'ആഞ്ഞ് പിടിച്ചാൽ രണ്ട് രണ്ടര മണിക്കൂറെടുക്കും, അതിന് ഞാൻ അമ്മയെ കുറ്റം പറയും'; ഇഷാനിയും അഹാനയും പറയുന്നു!

ക്യാമറകൾ ഉറങ്ങാത്ത വീടെന്നാണ് നടൻ കൃഷ്ണ കുമാറിന്റെ വീടിനെ കളിയാക്കി സോഷ്യൽമീഡിയയിൽ സ്ഥിരം വരാറുള്ള ഒരു കമന്റ്. കാരണം വീട്ടിലുള്ള ആറ് പേർക്കും യുട്യൂബ് ചാനലും സോഷ്യൽമീഡിയ പേജുകളുമുണ്ട്. വീടിന്റെ ഓരോ കോണിലിരുന്നതാണ് കൃഷ്ണ കുമാറും ഭാര്യയും മക്കളും വീട്ടുവിശേഷങ്ങളും മറ്റും വീഡിയോയാക്കി പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ മൂന്ന് പേരും സിനിമയിൽ അരങ്ങേറി കഴിഞ്ഞു. അഹാന മലയാളത്തിലെ മൾട്ടി ടാലന്റഡായ യുവനടിയാണ്. വൺ എന്ന സിനിമയിൽ ചെറിയൊരു വേഷം ചെയ്താണ് ഇഷാനി സിനിമയിലേക്ക് എത്തിയത്.

ലൂക്ക എന്ന സിനിമയിൽ അഹാനയുടെ കുട്ടിക്കാലം അവതരിപ്പിച്ചാണ് ഹൻസിക അഭിനയത്തിലുള്ള അഭിരുചി തെളിയിച്ചത്. രണ്ടാമത്തെ മകൾ ദിയ സിനിമയിൽ അരങ്ങേറിയിട്ടില്ലെങ്കിലും ഡാൻസ് വീഡിയോയും ബിസിനസും എല്ലാം ആയി സജീവമാണ്. കൃഷ്ണ കുമാറിന്റെ നാല് മക്കളിൽ പരസ്പരം ഏറ്റവും കൂടുതൽ ഛായയുള്ള രണ്ടുപേർ അഹാനയും ഇഷാനിയുമാണ്.

Ahaana Krishna

ഇരുവരെയും കാണാനും ശബ്ദവും എല്ലാം ഒരുപോലെയാണെന്നാണ് ഭൂരിഭാ​ഗം പ്രേക്ഷകരും പറയാറുള്ളത്. ഇരുവരുടെയും സ്വഭാവത്തിലും ചില സിമിലാരിറ്റികളുണ്ട്. ഇപ്പോഴിതാ ഇരുവരും വീട്ടിൽ ഒറ്റക്കായപ്പോൾ പകർത്തിയ ഒരു രസകരമായ വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

അച്ഛനും അമ്മയും ഹൻസികയും ഓസിയുമെല്ലാം അവരവരുടെ തിരക്കുകളുമായി പുറത്ത് പോയതിനാൽ തങ്ങൾ ഒറ്റയ്ക്കായെന്നും അതുകൊണ്ട് തന്നെ ഒരു സിസ്റ്റേർസ് ഡെ ഔട്ട് തങ്ങൾ ചെയ്യാൻ പോവുകയാണെന്നും പറഞ്ഞാണ് സഹോദരി ഇഷാനിക്കൊപ്പുള്ള ഔട്ടിങ് വീ‍ഡിയോ അഹാന കൃഷ്ണ പങ്കുവെച്ചത്.

ഫ്രോസൺ ആനിമേഷൻ മൂവിയിലെ എൽസയേയും ആനയേയും പോലെ അതേ നിറത്തിലുള്ള വസ്ത്രങ്ങളാണ് തങ്ങൾ ധരിച്ചിരിക്കുന്നതെന്നും അഹാനയും ഇഷാനിയും വീ‍ഡിയോയിൽ പറഞ്ഞും. ശേഷം എൽസയേയും ആനയേയും പോലെ പോസ് ചെയ്ത് ഇരുവരും ഫോട്ടോകൾ പകർത്തുകയും ചെയ്തു.

തങ്ങൾക്ക് കുട്ടിക്കാലത്ത് ഏറ്റവും ഇഷ്ടപ്പെട്ട സിനിമ കൂടിയായിരുന്നു ഫ്രോസൺ എന്നും താരപുത്രിമാർ പറഞ്ഞു. അഹാനയും ഇഷാനിയും ഇരുവരും തമ്മിലുള്ള സാമ്യതകളും വ്യത്യാസങ്ങളും വീഡിയോയിലൂടെ പങ്കുവെച്ചു. താൻ എക്സ്ട്രോവർട്ടും ഔട്ട്സ്പോക്കണുമാണെന്നും ഇഷാനി ഇൻട്രോവേർട്ടാണെന്നുമാണ് ആദ്യത്തെ വ്യത്യാസമായി അഹാന പറഞ്ഞത്.

Ahaana Krishna

താൻ ഏറ്റവും പരിചയമുള്ളിടത്ത് നന്നായി സംസാരിക്കുന്ന വ്യക്തിയാണെന്നും പരിചയമില്ലാത്തവരോട് സംസാരിക്കാൻ ഒരു തരം പേടിയുള്ളതുകൊണ്ടാണ് മിണ്ടാതെ ഒതുങ്ങി നിൽക്കുന്നതെന്നും തന്റെ സ്വഭാവത്തെ കുറിച്ച് വിശദീകരിച്ച് ഇഷാനി പറഞ്ഞു. രണ്ടാമത്തെ വ്യത്യാസമായി ഇരുവരും പറഞ്ഞത് ഭക്ഷണം കഴിക്കാൻ എടുക്കുന്ന സമയമാണ്.

താൻ അതിവേ​ഗത്തിൽ ഭക്ഷണം കഴിക്കുമെന്നും എന്നാൽ ഇഷാനിക്ക് ഭക്ഷണം കഴിക്കാൻ മണിക്കൂറുകൾ ആവശ്യമാണെന്നുമാണ് അഹാന പറഞ്ഞത്. താൻ ആഞ്ഞ് പിടിച്ചാൽ ഒരു മീൽ രണ്ട് രണ്ടര മണിക്കൂർ സമയം എടുത്ത് കഴിക്കാൻ സാധിക്കുമെന്നും ഇഷാനി പറഞ്ഞു. ഭക്ഷണ കാര്യത്തിൽ മാത്രമല്ല കുളിക്കുന്നതിലും ഒരുങ്ങുന്നതിലും സമയം പാലിക്കുന്ന കാര്യത്തിലുമെല്ലാം താൻ വളരെ സ്ലോയാണെന്നും ഇഷാനി കൂട്ടിച്ചേർത്തു.

മറ്റൊരു വ്യത്യാസമായി അഹാന പറഞ്ഞത് ഇഷാനി ഡിപെന്റന്റും താൻ‌ ഇൻഡിപെന്റന്റുമാണെന്നാണ്. താൻ ഡിപെന്റന്റായ കുട്ടിയായത് അമ്മ സിന്ധു കാരണമാണെന്നാണ് ഇഷാനി പറയുന്നത്. കാരണം താൻ എന്തെങ്കിലും ചെയ്യാൻ തുടങ്ങുമ്പോൾ തന്റെ അമ്മ വന്ന് അതെല്ലാം ചെയ്ത് തരുമെന്നാണ് ഇഷാനി പറയുന്നത്.

പിന്നീട് പരസ്പരമുള്ള സാമ്യതകളാണ് ഇരുവരും പറഞ്ഞത് തങ്ങളുടെ ശബ്ദവും രൂപവും വളരെ സാമ്യതയുള്ളതാണെന്ന് അഹാന പറഞ്ഞു. അതുപോലെ ചിട്ടയായ ജീവിതത്തിന്റെ കാര്യത്തിലും താനും അഹാനയും ഒരുപോലെയാണെന്നും ഇഷാനി പറഞ്ഞു. സിസ്റ്റേർസ് ഡെ ഔട്ട് കഴിഞ്ഞ് തിരികെ എത്തിയ ഇരുവരും ഫ്രോസൺ സിനിമയും ഒരുമിച്ചിരുന്ന് ആസ്വദിച്ചു.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X