For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'അവൻ എന്നെ വിട്ട് പോയപ്പോൾ ഹൃദയം തകർന്നു, പതിനേഴാം വയസിൽ തുടങ്ങിയ പ്രണയമാണ്'; അദിതി റാവു ഹൈദരി പറഞ്ഞത്!

  |

  തെന്നിന്ത്യയിലും ബോളിവുഡിലും സിനിമാ പ്രേമികളുടെ ഇഷ്ട നടിയാണ് അദിതി റാവു ഹൈദരി. ജയസൂര്യ സിനിമ സൂഫിയും സുജാതയും പുറത്തിറങ്ങിയ ശേഷമാണ് അദിതിക്ക് മലയാളത്തിൽ‌ ആരാധകർ കൂടിയത്.

  കാരണം അത്ര മനോഹരമായാണ് അദിതി ആ ചിത്രത്തിൽ സുജാത എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത്. 2006ൽ പുറത്തിറങ്ങിയ മലയാള സിനിമ പ്രജാപതിയിലൂടെയാണ് അദിതി അഭിനയം ആരംഭിച്ചത്.

  Also Read: 'ഓർമ്മക്കുറവ് വന്നപ്പോഴും ചാക്കോച്ചൻ അച്ഛന്റെ സമ്മതമില്ലാതെ സിനിമ ചെയ്യില്ല; ഇഷ്ടക്കേടിൽ സിനിമ മാറ്റി'

  മമ്മൂട്ടി നായകനായ ആക്ഷൻ‌ മാസ് സിനിമയായിരുന്നു പ്രജാപതി. ഹൈദരാബാദിലാണ് അദിതി ജനിച്ച് വളർന്നത്. എഹ്‌സാൻ ഹൈദരിയും വിദ്യ റാവുവുമാണ് അദിതിയുടെ മാതാപിതാക്കൾ. ചെറുപ്പം മുതൽ ക്ലാസിക്കൽ ഡാൻസ് അഭ്യസിക്കുന്നുണ്ട് അദിതി.

  നൃത്തത്തിൽ മാത്രമല്ല സം​ഗീതത്തിലും പ്രാവീണ്യം നേടിയി‌ട്ടുണ്ട്. അദിതിക്ക് രണ്ട് വയസ് പ്രായമുള്ളപ്പോൾ താരത്തിന്റെ അച്ഛനും അമ്മയും പിരിഞ്ഞു.

  Also Read: ഭാര്യ അറിയാതൊരു അവിഹിതമുണ്ടെന്ന് ആ ചേച്ചി തെറ്റിദ്ധരിച്ചു; മകന് പേരിട്ട കഥ പറഞ്ഞ് നടന്‍ മണികണ്ഠന്‍

  മാതാപിതാക്കൾ പിരിഞ്ഞ ശേഷം അദിതി അമ്മയ്ക്കൊപ്പം ന്യൂഡൽഹിയിലേക്ക് താമസം മാറ്റി അവിടെ വളർന്നു. ആറാം വയസ് മുതലാണ് അദിതി നൃത്തം അഭ്യസിച്ച് തുടങ്ങിയത്. അഭിനയത്തിൽ മാത്രമല്ല മോഡലിങിലും അദിതി സജീവമാണ്.

  കഴിഞ്ഞ ദിവസം പിറന്നാൾ‌ ആഘോഷിച്ച താരത്തിന് നിരവധി പേരാണ് ആശംസകളുമായി എത്തിയത്. പിറന്നാൾ ദിനത്തിൽ താരത്തിന്റെ പ്രണയവും വിവാ​ഹ ജീവിതവുമെല്ലാം വീണ്ടും ചർച്ചയാവുകയാണ്. തന്റെ വ്യക്തി ജീവിതത്തെ കുറിച്ച് സംസാരിക്കാൻ പൊതുവെ താൽപര്യമില്ലാത്ത വ്യക്തിയാണ് അദിതി റാവു ഹൈദരി.

  Also Read: ഇഷ്ടം തോന്നിയ നടി അമല; ഇന്നത്തെ അമല പോളിനെ ഇഷ്ടം മകന്; നടിയെക്കുറിച്ച് സുധീഷ് പറഞ്ഞത്

  പക്ഷെ മുമ്പൊരിക്കൽ തന്റെ ജീവിതത്തിലുണ്ടായ ഒരേയൊരു പ്രണയത്തെ കുറിച്ചും വിവാ​ഹത്തെ കുറിച്ചും അദിതി മനസ് തുറന്നിരുന്നു. നടൻ സത്യദീപ് മിശ്രയായിരുന്നു അദിതിയുടെ ജീവിതത്തിലുണ്ടായിരുന്ന ഒരേയൊരു പ്രണയം.

  വർഷങ്ങൾ നീണ്ട പ്രണയത്തിന് ശേഷം ഇരുവരും വിവാഹിതരാവുകയും ചെയ്തിരുന്നു. തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിചച്ചും സംസാരിച്ച അദിതി പറഞ്ഞത് ഇങ്ങനെയായിരുന്നു. 'ഞങ്ങൾ വേർപിരിഞ്ഞപ്പോൾ എന്റെ ഹൃദയം തകർന്നു'വെന്നാണ് താരം പറഞ്ഞത്.

  പലർക്കും അദിതി ഒരു തവണ വിവാഹിതയായ നടിയാണെന്ന കാര്യം അറിയില്ല. ഇരുപത്തിയൊന്നാം വയസിലായിരുന്നു സത്യദീപ് മിശ്രയുമായുള്ള അദിതിയുടെ വിവാഹം നടന്നത്. പതിനേഴാം വയസ് മുതൽ അദിതിയും സത്യദീപ് മിശ്രയും പ്രണയത്തിലായിരുന്നു.

  ആ ഒരു പ്രണയം മാത്രമാണ് ഏറ്റവും ആത്മാർഥമായി അദിതിക്ക് ഉണ്ടായിരുന്നത്. 'സിവിൽ സർവീസുകാരനും അഭിഭാഷകനുമായ സത്യദീപിനെ 21ആം വയസിൽ ഞാൻ വിവാഹം കഴിച്ചു. നടനാകാൻ വേണ്ടി അദ്ദേഹം തന്റെ ജോലി ഉപേക്ഷിച്ചിരുന്നു.'

  'ഞങ്ങൾ വേർപിരിഞ്ഞപ്പോൾ അത് എന്റെ ഹൃദയത്തെ വല്ലാതെ തകർത്തു. പക്ഷെ ഞങ്ങൾ സുഹൃത്തുക്കളായതിനാലും ഇപ്പോഴും അടുത്തിരിക്കുന്നതിനാലും ഞാൻ സന്തോഷവതിയാണ്. അവന്റെ അമ്മയ്ക്ക് ഞാൻ ഒരു മകളാണ്.'

  'എന്റെ അമ്മയ്ക്ക് അവൻ എപ്പോഴും മകനായി തുടരുന്നുമുണ്ട്. അദ്ദേഹം എന്നെക്കാൾ വളരെ പ്രായമുള്ളവനാണ്. അവനിൽ നിന്ന് രക്ഷപ്പെടാൻ കഴിയാത്ത അവന്റെ കുട്ടിയാണെന്ന് എപ്പോഴും എന്നെ കളിയാക്കുമായിരുന്നു.'

  'ഞാൻ ഏത് കുടുംബത്തിൽ നിന്നാണ് വന്നത് അല്ലെങ്കിൽ എവിടെയാണ് വളർന്നത് എന്നതിന്റെ അടിസ്ഥാനത്തിൽ വ്യക്തിപരമായ കാര്യങ്ങൾ ചർച്ച ചെയ്യുന്നത് അഭിനേതാക്കളെന്ന നിലയിൽ പ്രധാന്യമുള്ളതാണെന്ന് ഞാൻ കരുതുന്നില്ല. ഞങ്ങളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് തുറന്ന് സംസാരിക്കേണ്ടതില്ല.'

  തന്റെ വിവാഹ ജീവിതത്തിൽ‌ സംഭവിച്ചതിനെ കുറിച്ച് പറയാൻ മടിച്ച് അദിതി പറഞ്ഞു. ദുൽഖർ സൽമാനും കാജൽ അഗർവാളും അഭിനയിച്ച ഹേ സിനാമികയാണ് അദിതി അഭിനയിച്ച് അവസാനം റിലീസ് ചെയ്ത സിനിമ. മഹാ സമുദ്രമാണ് അതിന് മുമ്പ് റിലീസ് ചെയ്ത അദിതിയുടെ സിനിമ. ​ഗാന്ധി ടാക്കീസാണ് റിലീസിന് തയ്യാറെടുക്കുന്ന സിനിമ.

  Read more about: actress
  English summary
  Actress Aditi Rao Hydari's Love Life And Marraige Again Goes Viral On Actress Birthday-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X