ട്രോളന്മാരെ ഞെട്ടിച്ച് അഹാന, സോ... സംഭവം കലക്കി എന്ന് താരം, വീഡിയോ വൈറൽ
സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമാണ് നടി അഹാന കൃഷ്ണ കുമാർ. പാട്ടും , ഡാൻസും, പഴയ ചിത്രങ്ങളുമായി അഹാന ഇൻസ്റ്റഗ്രാമിൽ പ്രത്യക്ഷപ്പെടാറുണ്ട്. അഹാന മാത്രമല്ല സഹോദരിമാരും അച്ഛൻ കൃഷ്ണ കുമാറും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അഹാനയുടെ ഒരു ദിവസം എന്നയൂട്യൂബ് വീഡിയോയുടെ ട്രോളാണ്. സോ എന്ന് വാക്കാണ് അഹാനയ്ക്ക് പണി നൽകിയിരിക്കുന്നത്. വീഡിയോയുടെ പലയിടത്തും താരം സോ എന്ന വാക്ക് ആവർത്തിക്കുന്നുണ്ട്. ഈ ഭാഗമെടുത്താണ് ട്രോളന്മാർ ആഘോഷിക്കുന്നത്.

അതേസമയം ഈ രസകരമായ വീഡിയോ അഹാന തന്റെ ഇൻസ്റ്റഗ്രാം പേജിൽ പങ്കുവെച്ചിട്ടുണ്ട്. ഈ മീം വളരെ രസകരമാണ് എന്ന് കുറിച്ചാണ് അഹാന ട്രോള്‍ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. കൂടാത വീഡിയോ ചെയ്തിരിക്കുന്ന ആളെ താരം അഭിനന്ദിക്കുന്നമുണ്ട്. സോഷ്യൽ മീഡിയയിൽ നിന്ന് മികച്ച പ്രേക്ഷക അഭിപ്രായമാണ് മീമിന് ലഭിച്ചിരിക്കുന്നത്. "ഇതൊന്നും അത്ര നല്ലതല്ല കെട്ടോ", "സോ ചിരിയടക്കാന്‍ വയ്യ", "സോ, ഈ സംഗതി കൊള്ളാം കെട്ടോ" എന്നിങ്ങനെ നിരവധി രസകരമായ കമന്റുകളാണ് ലഭിക്കുന്നത്.
അഭിനേത്രി എന്നതിൽ ഉപരി മികച്ച ഗായിക കൂടിയാണ് അഹാന.ഇടയ്ക്കിടെ പാടുന്ന വീഡിയോകളും ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകര്‍ക്കായി അഹാന പങ്കുവെയ്ക്കാറുണ്ട്. കഴിഞ്ഞ ദിവസം താരം ആലപിച്ച അമ്പലപ്പുഴെ ഉണ്ണി കണ്ണനോട് നീ എന്ന് തുടങ്ങുന്ന ഗാനം സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. അഹാനയുടെ പുതിയ യൂട്യൂബ് ചാനലിലൂടെയാണ് പാട്ട് പങ്കുവെച്ചത്. കൂടാതെ അനിയത്തി ഹന്‍സികയ്ക്ക് ഒപ്പം പാട്ടു പാടുന്ന വീഡിയോയും നേരത്തെ വൈറലായിരുന്നു.
കൊവിഡ്, ലോക്ക് ഡൗൺ പശ്ചാത്തലത്തിൽ ഔദ്യോഗിക പരിപാടികളെല്ലാം ഒഴിവാക്കി വീട്ടിൽ ഇരിക്കുകയാണ് താരം. ഷൂട്ടിങ്ങും മറ്റ് തിരക്കുകളും ഇല്ലെങ്കിലും അഹാനയും സഹോദരിമാരും തിരക്കിലാണ്. മനോഹരമായ ടിക് ടേക്ക്, ഡാൻസ് വീഡിയോകളുമായി ഇവർ പ്രേക്ഷകർക്ക് മുന്നിൽ എത്താറുണ്ട്. സഹോദരിമാരുടെ ഡാന്‍സ് വീഡിയോ സോഷ്യൽ മീഡിയയിൽ സൂപ്പർ ഹിറ്റായിരുന്നു. ഓ നാ നാ എന്ന ഇംഗ്ലീഷ് ഗാനത്തിനൊപ്പമാണ് അഹാനയും സഹോദരിമാരായ ദിയ, ഇഷാനി, ഹന്‍സികയും ചുവട് വെച്ചത്.
സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന പുതിയ ചിത്രം. പോയ വർഷം ഒരുപിടി മികച്ച ചിത്രങ്ങളുടെ ഭാഗമാകാൻ അഹാനയ്ക്ക് കഴിഞ്ഞിരുന്നു പതിനെട്ടാം പടിയാണ് ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം. അതേസമയം ടൊവിനോ ചിത്രമായ ലൂക്കയിലെ അഹാനയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഞാന്‍ സ്റ്റീവ് ലോപ്പസ് എന്ന രാജീവ് രവി ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ മലയാളത്തിലേക്ക് എത്തിയത്. തുടര്‍ന്ന് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന നിവിന്‍ പോളി ചിത്രത്തിലും നടി അഭിനയിച്ചിരുന്നു.


Click it and Unblock the Notifications