നീല സാരിയില്‍ വെള്ളത്തിൽ കളിച്ച് അഹാന കൃഷ്ണൻ! താരത്തിന്റെ ഫോട്ടോ ഷൂട്ട് വൈറലാകുന്നു..
യുവനടിമാരൽ മലയാളി പ്രേക്ഷകരുടെ പ്രിയതാരമാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ അഹാന കൃഷ്ണ. സിനിമയിൽ വന്ന് വർഷങ്ങൾ കഴിഞ്ഞുവെങ്കിലും ഇപ്പോഴാണ് താരം മോളിവുഡിലെ നായിക പദവിയിൽ ചുവട് ഉറപ്പിച്ചത്. ഇന്ന് മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരം കൂടിയാണ് അഹാന. സോഷ്യൽ മീഡിയയിൽ സജീവമാണ് അഹാന. ചെറിയ വിശേഷങ്ങളും പുതിയ ചിത്രങ്ങളും ഫാമിലി വിശേഷങ്ങളും അഹാന ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് താരത്തിന്റെ അതിമനോഹരമായ ഫോട്ടോ ഷൂട്ടാണ്.

നീല കളർ സാരിയിൽ നദി തീരത്തു നിന്നുള്ള താരത്തിന്റെ ഫോട്ടോ ഷൂട്ടാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. നീല കളർ സാരിയ്ക്കൊപ്പം വെള്ള നിറത്തിലുള്ള ബ്ലൗസ് ധരിച്ച് സിമ്പിൾ ആഭരണം ധരിച്ച് കൂൾ ലുക്കിലാണ് ആഹാന പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഫോട്ടോ ഷൂട്ടിലെ ചില ചിത്രങ്ങൾ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.
മികച്ച കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഏറ്റവും ഒടുവിൽ പുറത്തു വന്ന അഹാനയുടെ ചിത്രമാണ് പതിനെട്ടാംപടി. ചിത്രത്തിൽ സാരിയിലാണ് അഹാന പ്രത്യക്ഷപ്പെടുന്നത് . ആന ടീച്ചർ എന്ന കഥാപാത്രത്തെയാണ് ചിത്രത്തി അഹാന അവതരിപ്പിച്ചത്. ചിത്രത്തിലുടനീളം സാരിയിലാണ് അഹാനം എത്തുന്നത്. ആനി ടീച്ചറിനെ ഒരിക്കൽ കൂടി ഓർമിപ്പിക്കുന്ന തരത്തിലാണ് പുതിയ ഫോട്ടോ ഷൂട്ടെന്ന് ചിലർ അഭിപ്രായപ്പെടുന്നുണ്ട്.


Click it and Unblock the Notifications











