For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പൈസ കൊടുത്ത് ചാവാന്‍ വന്ന അവസ്ഥയായി പോയി; സ്‌കൂബ ഡൈവിംഗ് നടത്തിയ അനുഭവുമായി അഹാന കൃഷ്ണ

  |

  നടന്‍ കൃഷ്ണ കുമാറിന്റെ മൂത്തമകള്‍ എന്നതലിലുപരി മലയാള സിനിമയിലെ യുവനടിമാരില്‍ ഒരാളാണ് അഹാന കൃഷ്ണ. ഞാന്‍ സ്ലീവ് ലോപ്പ്‌സ് എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ അഹാന പിന്നീട് ചെറുതും വലുതമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയിരുന്നു. ഏറ്റവുമൊടുവില്‍ ടൊവിനോ തോമസിനൊപ്പം അഭിനയിച്ച ലൂക്ക എന്ന ചിത്രത്തിലെ നായിക വേഷം ജനപ്രീതി നേടി കൊടുത്തു.

  ലോക്ഡൗണ്‍ കാലത്ത് അഹാനയും സഹോദരിമാരുമാണ് സോഷ്യല്‍ മീഡിയ അടക്കി ഭരിച്ചത്. മൂന്ന് അനിയത്തിമാര്‍ക്കൊപ്പം ചേര്‍ന്ന് കിടിലന്‍ ഡാന്‍സ് പെര്‍ഫോമന്‍സിലൂടെയും ഡബ്‌സ്മാഷ് വീഡിയോസിലൂടെയും സഹോദരിമാര്‍ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ സ്‌കൂബ ഡൈവിംഗ് നടത്തിയതിന് തൊട്ട് മുന്‍പുണ്ടായ അനുഭവത്തെ കുറിച്ച് പറഞ്ഞ് എത്തിയിരിക്കുകയാണ് നടി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ക്കൊപ്പമാണ് പേടി ഉണ്ടായിരുന്നെങ്കിലും എടുത്ത തീരുമാനം മാറ്റാതെ മുന്നോട്ട് പോയെന്ന് താരപുത്രി വ്യക്തമാക്കിയിരിക്കുന്നത്.

  ahaana-scooba

  'കടലില്‍ ചാടുന്നതിന് അല്‍പം മുന്‍പെടുത്ത ചിത്രം. സത്യം പറഞ്ഞാല്‍ ഞാന്‍ ഇവിടെ പുഞ്ചിരിച്ച് കൊണ്ട് നില്‍ക്കുന്നുണ്ടെങ്കിലും മരിക്കാന്‍ ആണോ പണം കൊടുത്തത് എന്ന് ആലോചിച്ച് കൊണ്ടിരിക്കുകയായിരുന്നു. പക്ഷേ എനിക്കറിയാം ഭയം മൂലം ചാടേണ്ടെന്ന് തീരുമാനിച്ചാല്‍ അത് പിന്നീട് എന്റെ ജീവിതത്തിലെ മറ്റ് പല തീരുമാനങ്ങളെയും ബാധിക്കും. അപ്പോള്‍ ഭയം കൊണ്ട് മാത്രം ഒരു കാര്യത്തില്‍ നിന്നും പിന്മാറുന്ന അവസ്ഥ വരും.

  അതുകൊണ്ട് മാത്രമാണ് ഭയം മാറ്റി വച്ച് 36 അടി താഴെ കടലിലേക്ക് ചാടാന്‍ തീരുമാനിച്ചതെന്ന് ചാടന്‍ തീരുമാനിച്ചതെന്നും അഹാന പറയുന്നു. ഇനിയും ജീവിതത്തില്‍ വരാന്‍ പോകുന്ന ഒട്ടനവധി തീരുമാനങ്ങളെ നല്ല രീതിയില്‍ സ്വാധീനിക്കാന്‍ ഈ അനുഭവത്തിനാകും. ഭയം തോന്നുന്നതില്‍ കുഴപ്പമില്ല. അത് ഉപേക്ഷിക്കാന്‍ തീരുമാനിച്ചാലും കുഴപ്പമില്ല, പക്ഷേ ഭയത്തിനപ്പുറം വിജയമാണെന്ന് സ്വയം ഓര്‍മ്മിക്കുക' എന്നുമാണ് അഹാന കൃഷ്ണ പറയുന്നത്.

  ahaana-scooba

  ലോക്ഡൗണ്‍ വരുന്നതിന് മുന്‍പ് കൃഷ്ണകുമാര് കുടുംബസമേതം യാത്രകള്‍ നടത്താറുണ്ടായിരുന്നു. എന്തെങ്കിലും ആവശ്യങ്ങള്‍ക്കായി യാത്ര നടത്തുന്നതിനെക്കാളും പുതിയ സ്ഥലങ്ങള്‍ കാണുന്നതിന് വേണ്ടിയുള്ള യാത്രകളാണ് തനിക്ക് ഏറെ ഇഷ്ടമെന്നാണ് അഹാന നേരത്തെ മുതല്‍ പറയാറുള്ളത്. ചെന്നൈയില്‍ പഠിക്കാന്‍ പോയപ്പോള്‍ മുതലാണ് ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയത്.

  ആദ്യമൊക്കെ പേടി ആയിരുന്നെങ്കിലും പതിയെ എല്ലാം പഠിച്ചെടുത്തു. ചെന്നൈയില്‍ നിന്നും ഒറ്റയ്ക്കുള്ള ബസ് യാത്ര, കൂട്ടുകാരൊടൊപ്പം ട്രെയിനിലുള്ള യാത്ര, ഒറ്റയ്ക്ക് ഫ്‌ളൈറ്റില്‍ തിരുവനന്തപുരത്തേക്കുള്ള യാത്ര, തുടങ്ങിയവയിലൂടെ ലഭിച്ച പരിചയം ആത്മവിശ്വാസം വര്‍ധിപ്പിച്ചു. യാത്രകള്‍ നമ്മുടെ വ്യക്തിത്വവും ആത്മവിശ്വാസവും മെച്ചപ്പെടുത്തുമെന്നും മുന്‍പ് ഒരു അഭിമുഖത്തില്‍ അഹാന പറഞ്ഞിരുന്നു.

  ടൊവിനോ ചിത്രം ലൂക്കയുടെ റിവ്യൂ | filmibeat Malayalam

  അഹാനയുടെ പോസ്റ്റ് കാണാം

  English summary
  Actress Ahaana krishna About Her Scooba Diving Experiences
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X