സഹോദരിമാരുമായി വഴക്കുണ്ടാക്കുന്നത് ഇതിനാണ്, തനിക്ക് അത് നിർബന്ധമാണ്, തുറന്ന് പറഞ്ഞ് അഹാന
അഹാനയ്ക്ക് കഴിഞ്ഞു. 2014 ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറ്റം കുറിച്ചത്. വിരലിൽ എണ്ണാവുന്ന ചിത്രങ്ങളിൽ മാത്രമാണ് അഭിനയിച്ചതെങ്കിലും ഈ ചിത്രങ്ങൾ സൂപ്പർ ഹിറ്റായിരുന്നു. ഇന്നും അഹാനയുടെ കഥാപാത്രങ്ങൾ പ്രേക്ഷകരുടെ മനസ്സിൽ തിളങ്ങി നിറഞ്ഞു നിൽക്കുന്നുണ്ട്.
സിനിമയിൽ മാത്രമല്ല സോഷ്യൽ മീഡിയയിലും സജീവാണ് അഹാന കൃഷ്ണ. നടി മാത്രമല്ല സ സഹോദരിമാരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കൃഷ്ണ സിസ്റ്റേഴ്സ്, ട്രാവൻകൂർ സിസ്റ്റേഴ്സ് എന്നൊക്കെയാണ് ഇവർ നാൽവർ സംഘത്തെ അറിയപ്പെടുന്നത്. സഹോദരിമാർ നാല് പേരും അടുത്ത സുഹൃത്തുക്കളാണ്. ഇവരെ പറ്റി വാർത്തകളും സോഷ്യൽ മീഡിയയിൽ ഇടം പിടിക്കാറുണ്ട്. ഇപ്പോഴിത അനിയത്തിമാരുമായി ഏറ്റവും അധികം വഴക്കുണ്ടാക്കുന്ന കാര്യം വെളിപ്പെടുത്തി അഹാന കൃഷ്ണ. തന്റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച ട്രൂ ഓർ ഫാൾസ് എന്ന വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ആരാധകരുടെ ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്ന വീഡിയോ ആയിരുന്നു ഇത്. തന്ഡറെ കാര്യങ്ങൾ അടുക്കും ചിട്ടയോടെ ചെയ്യുന്ന ആളാണ് ഞാനെന്നാണ് അഹാന പറയുന്നത്. വീട്ടിൽ എല്ലാം അടുക്കും ചിട്ടയേടെ എല്ലാം ഒരുക്കി വയ്ക്കണം. ആ കാര്യത്തിൽ തനിക്ക് നിർബന്ധമാണ്. എന്നാൽ സഹോദരിമാർ അങ്ങനെയല്ല. അടുക്കും ചിട്ടയുമില്ലാതെ വലിച്ചിടുന്നത് തനിക്ക് ഇഷ്ടമല്ല. തങ്ങൾ തമ്മിൽ ഏറ്റവും കൂടുതൽ അടിയുണ്ടാക്കുന്നത് ഇക്കാര്യം കൊണ്ടാണെന്നും അഹാന പറഞ്ഞു.

കൂടാതെ പരീക്ഷയ്ക്ക് ആദ്യമായി പരാജയപ്പെട്ടതിനെ കുറിച്ചും അഹാന വീഡിയോയിൽ പറയുന്നുണ്ട്. പഠിക്കാൻ മിടുക്കിയായിട്ടും ഫിസിക്സ് പരീക്ഷയ്ക്ക് ഒരിക്കൽ തോറ്റിട്ടുണ്ടെന്നും അഹാന പറഞ്ഞു. കൂടാതെ കോപ്പിയടിച്ചതിന് ഒരിക്കൽ മാതാപിതാക്കളെ സ്കൂളിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ടെന്നും അഹാനം വീഡിയോയിൽ പറയുന്നു.. പഠിത്തതിൽ അഹാന മിടുക്കിയായിരുന്നെന്ന് നേരത്തെയുള്ള അഭിമുഖങ്ങളിൽ അച്ഛനും അമ്മയും സഹോദരിമാരും പറഞ്ഞിരുന്നു.

ഒറ്റയ്ക്ക് ഇരിക്കാൻ വളരെ ഇഷ്ടമാണ്. തന്റെ സ്വന്തം കമ്പനി ആസ്വദിക്കുന്ന വ്യക്തിയാണെന്നും അഹാന പറഞ്ഞു. ഒറ്റയ്ക്കിരിക്കുന്നത് നന്നായി എൻജോയ് ചെയ്യുന്ന ആളാണ് ഞാൻ. തനിയെ ഇരുന്ന് സംസാരിക്കാറുണ്ട്. എനിക്ക് അൽപ്പം ഭ്രാന്തുണ്ടെന്നാ അമ്മയും അനിയത്തിമാരും പറയുക," ചിരിയോടെ അഹാന പറയുന്നു.

ലൂക്ക, പതിനെട്ടാം പടി എന്നിവയാണ് ഏറ്റലും ഒടുവിൽ പുറത്തിറങ്ങിയ അഹാനയുടെ ചിത്രങ്ങൾ. 2019 ൽ പുറത്തിറങ്ങിയ രണ്ട് ചിത്രങ്ങളും തിയേറ്റററുകളിൽ വലിയ വിജയമായിരുന്നു. ചിത്രങ്ങളിൽ അഹാന ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. നാൻസിറാണി. പിടികിട്ടാപുള്ളി, അടി തുടങ്ങിയവയാണ് ഇനി പുറത്തിറങ്ങാനുള്ള അഹാനയുടെ ചിത്രങ്ങൾ.അടി'യിൽ ആണ് അഹാന അവസാനമായി അഭിനയിച്ചത്. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനിയായ വേഫെയ്റര്‍ ഫിലംസാണ് ചിത്രം നിർമ്മിക്കുന്നത്. അഹാനയ്ക്കൊപ്പം ഷൈൻ ടോം ചാക്കോ, ധ്രുവ്, അഎന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.


Click it and Unblock the Notifications