നീനയേയും ദത്തെടുത്തതാണ്, കൽക്കി ജീവിതത്തിലേക്ക് വരാൻ കാരണവും അവൾ, വീട്ടിലെ ഒരേയൊരു അമേരിക്കൻ; അഭിരാമി

ഞങ്ങൾ സന്തുഷ്‌ടരാണ് സിനിമയിൽ ജയറാമിന്റെ ഭാര്യാവേഷം ചെയ്ത് മലയാളികൾക്ക് പ്രിയങ്കരിയായി മാറിയ നായികയാണ് അഭിരാമി. ഞങ്ങൾ സന്തുഷ്ടരാണ് സിനിമയിൽ അഭിനയിക്കുമ്പോൾ പതിനഞ്ച് വയസ് മാത്രമായിരുന്നു അഭിരാമിക്ക്. ഉള്ളിൽ അസൂയയും കുശുമ്പും അടങ്ങിയ പക്വമതിയായ കഥാപാത്രം കൗമരപ്രായത്തിൽ അഭിരാമി കയ്യടക്കത്തോടെ ചെയ്തു. തൊണ്ണൂറുകളുടെ അവസാനവും രണ്ടായിരങ്ങളുടെ തുടക്കവും മലയാള സിനിമയ്ക്ക് സമ്മാനിച്ച നായികാ പ്രതിഭകളിൽ ഒരാളായിരുന്ന അഭിരാമിയുടെ യഥാർത്ഥ പേര് ദിവ്യ ഗോപികുമാർ എന്നാണ്.

മലയാളത്തിൽ മാത്രമല്ല തമിഴിലും ഒരു കാലത്ത് അഭിരാമി സജീവമായിരുന്നു. കമൽഹാസന്റെ നായിക വേഷം വരെ ചെയ്തിട്ടുള്ള അഭിരാമി ഇപ്പോൾ സിനിമയുടെ കാര്യത്തിൽ വളരെ സെലക്ടീവാണ്. 2009ൽ ആയിരുന്നു അഭിരാമിയുടെ വിവാഹം.

Abhirami Adopt daughter

ബാല്യകാല സുഹൃത്തായ രാഹുൽ പവനനാണ് അഭിരാമിയെ വിവാഹം ചെയ്തത്. വിവാഹശേഷം ഭർത്താവിനൊപ്പം കുറേക്കാലം അമേരിക്കയിൽ സെറ്റിൽഡായിരുന്നു താരം. കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് ഇന്ത്യയിലേക്ക് തിരികെ എത്തിയത്. ഇരുവർക്കും ഇപ്പോൾ കൽക്കി എന്നൊരു മകളുണ്ട്. പെൺകുഞ്ഞിനെ ഇരുവരും ദത്തെടുത്തതാണ്. ഒരു വർഷം മുമ്പ് ഒരു മാതൃദിനത്തിലാണ് പെൺകുഞ്ഞിനെ ദത്തെടുത്ത വിവരം അഭിരാമി സോഷ്യൽമീ‍ഡിയ വഴി അറിയിച്ചത്.

പ്രിയ സുഹൃത്തുക്കളെ... എല്ലാ അമ്മമാർക്കും എന്‍റെ മാതൃദിന ആശംസകൾ. ഞാനും എന്റെ ഭർത്താവ് രാഹുലും കൽക്കി എന്ന പെൺകുഞ്ഞിന്റെ മാതാപിതാക്കളായത് ഏറെ സന്തോഷത്തോടെ അറിയിക്കുകയാണ്. കഴിഞ്ഞ വർഷമാണ് ഞങ്ങൾ ഞങ്ങളുടെ മകളെ ദത്തെടുത്തത്. അത് ഞങ്ങളുടെ ജീവിതത്തെ എല്ലാ വിധത്തിലും മാറ്റിമറിച്ചു എന്നാണ് അന്ന് മകളെ കുറിച്ച് പങ്കുവെച്ച് അഭിരാമി കുറിച്ചത്.

ഒരു കുഞ്ഞിനെ ദത്തെടുക്കാനുള്ള ചിന്ത തങ്ങളിലേക്ക് വരാൻ കാരണക്കാരിയായ വ്യക്തിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ അഭിരാമി. ഇന്ത്യ​​​ഗ്ലിറ്റ്സ് തമിഴ് പുറത്തുവിട്ട നടിയുടെ ഹോം ടൂർ വീഡിയോയിലാണ് മകളെ കുറിച്ച് താരം പറയുന്നത്. അഭിരാമിയും ഭർത്താവ് രാ​ഹുലും മകൾ കൽക്കിയും പെറ്റ് ഡോ​ഗ് മാം​ഗോയും അടങ്ങുന്നതാണ് താരത്തിന്റെ കുടുംബം. കുടുംബാം​ഗങ്ങളുടെ എല്ലാം പേരിന്റെ ആദ്യത്തെ ലെറ്റേഴ്സ് ചേർത്ത് കേദാരം എന്നാണ് വീടിന് അഭിരാമി പേര് നൽകിയിരിക്കുന്നത്.

പതിനാല് വയസുകാരിയായ പെറ്റ് ഡോ​ഗ് മാം​ഗോയെ അഭിരാമിയും രാഹുലും അമേരിക്കയിലെ ഒരു ഷെൽട്ടർ ഹോമിൽ നിന്നാണ് ദത്തെടുത്തത്. തന്റെ ആ​ദ്യത്തെ കുഞ്ഞ് എന്നാണ് പെറ്റ് ഡോ​ഗിനെ അഭിരാമി വിശേഷിപ്പിച്ചത്. അവൾ മാത്രമാണ് വീട്ടിലെ അമേരിക്ക‌നെന്നും അഭിരാമി പറയുന്നു. പൊതുവെ സിനിമാ താരങ്ങളുടെ വീടുകളിൽ കാണുന്നത് പോലുള്ള അത്യാഢംബരങ്ങളൊന്നും അഭിരാമിയുടെ വീട്ടിൽ കാണാൻ കഴിയില്ല.

Abhirami Adopt daughter

പല രാജ്യങ്ങളിലായി യാത്ര ചെയ്തപ്പോഴുള്ള സുവനീറുകൾ നിരവധി അഭിരാമി മനോഹരമായി വീട്ടിൽ സൂക്ഷിച്ചിട്ടുണ്ട്. അഭിനയത്തിൽ മാത്രമല്ല ഡാൻസ്, കുക്കിങ്, ക്രാഫ്റ്റ് മേക്കിങ്, സം​ഗീതം എന്നിവയിലെല്ലാം കമ്പമുള്ള നടി കൊവിഡ് കാലത്ത് സ്വന്തമായി​ ​​ഗിറ്റാർ വായിക്കാനും പഠിച്ചു. പക്ഷെ തന്റെ വേണ്ടപ്പെട്ടവർ‌ക്ക് വേണ്ടിയല്ലാതെ ​ഗിറ്റാർ വായിക്കാറില്ലെന്ന് മാത്രം.

വീടിന്റെ ഒരു ചുമർ മുഴുവൻ‌ ഇതുവരെയുള്ള ജീവിത യാത്രയിലെ മനോഹരമായ നിമിഷങ്ങൾ അടങ്ങിയ ഫോട്ടോകൾ കൊണ്ട് സമ്പന്നമാണ്. ഫോട്ടോകളുമായി ബന്ധപ്പെട്ട ഓർമകൾ പങ്കുവെക്കുന്നതിനിടെയാണ് താൻ കുഞ്ഞിനെ ദത്തെടുക്കാൻ കാരണക്കാരായായി കസിനെ കുറിച്ച് അഭിരാമി വാചാലയായത്. കസിനായ നീനയ്ക്കൊപ്പമുള്ള അഭിരാമിയുടെ ഫോട്ടോയും കലക്ഷനിലുണ്ടായിരുന്നു.

ഞാൻ മുമ്പ് പറഞ്ഞിട്ടുണ്ടോയെന്ന് അറിയില്ല. നീനയേയും ഞങ്ങളുടെ കുടുംബം ദത്തെടുത്തതാണ്. അന്ന് ഞാൻ കുട്ടിയായിരുന്നു. ഞങ്ങൾ തമ്മിൽ നല്ലൊരു ബോണ്ടുണ്ട്. നീനയാണ് കൽക്കി ഞങ്ങളുടെ ജീവിതത്തിലേക്ക് വരാനുള്ള മറ്റൊരു പ്രധാന കാരണമെന്നാണ് അഭിരാമി പറഞ്ഞത്. മകൾ കൽക്കിയും ഭർത്താവ് രാഹുലും തമ്മിലുള്ള ബോണ്ടിന് അടുത്തെത്താൻ പോലും ആർക്കും കഴിയില്ലെന്നും അഭിരാമി പറയുന്നു.

More from Filmibeat

Read more about: abhirami
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X