'പിറ്റേന്ന് പ്രസവിക്കുമെന്ന് എനിക്കറിയില്ലായിരുന്നു, ചെക്കപ്പിനായി പോയപ്പോഴാണ് അഡ്മിറ്റാവാന്‍ പറഞ്ഞത്'; സിന്ധു

നടൻ കൃഷ്ണ കുമാറും കുടുംബവും സോഷ്യല്‍മീഡിയയിലെ താരങ്ങളാണ്. യുട്യൂബ് ചാനലിലൂടെയായി ഇവരെല്ലാം വിശേഷങ്ങള്‍ പങ്കിടാറുണ്ട്. വ്‌ളോഗേഴ്‌സിനെ തട്ടിമുട്ടി വീട്ടിൽ നടക്കാന്‍ പറ്റാത്ത അവസ്ഥയാണെന്നായിരുന്നു ഇടയ്ക്ക് കൃഷ്ണകുമാര്‍ പറഞ്ഞത്. ഭാര്യയും മക്കളും എവിടെപ്പോയാലും എല്ലാ വിവരങ്ങളും യുട്യൂബിലുണ്ടാവുമെന്നായിരുന്നു കൃഷ്ണകുമാര്‍ പറഞ്ഞത്. ഇപ്പോഴിത തന്റെ പുതിയ വിശേഷങ്ങൾ പറഞ്ഞുള്ള സിന്ധു കൃഷ്ണയുടെ വീഡിയോ വൈറലായിക്കൊണ്ടിരിക്കുകയാണ്.

മൂത്ത മകൾ‌ അഹാനയ്ക്കൊപ്പം ഒരു ഫോട്ടോഷൂട്ടിന് വേണ്ടി ഒപ്പം പോയപ്പോഴുള്ള അനുഭവമാണ് സിന്ധു കൃഷ്ണ വീഡിയോയിൽ പങ്കുവെച്ചത്. അഹാനയുടെ ബെസ്റ്റ് ഫ്രണ്ട് അമ്മ സിന്ധുവാണെന്ന് പോലും പ്രേക്ഷകർക്ക് ചിലപ്പോൾ തോന്നിപ്പോകും.

അത്രത്തോളം സൗഹൃദവും സ്നേഹവും ഒരു അമ്മയും മകളും എന്നതിൽ കവിഞ്ഞ് ഇരുവർക്കുമിടയിലുണ്ട്. സിന്ധുവും വർഷങ്ങൾക്ക് മുമ്പ് ചില പരസ്യങ്ങളിലൊക്കെ അഭിനയിച്ചിട്ടുണ്ട്. കൃഷ്ണകുമാറിന്റേയും മക്കളുടേയും വീഡിയോ കാണുന്നതിനേക്കാൾ പ്രേക്ഷകർക്കിഷ്ടം സിന്ധു കൃഷ്ണയുടെ വീഡിയോ കാണാനാണ്.

Sindhu Krishna

സിന്ധു വീഡിയോ ഇടാൻ ​ഗ്യാപ്പ് എടുക്കുമ്പോൾ തന്നെ വീഡിയോ ഇടാത്തതിന്റെ കാരണം തിരക്കി പ്രേക്ഷകർ എത്താറുണ്ട്. സാരിയിൽ ബ്രൈഡൽ ലുക്കിലുള്ള ഫോട്ടോഷൂട്ടിന് വേണ്ടിയാണ് മകൾ അഹാനയ്ക്കൊപ്പം സിന്ധു കൃഷ്ണ തിരുവനന്തപുരത്തെ മ്യൂസിയത്തിൽ എത്തിയത്.

അവിടെ വന്ന് വീഡിയോ പ​കർത്തിയപ്പോൾ തന്റെ ചിന്തയിലേക്ക് വന്ന പഴയ ഓർമകളും സിന്ധു കൃഷ്ണ പങ്കുവെച്ചു. അഹാനയെ പ്രസവിക്കുന്നതിന്റെ തലേദിവസം വരെ മ്യൂസിയത്തിൽ വന്നിരുന്നുവെന്നും സിന്ധു പറയുന്നു. 'ഏതോ വീഡിയോയില്‍ അമ്മുവിനെ പ്രസവിക്കുന്നതിന്റെ തലേദിവസം ഞാന്‍ എവിടെയോ തുള്ളിച്ചാടി നടന്നിരുന്നുവെന്ന് പറഞ്ഞിരുന്നു.'

'ഇപ്പോള്‍ ഈ ഫോട്ടോ ഷൂട്ടിന് വന്നപ്പോഴാണ് എനിക്ക് സ്ഥലം മനസിലായത്. അത് മ്യൂസിയത്തിലായിരുന്നു. കിച്ചു, ബീന ആന്റണി, യദു കൃഷ്ണന്‍ ഇവരെല്ലാം ചേര്‍ന്നുള്ള പരസ്യത്തിന്റെ ചിത്രീകരണമുണ്ടായിരുന്നു. ലോട്ടറി ടിക്കറ്റിന്റെ പരസ്യമായിരുന്നു. ആ ഷൂട്ടിനിടയില്‍ ഞാനും കിച്ചുവും സംസാരിച്ച് നില്‍ക്കുന്നത് അഴകപ്പന്‍ സാര്‍ ക്യാമറയില്‍ പകര്‍ത്തിയിരുന്നു. ആ വീഡിയോ അദ്ദേഹം ഞങ്ങള്‍ക്ക് തന്നിരുന്നു.'

'അത് ഇപ്പോള്‍ എവിടെയാണെന്ന് ഞാന്‍ ഓര്‍ക്കുന്നില്ല. 1995 നവംബര്‍ 11നായിരുന്നു അത്. പിറ്റേന്ന് പ്രസവിക്കും എന്നൊന്നും എനിക്കറിയില്ലായിരുന്നു. ചെക്കപ്പിനായി പോയപ്പോഴാണ് അഡ്മിറ്റാവാന്‍ പറഞ്ഞത്. ഇപ്പോള്‍ ഇവിടെ വന്നപ്പോള്‍ അതെല്ലാം മനസിലേക്ക് വന്നു' സിന്ധു കൃഷ്ണ പറഞ്ഞു. 'മക്കളൊക്കെ ചെറുതായിരുന്ന സമയത്ത് ഞങ്ങള്‍ ഇടയ്ക്കിടയ്ക്ക് മ്യൂസിയത്തില്‍ വരാറുണ്ടായിരുന്നു.'

Sindhu Krishna

'വളരെ മനോഹരമായ സ്ഥലമാണിത്. ഇതുവരെ കണ്ടിട്ടില്ലെങ്കില്‍ വന്ന് കാണേണ്ടത് തന്നെയാണ്.' അമ്മയ്ക്ക് ഇവിടെയൊക്കെ സുഹൃത്തുക്കളുണ്ടെന്നായിരുന്നു പാളയം മാര്‍ക്കറ്റിലെ ഷൂട്ടിനെക്കുറിച്ച് അഹാന പറഞ്ഞത്. ഇതാദ്യമായാണ് സാരി ഫോട്ടോ ഷൂട്ട് ഇവിടെ വെച്ച് നടത്തുന്നത്. അതിന് ശേഷമായി പത്മനാഭ സ്വാമി അമ്പലത്തിന് അടുത്തേക്കായിരുന്നു അഹാനയും സംഘവും പോയത്. പിന്നീട് കോവളത്തും പോയിരുന്നു.

അതും സിന്ധു കൃഷ്ണ വീഡിയോയില്‍ കാണിച്ചിരുന്നു. ക്ഷീണമൊക്കെയായിരുന്നുവെങ്കിലും നല്ല അനുഭവമായിരുന്നു ഇതെന്നുമായിരുന്നു സിന്ധു കൃഷ്ണ പറഞ്ഞത്. സിന്ധു കൃഷ്ണയുടെ നാല് മക്കളിൽ അഹാന അഭിനയമാണെങ്കിൽ തൊട്ടുതാഴെയുള്ള ദിയ ബിസിനസിലേക്ക് തിരിഞ്ഞു. മൂന്നാമത്തെയാൾ ഇഷാനിയും സിനിമയിലെത്തി. ഇളയവൾ ഹൻസിക അടുത്തിടെയാണ് സ്കൂൾ പഠനം പൂർത്തിയാക്കിയത്.

ലൂക്ക സിനിമയിൽ അഹാനയുടെ കുട്ടിക്കാലം അഭിനയിച്ചത് ഹൻസികയായിരുന്നു. ബാലതാരമായി ഹൻസിക സിനിമാ പ്രവേശം നടത്തിക്കഴിഞ്ഞു. അടി എന്ന സിനിമയുടെ വിജയത്തിളക്കത്തിലാണ് അഹാന കൃഷ്ണ ഇപ്പോൾ. സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചത്. വളരെ നാളുകൾക്ക് ശേഷമായിരുന്നു അഹാനയുടെ ഒരു സിനിമ തിയേറ്ററുകളിലെത്തിയത്. ക്വാളിറ്റിയുള്ള യുട്യൂബ് കണ്ടന്റുകൾ നൽകുന്നവരിൽ മുന്നിലാണ് അഹാന കൃഷ്ണ.

Read more about: ahaana krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X