For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ഒന്നും അറിവില്ലാത്ത പ്രായത്തിൽ പ്രസവിച്ചു, തലേദിവസം വരെ അലഞ്ഞ് നടന്നു'; അഹാനയെ കുറിച്ച് സിന്ധു ക‍ൃഷ്ണ!

  |

  യുവതാരങ്ങളിൽ ശ്രദ്ധേയായ നടി അഹാന കൃഷ്ണ സോഷ്യൽ മീഡിയയിലെയും സ്റ്റാറാണ്. സൂപ്പർതാരങ്ങൾക്കുള്ളത് പോലെ തന്നെ ഫോളോവേഴ്സ് ഈ ഇരുപത്തിയേഴുകാരിക്കുമുണ്ട്.

  വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്ന അഹാനയ്ക്ക് പ്രേക്ഷകരുടെ ഇഷ്ടത്തിനൊപ്പം തന്നെ പലപ്പോഴും ട്രോളുകളും വിമർശനങ്ങളുമെല്ലാം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ‌അഹാന മാത്രമല്ല അഹാനയുടെ കുടുംബവും ഇൻസ്റ്റഗ്രാമിലും യുട്യൂബിലുമെല്ലാം സജീവമാണ്.

  Also Read: ബച്ചന്‍ കുടുംബത്തിലെ ചില വിശ്വാസങ്ങള്‍; പിറന്നാളിന് കേക്ക് മുറിക്കാറില്ല, അതിന്റെ കാരണത്തെ കുറിച്ച് ജയ ബച്ചൻ

  അച്ഛൻ കൃഷ്ണകുമാർ, ​അമ്മ സിന്ധു, അഹാന, അനിയത്തിമാരായ ദിയ, ഇഷാനി, ഹൻസിക തുടങ്ങി ആറുപേർക്കും യുട്യൂബ് ചാനലുകളുണ്ട്. അഹാനയ്ക്കും സഹോദരിമാർക്കും യൂട്യൂബിൽ നിന്നും സിൽവർ പ്ലേ ബട്ടൺ അവാ‍‍ര്‍ഡ് ലഭിച്ചിരുന്നു.

  അച്ഛൻ കൃഷ്ണകുമാറിന്റെ വഴിയെ ആദ്യം അഭിനയത്തിലേക്ക് എത്തിയത് അഹാനയാണ്. 2014ൽ പുറത്തിറങ്ങിയ ഞാൻ സ്റ്റീവ് ലോപ്സ് എന്ന സിനിമയിലൂടെയായിരുന്നു അഹാനയുടെ സിനിമ അരങ്ങേറ്റം. സിനിമ വലിയ വിജയമായിരുന്നില്ല.

  Also Read: 'കുഴപ്പിക്കുന്ന ചോദ്യം ചോദിച്ചിട്ടും പിടിച്ച് നിന്നു'; ഭർത്താവിനെ മുട്ടുകുത്തിക്കാൻ നോക്കി ശരണ്യ ആനന്ദ്!

  പിന്നീട് 2017ൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ നിവിൻ പോളിയുടെ സഹോദരി വേഷം ചെയ്തു അഹാന. അഹാനയുടെ വേഷവും അതുപോലെതന്നെ സിനിമയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ശേഷമാണ് 2019ൽ ലൂക്കിയിലെ നായിക വേഷം അഹാനയ്ക്ക് കിട്ടിയത്.

  ടൊവിനോ തോമസായിരുന്നു ചിത്രത്തിൽ നായകൻ. ചിത്രത്തിൽ അഹാനയുടെ ചെറുപ്പകാലം അവതരിപ്പിച്ചത് സഹോദരി ഹൻസികയായിരുന്നു. അഹാനയുടെ രണ്ടാമത്തെ സഹോദരി ഇഷാനിയും സിനിമയിൽ അരങ്ങേറിയിരുന്നു. മമ്മൂട്ടി ചിത്രം വണ്ണിലൂടെയായിരുന്നു ഇഷാനി അഭിനയത്തിലേക്ക് എത്തിയത്.

  ഇപ്പോഴിത അഹാനയുടെ പിറന്നാൾ ദിനത്തിൽ അമ്മ സിന്ധു കൃഷ്ണ കുമാർ‌ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്. 'ഹാപ്പി ബര്‍ത്ത് ഡേ അമ്മുക്കുട്ടി.... നീ കുഞ്ഞായിരുന്നപ്പോഴുള്ള മണം എനിക്കിപ്പോഴും അനുഭവപ്പെടുന്നുണ്ട്. നീ വളരെ പെട്ടെന്നാണ് വളര്‍ന്നത്. എന്റെ ആദ്യത്തെ കുഞ്ഞ്. പ്രഷ്യസ് ചൈല്‍ഡ്. എപ്പോഴും എന്റേതായിരിക്കുന്നതിന് നന്ദി.'

  'എന്റെ ലോകം നിനക്കും സഹോദരിമാര്‍ക്കും ചുറ്റുമായിരിക്കുന്നതില്‍ സന്തോഷമുണ്ടെന്നുമായിരുന്നു' സിന്ധു കൃഷ്ണ കുറിച്ചത്. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി അഹാനയ്ക്ക് ആശംസ അറിയിച്ചെത്തിയത്. അഹാനയെ ​ഗർഭിണിയായിരുന്നപ്പോഴുള്ള സംഭവങ്ങളും സിന്ധു കൃഷ്ണ പങ്കുവെച്ചിരുന്നു.

  ഒക്ടോബര്‍ 20ന് എന്തോ ആയിരുന്നു ഡോക്ടര്‍ ഡേറ്റ് പറഞ്ഞതെന്ന് പറഞ്ഞായിരുന്നു സിന്ധു കൃഷ്ണ അഹാനയുടെ ജനനത്തെക്കുറിച്ച് സംസാരിച്ചത്. 'കൃഷ്ണകുമാറിന്റെ അച്ഛന്റെ സഹോദരിയായിരുന്നു എന്റെ ഗൈനക്കോളജിസ്റ്റ്. നോര്‍മല്‍ ചെക്കപ്പിനായി ആശുപത്രിയിലേക്ക് വരാനായി പറഞ്ഞിരുന്നു. അങ്ങനെയാണ് 13ആം തീയതി ആശുപത്രിയിലേക്ക് പോയത്.'

  '12ആം തീയതിയൊക്കെ ഞാന്‍ നല്ല ജോളിയായി നടക്കുകയായിരുന്നു. എനിക്കൊരു പ്രശ്‌നവുമില്ലായിരുന്നു. ഡെലിവറിയുമായി ബന്ധപ്പെട്ട എന്തൊക്കെയോ വാക്കുകള്‍ അവര്‍ പറയുന്നുണ്ടായിരുന്നു. എനിക്കതൊന്നും മനസിലായില്ല.'

  'ഒന്നും അറിവില്ലാത്ത പ്രായത്തിലാണ് പ്രസവിച്ചത്. തലേദിവസം വരെ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു ‍ഞാൻ. കിച്ചുവിനും വലിയ അറിവൊന്നും അന്ന് ഇല്ലായിരുന്നു. പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നുമില്ലാതെയാണ് ചെക്കപ്പിന് പോയത്.'

  'അപ്പോഴാണ് ഇന്ന് ആവുമെന്ന് തോന്നുന്നുവെന്ന് പറഞ്ഞ് ഡോക്ടര്‍ എന്നെ അവിടെപ്പിടിച്ച് കിടത്തിയത്. ഞാനാകെപ്പെട്ട അവസ്ഥയായിരുന്നു. കുഞ്ഞിനുള്ള സാധനങ്ങളെല്ലാം നേരത്തെ വാങ്ങി അലക്കി അയണ്‍ ചെയ്തുവെച്ചിരുന്നു. ആരും പറഞ്ഞിട്ടല്ല അതൊന്നും ചെയ്തത്. എനിക്കുള്ളതും സെറ്റാക്കിയിരുന്നു. കുഞ്ഞ് ജനിക്കുന്നതിന് മുമ്പ് അങ്ങനെ ചെയ്യരുതെന്നൊക്കെ പലരും പറയാറുണ്ട്.'

  'ഇതൊക്കെ ഞാന്‍ വാങ്ങുന്നത് പോലെ വേറാരും വാങ്ങിയാലും ശരിയാവില്ലല്ലോ. ഇരുപത്തെട്ടിനുള്ള അരഞ്ഞാണവും മാലയും വളയും വരെ ഞാന്‍ വാങ്ങിവെച്ചിരുന്നു. ഞാന്‍ വളരെ പോസിറ്റീവായിരുന്നു. അങ്ങനെ ചെയ്താല്‍ ശരിയാവുമോയെന്ന ആശങ്കയൊന്നും എനിക്കില്ലായിരുന്നു.'

  'ഞാന്‍ കിടക്കുന്ന സമയത്ത് എനിക്ക് വേണ്ടി ഇതൊന്നും ചെയ്യാനാരുമില്ലല്ലോ, അതാണ് എന്റെ മനസില്‍. അമ്മുവിന് വേണ്ടി ഞാനെല്ലാം നേരത്തെ സെറ്റാക്കിയിരുന്നു. ആശുപത്രിയിലേക്ക് കൈയ്യും വീശിയായിരുന്നു പോയതെന്നുമായിരുന്നു' സിന്ധു കൃഷ്ണ പറഞ്ഞത്.

  Read more about: ahaana krishna
  English summary
  Actress Ahaana Krishna Mother's Heartwarming Social Media Post About Delivery-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X