ഫ്രണ്ട്സിനൊപ്പം പക്ക ലോക്കൽ, കണ്ണെടുക്കാതെയുള്ള നോട്ടത്തിലുണ്ട് പ്രണയം; ആ​ഗ്രഹം സാധിച്ചെടുത്ത് അഹാന!

അച്ഛന്റെ സിനിമാ പാരമ്പര്യമാണ് അഹാന കൃഷ്ണയേയും അഭിനയത്തിലേക്ക് തിരിയാൻ പ്രേരിപ്പിച്ചത്. കൃഷ്ണകുമാറിന്റെ നാല് മക്കളും കുട്ടിക്കാലം മുതൽ സ്റ്റാർസാണ്. അച്ഛനും അമ്മയ്ക്കും ഒപ്പം മോഡലിങ്ങിൽ നാല് മക്കളും സജീവമായിരുന്നു. അതുകൊണ്ട് തന്നെ നാലുപേരെയും പ്രേക്ഷകരും സിനിമയിലേക്ക് പ്രതീക്ഷിച്ചിരുന്നു. അതിൽ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. പിന്നാലെ ഏറ്റവും ഇളയ സഹോദരി ഹൻസികയും മൂന്നാമത്തെ സഹോദരി ഇഷാനിയും സിനിമയിലേക്ക് അരങ്ങേറി.

മൂന്ന് പേരിൽ അഹാന മാത്രമാണ് സിനിമാ അഭിനയം പ്രൊഫഷനായി എടുത്ത് മുന്നോട്ട് പോകുന്നത്. മറ്റ് രണ്ടുപേരും നല്ല അവസരങ്ങൾ‌ വന്നാൽ മാത്രം അഭിനയത്തിലേക്ക് തിരിച്ച് വരാമെന്ന നിലപാടിലാണ്. അഹാനയെന്ന അഭിനേത്രിക്ക് ഉള്ളതിനേക്കാൾ ആരാധകർ നടിയുടെ യുട്യൂബ് ചാനലിനുണ്ട്.

Actress Ahaana Krishna

കൊവിഡ് കാലത്താണ് അഹാന യുട്യൂബ് വ്ലോ​ഗിങ് സീരിയസായി കണ്ട് വീഡിയോകൾ ചെയ്ത് തുടങ്ങിയത്. കൃത്യമായ ഇടവേളകളിൽ മുടങ്ങാതെ വീഡിയോ പങ്കിടാനും അഹാന ശ്രദ്ധിക്കാറുണ്ട്. ഇപ്പോഴിതാ അഹാന പങ്കിട്ട ഏറ്റവും പുതിയ വ്ലോ​ഗാണ് ശ്രദ്ധ നേടുന്നത്. ജോലിയുടെ ഭാ​ഗമായി നടത്തിയ കൊച്ചി യാത്രയുടേയും വർഷങ്ങളായി മനസിൽ ഉണ്ടായിരുന്ന ഒരു ആ​ഗ്രഹം സാധിച്ചെടുത്തതിനെ കുറിച്ചുമാണ് വീഡിയോയിൽ അഹാന വിവരിച്ചിരിക്കുന്നത്.

വന്ദേഭാരതിലായിരുന്നു തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്കുള്ള അഹാനയുടെ യാത്ര. കൊച്ചിയിൽ എത്തിയശേഷം ഉറ്റസുഹൃത്തുക്കൾക്കൊപ്പം ചെറിയൊരു ഔട്ടിങ്ങും ഉണ്ടായിരുന്നു. ലക്കി ഭാസ്കർ അടക്കമുള്ള സിനിമയുടെ ഛായാ​ഗ്രഹകനും നിമിഷ് രവിയും അഹാനയ്ക്കൊപ്പമുണ്ടായിരുന്നു. ഇരുവരും വർഷങ്ങളായി അടുത്ത സുഹൃത്തുക്കളാണ്.

അഹാന കൊച്ചിയിൽ എത്തിയിട്ടുണ്ടെന്ന് അറിഞ്ഞാണ് നിമിഷും എത്തിയത്. ഇത്തവണത്തെ കൊച്ചി ട്രിപ്പിൽ വർഷങ്ങളായി മനസിൽ താലോലിച്ച സ്വപ്നം അഹാന കൃഷ്ണ സാധിച്ചെടുത്തു. കവര് കാണുക അത് മതി വരുവോളം ആസ്വദിക്കുക എന്നത് അഹാനയുടെ വലിയൊരു ആ​ഗ്രഹമായിരുന്നു. സീ ഫുഡ്സ് ഉൾപ്പെടുത്തിയുള്ള ​ഗ്രാന്റ് ഡിന്നറിനുശേഷം കുമ്പളങ്ങിയിലെ കവര് കാണാനാണ് അഹാന പോയത്.

വഞ്ചിയിൽ കയറുമ്പോഴും കവര് കാണാൻ സാധിക്കാതെ വരുമോയെന്ന ആശങ്ക താരത്തിനുണ്ടായിരന്നു. ഇം​ഗ്ലീഷിൽ ബയോലൂമിനിസെൻസ് എന്ന് പറയപ്പെടുന്ന ശാസ്ത്രീയ പ്രതിഭാസമാണ് കവര്. ഈ കവര് കണ്ടാസ്വദിക്കണം എങ്കിൽ കുമ്പളങ്ങിയിലേക്ക് തന്നെ പോകണം. ഒരു കയാക്കിങ് ടീമിന്റെ ഒപ്പമാണ് അഹാന കൃഷ്ണ ഈ സ്വപ്ന സാക്ഷാത്ക്കാരത്തിലേക്ക് നീങ്ങിയത്.

Actress Ahaana Krishna

കവര് കണ്ട് തിരിച്ചെത്തിയ അ​​​ഹാന വർഷങ്ങളായുള്ള തന്റെ വലിയൊരു ആ​​ഗ്രഹം സാധിച്ചുവെന്ന് വീഡിയോയിൽ ആവർത്തിച്ച് പറയുന്നുണ്ട്. മാർച്ച്, ഏപ്രിൽ മാസങ്ങളിലാണ് കവരിന്റെ സീസൺ. കായലിൽ ഇളക്കം തട്ടുന്നതോടെ ഇളം നീല വെളിച്ചത്തോടെ ഇവ ദൃശ്യമാകും. ഇവ നേരിൽ കാണാനും ക്യാമറയിൽ പകർത്താനുമായി ഒട്ടേറെ ആളുകളാണ് രാത്രിയിൽ കുമ്പളങ്ങിയിൽ എത്തുന്നത്.

വീഡിയോ വൈറലായതോടെ രസകരമായ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. ആരാധകർ കൂടുതലും സർപ്രൈസായത് നിമിഷ് രവിയെ അഹാനയുടെ വ്ലോ​ഗിൽ കണ്ടതിനാലാണ്. അഹാനയുടെ വീട്ടിലെ പ്രധാനപ്പെട്ട ചടങ്ങകളിൽ പങ്കെടുക്കാൻ എത്തുമ്പോൾ അഹാനയുടെ വ്ലോ​ഗിൽ ഒന്ന് മുഖം കാണിച്ച് പോവുക മാത്രമാണ് നിമിഷ് ചെയ്യാറുള്ളത്.

പുതിയ വ്ലോ​ഗിലെ പല സന്ദർഭങ്ങളിലും കണ്ണെടുക്കാതെ നിമിഷ് അഹാനയെ നോക്കുന്നത് കണ്ടപ്പോൾ ഇരുവരും തമ്മിലുള്ള പ്രണയത്തിന്റെ ആഴം മനസിലായി എന്നാണ് ഏറെയും കമന്റുകൾ. ഏറെ നാളുകളായി നിമിഷും അഹാനയും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. പക്ഷെ അഹാന അതിനോടൊന്നും ഇതുവരെയും പ്രതികരിച്ചിട്ടില്ല. ഫ്രണ്ട്സിനൊപ്പം കൂടുമ്പോൾ അഹാന പക്ക ലോക്കൽ‌ ​ഗേളാകുമെന്നും ആ വൈബ് കാണാൻ രസമാണെന്നുമായിരുന്നു മറ്റ് ചില കമന്റുകൾ. പുതിയ വ്ലോ​ഗിൽ അതീവ സന്തോഷവതിയായിരുന്നു അഹാനയെന്നും കമന്റുകളുണ്ട്.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X