അഹാന കൃഷ്ണ വിവാ​ഹിതയാകുന്നു....?, ബ്രൈഡ് റ്റു ബി ചിത്രങ്ങള്‍ പങ്കുവെച്ച് താരം, സഹോദരി ഹൻസികയ്ക്കും ഞെട്ടൽ!

സെലിബ്രിറ്റികളുടെ വിശേഷങ്ങൾ പ്രേക്ഷകർ ഏറെയും അറിയുന്നത് സോഷ്യൽമീഡിയ വഴിയാണ്. ജനനമായാലും മരണമായാലും വിവാഹമാണെങ്കിലും വേർപിരിയലാണെങ്കിലും സെലിബ്രിറ്റികളടക്കം എല്ലാവരും കാര്യങ്ങൾ ഓഫീഷ്യലായി അറിയിക്കുന്നത് സോഷ്യൽമീ‍ഡിയ വഴിയാണ്.

അത്തരത്തിൽ നടി അഹാന കൃഷ്ണ പങ്കുവെച്ച ചിത്രങ്ങളും കുറിപ്പുമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്. മലയാളത്തിലെ യുവനടിമാരിൽ ശ്രദ്ധേയയാണ് അഹാന ക‍ൃഷ്ണ. അച്ഛന്റെ പാത പിന്തുടർന്ന് സിനിമയിലെത്തിയ അഹാന സിനിമയും അഭിനയവും തന്നെയാണ് പ്രൊഫഷനാക്കിയിരിക്കുന്നത്.

ഇടയ്ക്ക് മ്യൂസിക്ക് വീഡിയോ പോലുള്ളവയും അഹാന സംവിധാനം ചെയ്ത് ആരാധകരിലേക്ക് എത്തിച്ചിരുന്നു. തോന്നൽ എന്ന മ്യൂസിക്ക് വീഡിയോയിൽ അഭിനയിച്ചതും അഹാന തന്നെയായിരുന്നു. ഇരുപത്തിയേഴുകാരിയായ അഹാന ഏറ്റവും പുതിയതായി സോഷ്യൽമീഡിയിൽ പങ്കുവെച്ച് ബ്രൈഡ് റ്റു ബി ചിത്രങ്ങളാണ്. വിവാഹിതയാകാൻ പോകുന്ന പെൺകുട്ടികളാണ് ബ്രൈഡ് റ്റു ബി നടത്തി സോഷ്യൽമീഡിയിൽ പങ്കുവെക്കാറുള്ളത്.

Ahaana Krishna

ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് എന്ന തലക്കെട്ടോടെയാണ് അഹാന ചിത്രങ്ങൾ പങ്കുവെച്ചത്. വയലറ്റ് നിറത്തിലുള്ള ​ഗൗണും അതിന് ഇണങ്ങുന്ന ഡയമണ്ട് ആഭരണങ്ങളും ധരിച്ച് സുന്ദരിയായാണ് അഹാന ഫോട്ടോയിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ സോഷ്യൽമീഡിയ പോസ്റ്റ് അതിവേ​ഗത്തിൽ വൈറലായി. അഹാനയുടെ ബ്രൈഡ് റ്റു ബി ചിത്രങ്ങൾ കണ്ടതോടെ ആരാധകർ ഞെട്ടി.

ഒരു മുന്നറിയിപ്പുമില്ലാതെ പെട്ടന്ന് എന്തിനാണ് അഹാന ബ്രൈഡ് റ്റു ബി ചിത്രങ്ങൾ പങ്കുവെച്ചത് എന്നായിരുന്നു പിന്നീട് പ്രേക്ഷകർ‌ക്കുള്ള സംശയം. പലരും അത് കമന്റായി പങ്കുവെക്കുകയും ചെയ്തു. ബ്രൈഡ് റ്റുബി, ഫസ്റ്റ് ലുക്ക്, വെഡ്ഡിങ് ഫോട്ടോഗ്രഫി തുടങ്ങിയ ഹാഷ് ടാഗുകളും പോസ്റ്റിൽ അഹാന ഉപയോഗിച്ചിരുന്നു.

ബ്രൈഡ് റ്റു ബി ബാനറും താരം ധരിച്ചിരുന്നു. ആദ്യം കമന്റുമായി എത്തിയത് നടിയുടെ ഏറ്റവും ഇളയ സഹോദരി ഹൻസികയാണ്. സംശയവും ഞെട്ടലും പ്രകടിപ്പിക്കാൻ ഉപയോ​ഗിക്കുന്ന ഇമോജികളാണ് കമന്റായി ഹൻ‌സിക പോസ്റ്റ് ചെയ്തത്. ഭാഗ്യം... അപ്പോള്‍ നമ്മള്‍ മാത്രമല്ല ഹന്‍സുവും അറിഞ്ഞിട്ടില്ല. അപ്പോള്‍ ഇത് പറ്റിക്കല്‍സ് തന്നെ എന്നാണ് ഒരു ആരാധകൻ കമന്റ് ചെയ്തത്.

പെട്ടന്ന് കണ്ടപ്പോൾ ഞെട്ടിപ്പോയിയെന്നും ചിലർ കമന്റ് ചെയ്തിട്ടുണ്ട്. അഹാനയുടെ മറ്റൊരു സഹോദരി ദിയ കൃഷ്ണ ഹാപ്പി മാരീഡ് ലൈഫ് മാമം എന്നാണ് രസകരമായി കമന്റ് ചെയ്തത്. താരത്തിന്റെ സഹോദരങ്ങളുടെ കമന്റുകൾ കൂടി പ്രത്യക്ഷപ്പെട്ടതോടെ പ്രമോഷന്റെ ഭാ​ഗമായുള്ള പരസ്യമാണെന്ന് ആരാധകർക്കും മനസിലായി. ജ്വല്ലറിയുടെ പരസ്യത്തിന് വേണ്ടി നടത്തിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് അഹാന സോഷ്യൽമീഡിയയിൽ പോസ്റ്റ് ചെയ്തത്.

Ahaana Krishna

സംഭവം ചർച്ചയായതോടെ ഇനി ഓൺലൈനിൽ വരാൻ പോകുന്ന വാർത്തകളുടെ തലക്കെട്ടുകൾ പ്രവചിച്ച് പങ്കുവെച്ചിട്ടുമുണ്ട് ചില ആരാധകർ. അഹാന കൃഷ്ണ വിവാഹിതയാവുന്നു... വരന്‍ ആരാണെന്നറിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും അതായിരിക്കും ഇനി യുട്യൂബ് ചാനലുകളിലൂടെ പ്രചരിക്കാൻ പോകുന്ന പ്രധാന വാർത്ത എന്നാണ് ഒരാൾ കുറിച്ചത്. ഒരു കൺ‌​ഗ്രാറ്റ്സ് പറഞ്ഞാൽ കുഴപ്പമുണ്ടോയെന്നാണ് മറ്റൊരാൾ ചോദിച്ചത്.

അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിക്കവെ വിവാ​ഹത്തെ കുറിച്ച് അഹാന സംസാരിച്ചിരുന്നു. വിവാഹത്തെക്കുറിച്ചൊന്നും താന്‍ ഇതുവരെ ആലോചിച്ചിട്ടില്ലെന്നുമായിരുന്നു അഹാന പറഞ്ഞത്. ഇത്ര വയസിനുള്ളില്‍ വിവാഹം നടന്നിരിക്കണമെന്ന തരത്തിലുള്ള നിബന്ധനകളൊന്നും വീട്ടില്‍ ഇല്ലെന്നും വിവാഹ കാര്യത്തിലൊക്കെ തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം തന്നിട്ടുണ്ടെന്നും നടി പറഞ്ഞിരുന്നു.

'ജനുവിനായിരിക്കണം. അഭിപ്രായങ്ങള്‍ കൃത്യമായി തുറന്ന് പറയണം. ഒരു കാര്യം ഇഷ്ടമായില്ലെങ്കില്‍ അത് അതേപോലെ പറയുന്ന പ്രകൃതമാണ് എന്റേത്. ചെയ്യുന്ന ജോലിയെക്കുറിച്ച് ആത്മവിശ്വാസത്തോടെ സംസാരിക്കാന്‍ കഴിയണം', ഇതൊക്കെയാണ് ഭാവിവരനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങളില്‍ പ്രധാനമെന്നും അഹാന വെളിപ്പെടുത്തിയിരുന്നു.

അഹാനയുടെ ബ്രൈഡ് റ്റു ബി പോസ്റ്റ് ഏറ്റവും കൂടുതൽ വിഷമിപ്പിച്ചത് യുവാക്കളെയാണ്. പാച്ചുവും അത്ഭുതവിളക്കുമാണ് അഹാന അഭിനയിച്ച് ഏറ്റവും അവസാനം തിയേറ്ററുകളിലെത്തിയ സിനിമ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X