂടിയിരുന്നു. പാപ്പു ഇപ്പോള്‍ കുക്കിംങൊക്കെ പഠിച്ചെന്നായിരുന്നു അമ്മൂമ്മ പറഞ്ഞത്. വിഭവ സമൃദ്ധമായിരുന്നു വിവാഹ വാർഷികാഘോഷം.

Read more about: abhirami suresh
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X