'നിങ്ങൾ സിദ്ധാർത്ഥിനെ വിവാഹം ചെയ്യരുത്'; ന്യൂഇയർ സ്പെഷ്യൽ ഫോട്ടോയുമായി എത്തിയ അതിഥിക്ക് ഉപദേശവുമായി ആരാധകർ!
അതിഥി റാവു ഹൈദരിയും നടൻ സിദ്ധാർത്ഥും തങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള സ്വകാര്യത കാത്തുസൂക്ഷിക്കുന്നവരാണ്. കഴിഞ്ഞ കുറച്ച് നാളുകളായി ഇരുവരും എപ്പോഴും ഒരുമിച്ചാണ്. പ്രണയത്തിലാണെന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് ഇവരുടെ അവധി ആഘോഷവും ഫോട്ടോയും യാത്രകളുമെല്ലാം. പക്ഷെ പ്രണയത്തിലാണോ അല്ലയോ എന്നതിൽ ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. 2024 ആരംഭിക്കുമ്പോൾ ഇരുവരും തങ്ങളുടെ അവധിക്കാലത്തിന്റെ ഒരു മനോഹര ചിത്രം സോഷ്യൽമീഡിയയിൽ പങ്കിട്ടു.
ന്യൂഇയർ ആശംസ നേർന്നുള്ള ചിത്രത്തിൽ ഇരുവരും ലവ്ബേർഡ്സിനെ പോലെയാണ് പ്രത്യക്ഷപ്പെട്ടത്. ചിത്രം കാണുമ്പോൾ ഇരുവരും ന്യൂഇയർ ആഘോഷിച്ചത് വിദേശത്താണെന്നാണ് വ്യക്തമാകുന്നത്. സന്തോഷം അനുഗ്രഹീതം നന്ദി... എന്നാണ് കപ്പിൾ ഫോട്ടോ പങ്കിട്ട് അതിഥി കുറിച്ചത്. സിദ്ധാർത്ഥിനെ അതിഥി ടാഗ് ചെയ്തിട്ടുമുണ്ട്.

ഇരുവരുടെയും ഫോട്ടോ പ്രത്യക്ഷപ്പെട്ടതോടെ നിരവധി ആരാധകർ കമന്റുകളുമായി എത്തി. ന്യൂഇയർ ദിനത്തിൽ റിലേഷൻഷിപ്പ് ഒഫീഷ്യലാക്കുകയാണോ എന്നാണ് ചിലർ അതിഥിയോട് ചോദിച്ചത്. പെർഫെക്ട് ജോഡി എന്നായിരുന്നു മറ്റ് ചിലരുടെ കമന്റുകൾ. നിങ്ങൾ രണ്ടുപേരും നല്ല തിരഞ്ഞെടുപ്പ് നടത്തി. നിങ്ങൾ പരസ്പരം അർഹരാണ്, നിങ്ങൾ തമ്മിൽ ലവ് ആണോ, നിങ്ങൾ സിദ്ധാർത്ഥിനെ വിവാഹം ചെയ്യരുത് എന്നിങ്ങനെയായിരുന്നു മറ്റ് കമന്റുകൾ.
ഇരുവരും ഒരു തവണ വിവാഹിതരായി ആ ബന്ധം വേർപ്പെടുത്തി പുറത്ത് വന്നവരാണ്. സിനിമയ്ക്ക് പുറമെയുള്ള തന്റെ ജീവിതം സ്വകാര്യമായി തന്നെ സൂക്ഷിക്കാനാണ് അതിഥിയ്ക്ക് എപ്പോഴും ഇഷ്ടം. താരത്തിന്റെ ആരാധകരില്‍ പോലും പലര്‍ക്കും അറിയാത്തൊരു കാര്യമായിരുന്നു അതിഥി വിവാഹിതയായിരുന്നുവെന്നത്.
2009 ലാണ് അതിഥി വിവാഹിതയാണെന്ന വാര്‍ത്ത ആദ്യം പുറത്ത് വന്നത്. നടന്‍ സത്യദീപ് മിശ്രയായിരുന്നു വരന്‍. നോ വണ്‍ കില്‍ഡ് ജസീക്ക എന്ന സിനിമയിലൂടെ അരങ്ങേറിയ നടനാണ് സത്യജീപ്. എന്നാല്‍ തന്റെ വിവാഹത്തെ രഹസ്യമാക്കി വെക്കാനായിരുന്നു അതിഥി ആഗ്രഹിച്ചിരുന്നത്. പിന്നീട് 2013ല്‍ നല്‍കിയൊരു അഭിമുഖത്തിൽ അതിഥി താന്‍ വിവാഹമോചിതയായ കാര്യം വെളിപ്പെടുത്തി.
2007ലായിരുന്നു അതിഥിയും സത്യദീപും വിവാഹം കഴിക്കുന്നത്. അന്ന് അതിഥിയുടെ പ്രായം 21 ആയിരുന്നു. അതിഥിയ്ക്ക് 17 വയസ് മാത്രം പ്രായമുള്ളപ്പോഴായിരുന്നു ഇരുവരും പ്രണയത്തിലാകുന്നത്. അന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്നു താരം. എന്നാല്‍ പ്രതീക്ഷിച്ചത് പോലെയായിരുന്നില്ല അതിഥിയ്ക്കും സത്യദീപിനും വിവാഹ ജീവിതം.

വിവാഹ ജീവിതത്തല്‍ വിള്ളലുകള്‍ വീണതോടെ ഇരുവരും പിരിയാന്‍ തീരുമാനിക്കുകയായിരുന്നു. മമ്മൂട്ടി ചിത്രം പ്രജാപതിയിലൂടെയായിരുന്നു അതിഥിയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലെത്തിയ അതിഥി ഹിന്ദിയിലൂടെയാണ് താരമായി മാറുന്നത്. അതുപോലെ 2003ൽ തന്റെ സിനിമാ അരങ്ങേറ്റത്തിന് പിന്നാലെയാണ് സിദ്ധാർഥ് വിവാഹിതനാകുന്നത്.
ഡൽഹിയിൽ നിന്നുള്ള ബാല്യകാല സുഹൃത്ത് മേഘ്‌നയെയാണ് സിദ്ധാർത്ഥ് വിവാഹം ചെയ്തത്. ചെറുപ്പം മുതലുള്ള പ്രണയമായിരുന്നെങ്കിലും ഇവരുടെ ദാമ്പത്യ ജീവിതം അധികം നാൾ നീണ്ടുനിന്നില്ല.
ഏകദേശം രണ്ട് വർഷക്കാലം വേർപിരിഞ്ഞ് കഴിഞ്ഞ ഇവർ 2007ൽ വിവാഹമോചനം നേടി. ഇതിന് പിന്നാലെ സോഹ അലി ഖാൻ, ശ്രുതി ഹാസൻ, സാമന്ത തുടങ്ങിയ നടിമാരുമായി സിദ്ധാർഥ് പ്രണയത്തിലായതായി റിപ്പോർട്ടുകൾ വന്നിരുന്നു.


Click it and Unblock the Notifications